ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടുകൾക്ക് പിന്നിലുള്ള പ്രധാന കാരണങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ആരോഗ്യപ്രശ്നങ്ങളിൽ ഭൂരിഭാഗം കാര്യങ്ങളിലും ഉള്ള പല കാരണങ്ങൾ അതായത് 100% കാരണങ്ങളായി പറയുന്നത് ഇൻഫ്ളമേഷൻ അതായത് നീർക്കെട്ട് എന്ന് പറയുന്ന ഒരു കണ്ടീഷൻ കൊണ്ടാണ്.. അത് പലപല അവയവങ്ങളിൽ പലപല രീതിയിൽ ഉണ്ടാകുമ്പോൾ അതിനും പലതരം പേരുകളും ഉണ്ടാവുന്നു.. അവിടെ എല്ലാത്തിന്റെയും മൂല കാരണമായി കിടക്കുന്നത് ഇൻഫ്ളമേഷൻ തന്നെയാണ്.. അതായത് ഉദാഹരണമായി ജോയിന്റുകൾ എടുത്താൽ അതിൽ ആർത്രൈറ്റിസ് എന്നൊരു കണ്ടീഷൻ ഉണ്ട്.. അപ്പോൾ ജോയിന്റുകളിൽ നീർക്കെട്ട് ഉണ്ടാകുന്ന കാര്യങ്ങളെയാണ് നമ്മൾ ആർത്രൈറ്റിസ് എന്നു പറയുന്നത്.. അപ്പോൾ തൈറോയ്ഡ് നീർക്കെട്ട് ഉണ്ടാകുമ്പോൾ അതിനെ തൈറോയ്ഡ്സ് എന്ന് പറയുന്നു.. അതുപോലെതന്നെയാണ് ടോൺസ്ലൈറ്റിസ്.. ഇതിനെ നീർക്കെട്ട് എന്നുപറയുകയല്ല പക്ഷേ അവിടെ ഒരുപാട് ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ കെമിക്കൽ റിയാക്ഷൻസ് നടക്കുന്നു.. ബാക്ടീരിയ സംബന്ധമായ പ്രശ്നങ്ങൾ നടക്കുന്നു..

ഫ്ലൂയിഡ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നു.. അങ്ങനെ പല പല കാര്യങ്ങൾ ഒരു പ്രശ്നത്തിന്റെ ഭാഗമായി ശരീരം ഉണ്ടാക്കിയെടുക്കുന്ന ഒരു പ്രതിരോധത്തിന്റെ ഭാഗമായി വരുന്ന ഒരു കാര്യത്തിനെയാണ് നമ്മൾ ഇൻഫ്ളമേഷൻ എന്നു പറയുന്നത്.. ഉദാഹരണമായി പറയുകയാണെങ്കിൽ പോലീസുകാരെ നമ്മുടെ നാട്ടിൽ അവരായിട്ട് യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല.. അവർ ഒരു ഭാഗത്ത് മിണ്ടാതെ ഇരിക്കുകയാണ് അപ്പോഴാണ് ജാഥ വരുക അല്ലെങ്കിൽ അവരെ കല്ലെടുത്ത് എറിയുക തുടങ്ങിയവ ഉണ്ടാകുമ്പോൾ ആണ് പിന്നീട് അത് അടിയിലേക്ക് മാറുന്നത്..

അപ്പോൾ ഇത്തരത്തിൽ ജാഥ വരുമ്പോൾ ഒരാൾ പ്രശ്നമുണ്ടാക്കുന്ന രീതിയിൽ വെറുതെ കാവലായിട്ട് ഇരിക്കുന്ന പോലീസുകാരെ തങ്ങളെ ഉപദ്രവിക്കുന്നവരെ ഇറങ്ങി അടിക്കുന്ന ഒരു രീതിയാണ് നമ്മുടെ ശരീരത്തിൽ ശാരീരികമായ ബുദ്ധിമുട്ടുകൾ അത് ചിലപ്പോൾ ബാക്ടീരിയ ആവാം അല്ലെങ്കിൽ വൈറസ് ആവാം.. അതല്ലെങ്കിൽ ശരീരം തന്നെ സ്വന്തമായി ഉണ്ടാക്കിയെടുക്കുന്നതാവാം.. ഇതിനെയെല്ലാം നമ്മുടെ ശരീരം സംരക്ഷിക്കുന്നതിന്റെ പേരാണ് ഇൻഫ്ളമേഷൻ എന്ന് പറയുന്നത്.. അത് ഏത് അവയവത്തിന് ആണ് സംരക്ഷിക്കുന്നത് അതിനെ ഇൻഫ്ളമേഷൻ എന്ന് പറയുന്നത്.. ഇൻഫ്ളമേഷൻ വരുമ്പോൾ അത് കുറേ ദിവസം അങ്ങനെ തന്നെ കിടക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *