അച്ഛനോട് ഞാൻ പലവട്ടം പറഞ്ഞിരുന്നതാണ് അവളുടെ വാശികൾക്കും കൊഞ്ചലുകൾക്കും ഒന്നും ചുക്കാൻ പിടിക്കരുത് എന്നുള്ളത്.. എന്നിട്ട് ഇപ്പോൾ എന്തായി.. താലികെട്ടി പടിയിറങ്ങി പോയിട്ട് നാലുദിവസം പോലും തികഞ്ഞിട്ടില്ല അതിനുമുമ്പ് തന്നെ വീട്ടിലേക്ക് കയറി വന്നിരിക്കുന്നു.. ഏട്ടൻറെ വാക്കുകൾ എൻ്റെ കണ്ണീര് അടർത്താൻ പോന്നത് മാത്രമായിരുന്നില്ല അച്ഛൻ ശിരസ്സ് കുനിച്ചിരിക്കുന്നു ആദ്യമായി. മുഖത്ത് ഉള്ള രോമങ്ങളിലൂടെ കണ്ണീര് ഒലിച്ചു ഇറങ്ങുന്നുണ്ട്.. ഒറ്റ മോളാണ് എന്നൊക്കെ പറഞ്ഞു തലയിൽ ഇരുത്തി.. ഇപ്പോൾ അവൾ ആ തലയിൽ തന്നെ ശരശയ്യ ഒരുക്കി.. ഏട്ടത്തിമാരുടെ അടുക്കളരഹസ്യങ്ങൾ എപ്പോഴോ എൻറെ കാതിൽ ചൊരിഞ്ഞു വീണതാണ്..എപ്പോഴാണ് ഞാൻ അവർക്കെല്ലാം ഒരു അന്യയായി മാറിയത്..
പോകുന്ന വഴി അങ്ങോട്ട് തന്നെ പോയി കളയല്ലേ കുഞ്ഞോളേ രണ്ടുദിവസം കാണാതിരുന്നാൽ തൊണ്ടയിൽ നിന്ന് ഒരിറ്റു വെള്ളം പോലും ഇറങ്ങില്ല ഏട്ടന്മാർക്ക്.. കല്യാണം കഴിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കെട്ടിപ്പിടിച്ചുകൊണ്ട് രണ്ട് ഏട്ടന്മാരും എന്നോട് പറയുമ്പോൾ നന്ദന്റെ മുൻപിൽ അവരെ ഇറക്കിപ്പിടിച്ചുകൊണ്ട് പറയാതെ പറഞ്ഞിരുന്നു നിങ്ങൾ ഇല്ലെങ്കിലും എൻറെ ശ്വാസം കാക്കാൻ എന്നും എൻറെ കൂടെപ്പിറപ്പുകൾ ഉണ്ടാകുമെന്ന്.. ഏട്ടന്മാരുടെ വിവാഹശേഷം മാത്രം മതി എന്ന് ആയിരുന്നു എൻറെ നിർബന്ധം.. അത്രയും നാളുകൂടി അച്ഛൻ ചേട്ടന്മാർക്കും ഒപ്പം ജീവിക്കാനുള്ള കൊതി തന്നെയായിരുന്നു കാരണം.. പൊതിഞ്ഞു തന്നെ പിടിച്ചിരുന്ന കൈകൾ തന്നെ താഴെ വീഴ്ത്തുകയാണ്.. പോസ്റ്റ് ഓഫീസിലെ ഓരോ സ്റ്റാഫ് വരെ അറിഞ്ഞിരിക്കുന്നു നാലു കഴിയുമെങ്കിൽ തിരിച്ചു വീട്ടിലേക്ക് കയറി വന്ന പെങ്ങൾ നാളിതുവരെയായിട്ടും പോകുന്നില്ലല്ലോ എന്നാണ് ചോദ്യം..
അതെല്ലാം കേട്ട് എൻറെ തൊലി ഉരിഞ്ഞു പോയി എന്ന് ചെറിയേട്ടൻ വളരെ കോപത്തോടുകൂടി അച്ഛനോട് പറഞ്ഞു.. അത് ഞാൻ കേൾക്കാൻ വേണ്ടി കൂടിയാണ് വളരെ ഉച്ചത്തിൽ പറയുന്നത്.. വീട്ടിൽനിന്ന് ഓരോന്ന് ചോദിച്ച് വിളിച്ചു തുടങ്ങി.. കാര്യം എന്താണ് എന്ന് വച്ചാൽ അവൾ തുറന്നു പറയുകയുമില്ല.. ഒത്തുതീർപ്പ് ആക്കണം അല്ലെങ്കിൽ പിന്നെ ബന്ധം പിരിയണം..അന്ന് ആദ്യമായി എന്നോട് മുൻപ് അത്രയും സ്നേഹമായി പെരുമാറിയിരുന്ന ഏട്ടത്തിമാരുടെ തനി മുഖം ഞാൻ കണ്ടു.. മുകളിലേക്ക് ഉയർന്നു വന്ന കരച്ചിൽ കടിച്ചമർത്തിയപ്പോൾ മറുതലത്തിൽ നിന്ന് ഫോണിൽ നിന്ന് ഒരു സ്വരം ഒരു തണുപ്പായി കാതിൽ അരിച്ച് ഇറങ്ങിയിരുന്നു.. ഞാൻ വരട്ടെ തന്നെ വിളിക്കാൻ.. തലയണയും കെട്ടിപ്പിടിച്ചു കിടന്ന മടുത്തു തുടങ്ങിയടോ.. കണ്ണടച്ച് തുറക്കും മുൻപ് എത്താൻ പറ്റുമോ നന്ദന്.. വാക്കുകൾ പൂർത്തിയാക്കാൻ തേങ്ങൽ അനുവദിച്ചിരുന്നില്ല.. എന്തുപറ്റിയെന്ന് മറുചോദ്യം വരുന്നതിനു മുൻപേ ഫോൺ ഞാൻ ബെഡിലേക്ക് വലിച്ചെറിഞ്ഞു.. അകത്തളത്തിൽ ഇപ്പോഴും ക്രോസ് വിസ്താരം അവസാനിച്ചിരുന്നില്ല.. അപ്പോൾ എങ്ങനെയാണ് കാര്യങ്ങൾ വക്കീലിനെ വിളിക്കുകയല്ലേ.. ഇളയ ഏട്ടത്തിക്ക് ആയിരുന്നു വളരെ ധൃതി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….