നിനക്ക് എങ്ങനെ ധൈര്യം വന്നെടീ.. അതും എന്റെ മുൻപിൽ വെച്ച് തന്നെ എൻറെ മകനെ തല്ലാൻ.. ഞാനോ അല്ലെങ്കിൽ മരിച്ചുപോയ ഇവൻറെ അച്ഛനോ പോലും ഇവനെ ഒന്നും നുള്ളി പോലും നോവിച്ചിട്ടില്ല.. ഇന്നലെ കെട്ടിക്കയറി വന്ന അവൾക്ക് ഇത്ര അഹങ്കാരമോ.. ഇറങ്ങിക്കോണം ഈ നിമിഷം ഇവിടെ നിന്നു.. ഇങ്ങനെയുള്ള ഒരുത്തി ഇനി ഈ വീട്ടിൽ വേണ്ട.. കഴിഞ്ഞദിവസംവരെ മോളെ എന്നു മാത്രം വിളിച്ചിരുന്ന അമ്മായിയമ്മയുടെ നാവിൽ നിന്ന് ശാപം അതുപോലെ ശകാരവും ഉയർന്നു കേട്ടപ്പോൾ ആദ്യം ഒന്ന് വല്ലാതെ അമ്പരന്നുവെങ്കിലും പതിയെ അത് എന്നിൽ ഒരു ചിരിയായി മാറുകയായിരുന്നു.. ഓന്തിനെ പോലെയുള്ള അവരുടെ നിറമാറ്റം കണ്ട് ആശ്ചര്യപ്പെടുകയായിരുന്നു ഞാൻ.. മനുഷ്യർ എത്രവേഗമാണ് മാറുന്നത് അല്ലേ.. എന്താടി നീ ആലോചിച്ചു നിൽക്കുന്നത്.. ഇപ്പോൾ ഈ നിമിഷം വീട്ടിൽ നിന്ന് ഇറങ്ങിക്കോളണം.. കല്യാണം കഴിഞ്ഞ് മാസം മൂന്ന് കഴിയുമ്പോൾ തന്നെ നീ എൻറെ മോനെ തല്ലി അപ്പോൾ പിന്നെ വർഷം ഒന്നു കഴിഞ്ഞാലോ.. നീ എൻറെ മകനെ തല്ലിക്കൊല്ലും.. എൻറെ മുന്നിൽ നിൽക്കുന്ന അമ്മ എന്നോടുള്ള ദേഷ്യം മാറാതെ വീണ്ടും ഓരോന്ന് പറഞ്ഞു തുടങ്ങി.. ഒട്ടും ദേഷ്യം ഒന്നും കാണിക്കാതെ വളരെ ശാന്തമായി തന്നെ ഞാൻ ചോദിച്ചു.. അപ്പോൾ പിന്നെ അമ്മയുടെ മകൻ പറഞ്ഞതിലും ചെയ്തതിലും ഒന്നും ഒരു തെറ്റുമില്ല എന്ന് ആണോ അമ്മ പറയുന്നത്.. ഞാൻ മാത്രമാണോ തെറ്റ് ചെയ്തത്.. നീ നിൻറെ ഭാഗം ന്യായീകരിക്കാൻ നോക്കുകയാണോ.. ആണുങ്ങളായാൽ അങ്ങനെയൊക്കെയാണ് ദേഷ്യം വന്നാൽ ഭാര്യമാരുടെ തട്ടിക്കയറും ചിലപ്പോൾ അടിച്ചു എന്നും വരും.. എന്നും പറഞ്ഞുകൊണ്ട് പെണ്ണുങ്ങൾ അവരുടെ ഒപ്പം നിന്ന് തുള്ളനോ..
നിൻറെ വീട്ടിൽ അങ്ങനെയായിരിക്കും പക്ഷേ അത് ഇവിടെ പറ്റില്ല.. പല്ല് ഞെരിച്ചു കൊണ്ട് എന്നോട് അത്രയും പറഞ്ഞിട്ട് തിരിഞ്ഞുനിന്ന് തൻറെ ഭർത്താവിൻറെ നേർക്ക് വിരൽ ചൂണ്ടി ബാക്കി എന്നോണം പറഞ്ഞു അന്നേ ഞാൻ പറഞ്ഞതാണ് ഈ ബന്ധം വേണ്ട എന്ന്.. നാലഞ്ചു കൊല്ലം പ്രേമിച്ചതാണ് പോലും.. എന്നിട്ടിപ്പോൾ അവളുടെ തല്ലും വാങ്ങി നിൽക്കുന്നു നാണമില്ലാത്തവൻ.. അമ്മ പറയുന്നതെല്ലാം കേട്ട് തന്റെ ആത്മാഭിമാനത്തിനും ആണത്തത്തിന് മുറിവേറ്റത്തിന്റെ അടങ്ങാത്ത രോഷത്തോടെയും കത്തുന്ന കണ്ണുകളുടെയും ഏട്ടൻ എന്നെ നോക്കി.. ഞാൻ അതെല്ലാം കണ്ട് ഒട്ടും പതറില്ല.. എന്റെ കൂസൽ ഇല്ലാതെയുള്ള നിൽപ്പു കണ്ട് എന്നോട് പറഞ്ഞു എന്നെ ഭരിക്കുന്ന ഒരു ഭാര്യയെ എനിക്ക് ആവശ്യമില്ല എന്ന്..
കെട്ടിയ താലി ഇവിടെ അഴിച്ചു വെച്ചു കൊണ്ട് നീ ഇറങ്ങി പൊക്കോളൂ. എനിക്ക് വേണ്ടത് എന്നെ അനുസരിക്കുന്ന ഒരു ഭാര്യയാണ്.. അല്ലാതെ എന്റെ തലയിൽ കയറി നിരങ്ങുന്ന ഒരുത്തി അല്ല.. പെട്ടെന്ന് ചിരി വന്നുവെങ്കിലും അത് ഞാൻ വിഴുങ്ങിക്കൊണ്ടു പറഞ്ഞു നാലുകൊല്ലം പ്രണയിച്ചു നടന്നപ്പോൾ self respect കുറിച്ചും സമത്വത്തെക്കുറിച്ച് ആത്മാഭിമാനത്തോടെ ഇരിക്കണം എൻറെ പെണ്ണ് എന്നും എന്തിനും എന്റെ ഒപ്പം കൂടെ നിൽക്കുന്നവൾ ആയിരിക്കണമെന്നും എനിക്ക് യാതൊരു കാരണവശാലും അടിമപ്പെട്ടു കൊണ്ടല്ല നീ ജീവിക്കേണ്ടത് എന്നും പരസ്പര ബഹുമാനം കരുതൽ അതുപോലെ ഇഷ്ടാനിഷ്ടങ്ങൾ തുടങ്ങിയവയെ മാനിക്കൽ എന്നിവയെ കുറിച്ചുള്ള തമ്മിൽ കാണുമ്പോൾ തള്ളി മറിക്കാറുണ്ടായിരുന്നല്ലോ..
ഇപ്പോൾ അതെല്ലാം എന്തുപറ്റി.. ഭാര്യ കാരണം പുകച്ച് ഒന്ന് തന്നപ്പോൾ കുറച്ചിൽ ആയിപ്പോയോ.. ഇത്രയും അവൾ ചോദിക്കുമ്പോഴും ഭർത്താവിന് യാതൊരു മറുപടിയും ഉണ്ടായിരുന്നില്ല.. പകരം സംസാരിച്ചത് അമ്മയാണ്.. ഇവൻ എന്തു ചെയ്തു എന്നാണ് പറയുന്നത്.. നിന്നോട് ദേഷ്യപ്പെട്ടതോ അതോ നിന്നെ തല്ലാൻ കയ്യുങ്ങിയത്.. അതിനാണ് നീ എൻറെ മകനെ തല്ലിയത്.. അതിന് രണ്ടിനും അല്ല ഞാൻ തല്ലിയത്.. എൻറെ ഭർത്താവ് എന്നോട് ദേഷ്യപ്പെടുന്നത് രണ്ടെണ്ണം തരുന്നതോ ഒന്നും എനിക്ക് കുഴപ്പമില്ല.. അമ്മ നേരത്തെ പറഞ്ഞതുപോലെ ആണുങ്ങളായാൽ ദേഷ്യം വരും അതുപോലെ ബഹളം വയ്ക്കും.. ഒരു ഭാര്യ ആയതുകൊണ്ട് തന്നെ അമ്മയുടെ മകൻറെ ഇത്തരം ബഹളങ്ങളെ സ്നേഹം കൊണ്ട് എനിക്ക് ഇല്ലാതാക്കാൻ കഴിയും.. പണ്ടും ഞാൻ അങ്ങനെ തന്നെ ആയിരുന്നുവല്ലോ.. പക്ഷേ അന്നൊന്നും ഇല്ലാത്ത ഒരു ശീലം അമ്മയുടെ മകൻ ഇന്ന് കാണിച്ചു.. മോന്റെ ആ ശീലത്തിനാണ് ഞാൻ ഇന്ന് മരുന്ന് കൊടുത്തത്.. അതിനുമാത്രം എന്താണാവോ എൻറെ മകൻ നിന്നോട് പറഞ്ഞത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….