എന്താണ് ലൈപ്പോ സെക്ഷൻ എന്ന് പറയുന്നത്.. ഈ പ്രൊസീജർ വഴി എങ്ങനെ കൊഴുപ്പുകൾ നീക്കം ചെയ്യാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ലൈപ്പോ സെക്ഷൻ എന്ന് പറയുന്ന ശാസ്ത്രക്രിയ എന്താണ് എന്നുവച്ചാൽ നമ്മുടെ ശരീരത്തിലെ അമിതമായ കൊഴുപ്പുകളെ നീക്കം ചെയ്യുന്ന ഒരു പ്രൊസീജർ ആണ് ലൈപ്പോ സെക്ഷൻ എന്ന് പറയുന്നത്.. നമ്മൾ സാധാരണ വാക്കിം വഴിയാണ് സാധാരണ കൊഴുപ്പ് നീക്കം ചെയ്യുന്നത്.. ഇപ്പോൾ മറ്റ് ന്യൂതന ട്രീറ്റ്മെന്റുകൾ എന്താണെന്ന് വെച്ചാൽ അൾട്രാസൗണ്ട് എനർജി തുടങ്ങിയവ ഉപയോഗിച്ചുകൊണ്ട് ഇപ്പോൾ നമ്മൾ ഈ ഒരു പ്രൊസീജർ ചെയ്യുന്നതാണ്.. ലൈപ്പോ സെക്ഷൻ പ്രൊസീജർ ഏത് ടൈപ്പ് ഓഫ് രോഗികളിലാണ് നമ്മൾ ഇത് ഉപയോഗിക്കുന്നത് എന്ന് വെച്ചാൽ രോഗികൾ ആറുമാസം മുതൽ 12 മാസം വരെ എക്സസൈസും അതുപോലെതന്നെ ഡയറ്റും എല്ലാം ഫോളോ ചെയ്തിട്ടും പോവാത്ത കൊഴുപ്പുകളെയാണ് നമ്മൾ ലൈപ്പോ സെക്ഷനിൽ ടാർഗറ്റ് ചെയ്യുന്നത്.. കൂടുതലും ഇത്തരം ഡയറ്റും അതുപോലെ എക്സസൈസുകളും എല്ലാം ചെയ്തു കഴിഞ്ഞിട്ടും പോകാത്ത കൊഴുപ്പുകൾ യൂഷ്വലി അസോസിയേറ്റഡ് ആണ്..

ഇത് ജനിതകമായി വരുന്ന ഒരു ഫാറ്റ് ആയിരിക്കും ഈ ലൈപോ സെക്ഷൻ പ്രൊസീജറിൽ നമ്മൾ കൂടുതലും ടാർഗറ്റ് ചെയ്യുന്നത്.. അത് സ്ത്രീകളിൽ പൊക്കളിന് ചുറ്റും ആയിട്ടുള്ള ഫാറ്റ് അതുപോലെ ഇത് തുടകളിലും അതുപോലെ അപ്പർ ആം സിൽ തുടങ്ങിയ ഭാഗങ്ങളിലാണ് നമ്മുടെ സ്ത്രീകളിൽ പ്രധാനമായും ടാർഗറ്റ് ചെയ്യുന്നത്.. അതുപോലെ പുരുഷന്മാരിൽ ഗൈനക്കോമാസ്റ്റിയ എന്ന് പറയുന്ന ഒരു അസുഖത്തിലാണ് നമ്മൾ കൂടുതലും ഇത് ചെയ്യുന്നത്.. അതുപോലെതന്നെ വയറിൻറെ ഭാഗത്തും തുടകളിലും ഒക്കെയാണ് ഇത് ചെയ്യുന്നത്..

ഇതിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ എന്താണെന്ന് ചോദിച്ചാൽ അറ്റ്ലീസ്റ്റ് രോഗികൾ ആറുമാസം എങ്കിലും ഡയറ്റും അതുപോലെ എക്സസൈസ് റെജിമെൻറ് ഫോളോ ചെയ്തിട്ടും കുറയാത്ത കൊഴുപ്പുകളെയാണ് ഇതിലൂടെ നമ്മൾ റിമൂവ് ചെയ്യാൻ ശ്രമിക്കുന്നത്.. അതുപോലെ സ്ത്രീകളിൽ പ്രധാനപ്പെട്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഗർഭനിരോധന ടാബ്ലറ്റുകൾ സർജറിക്ക് ഒരു മാസം മുമ്പ് എങ്കിലും ഇത് കഴിക്കുന്നത് നിർത്തേണ്ടതാണ്.. ഇതെന്താണെന്ന് വെച്ചാൽ വളരെ സേഫ് ആയി സർജറുകൾ ചെയ്യാനും മറ്റു കോംപ്ലിക്കേഷനുകൾ ഇല്ലാതിരിക്കാനും വേണ്ടിയാണ് ഇത് പറയുന്നത്.. പിന്നെ ഓപ്പറേഷൻ സമയത്ത് അനസ്തേഷ്യ നൽകിയിട്ടായിരിക്കും ഈ ഒരു പ്രൊസീജർ ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *