ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പൊതുവെ നമുക്ക് പറഞ്ഞു കേൾക്കാറുള്ള ഒരു അസുഖമാണ് കൈമുട്ട് വേദന എന്ന് പറയുന്നത്.. സ്ഥിരമായി ഏതെങ്കിലും ഒരു കാര്യം ചെയ്തതിനുശേഷം ഉദാഹരണമായി നമ്മൾ കണ്ടിന്യൂസ് ആയിട്ട് ബൈക്ക് ഓടിക്കുക അല്ലെങ്കിൽ തുടർച്ചയായി ഷട്ടിൽ കളിക്കുക.. അല്ലെങ്കിൽ കുറച്ചു കൂടുതൽ തുണി അലക്കുക.. അതുപോലെ തുണി ഒന്ന് മുറുക്കി പിഴിയുക.. ഇങ്ങനെയെല്ലാം ചെയ്ത തിന് ശേഷം നമ്മുടെ കൈമുട്ട് വളരെ ശക്തമായ വേദന അനുഭവപ്പെടാം.. അതിനെ നമ്മൾ ടെന്നീസ് എൽബോ എന്ന രോഗമായി പറയാറുണ്ട്.. ഈ പേര് കേൾക്കുമ്പോൾ പലരും വിചാരിക്കും ടെന്നീസ് കളിക്കുന്ന ആളുകളിലാണ് ഈ രോഗം കൂടുതലും കാണപ്പെടുന്നത് എന്ന്.. എന്തുകൊണ്ടാണ് ടെന്നീസ് എൽബോ എന്ന ഈ രോഗത്തിന് പറയുന്നത് എന്നുവച്ചാൽ ഈ ഒരു രീതിയിലുള്ള പ്രവർത്തികൾ അതായത് ബലത്തിൽ മുറുക്കി പിടിച്ചു കൊണ്ട് ചെയ്യുന്ന പ്രവർത്തികളിൽ നിന്ന് ഉണ്ടാവുന്ന അസുഖമായിരിക്കാം ഇത്തരത്തിൽ ഒരു പേര് വരാൻ കാരണം..
കൈമുട്ടിന്റെ ഭാഗത്ത് അതിശക്തമായ വേദന അനുഭവപ്പെടുന്നു.. അപ്പോൾ ആ ഭാഗത്ത് നമ്മൾ ഒന്ന് തൊട്ടുനോക്കുമ്പോൾ അവിടെ ചൂട് അനുഭവപ്പെടുന്നു.. അതുപോലെ അവിടെ പ്രസ് ചെയ്യുമ്പോൾ വേദന അനുഭവപ്പെടുന്നു.. ഇതിനെ നമ്മൾ എങ്ങനെയെല്ലാം പരിഹരിക്കാം.. അപ്പോൾ നേരത്തെ പറഞ്ഞതുപോലെ തന്നെ തുടർച്ചയായിട്ടുള്ള ഒരു ഓവർ യൂസ് ആയിരിക്കാം ഇത്തരം ഒരു വേദനയ്ക്ക് കാരണം.. കഴിഞ്ഞദിവസം പരിശോധന കേട്ട് ഒരു രോഗി വന്നിരുന്നു.. അവർ റബ്ബറി ടാപ്പിങ് തൊഴിലാളിയാണ്.. അതുകൊണ്ടുതന്നെ കൈമുട്ട് അതിശക്തമായ വേദന കാരണമായിരുന്നു വന്നത്..
എപ്പോഴും വലത്തേ കൈ കൊണ്ടാണ് ആ വ്യക്തി ടാപ്പിംഗ് ചെയ്യുക.. അപ്പോൾ ഏക്കർ കണക്കിനുള്ള സ്ഥലങ്ങളിൽ പോയി ഈ വ്യക്തി റബ്ബർ ടാപ്പിങ് ചെയ്യുന്നുണ്ട്.. പക്ഷേ അത് കഴിഞ്ഞ് വൈകുന്നേരം ആവുമ്പോൾ അതികഠിനമായ വേദനയാണ് കൈമുട്ടുകൾക്ക് അനുഭവപ്പെടുന്നത്.. കൂടുതലും ഇത്തരത്തിൽ വരുമ്പോൾ നമ്മൾ പറയുന്നത് പൂർണ്ണമായ റസ്റ്റ്.. ഏതൊരു പ്രവർത്തിയാണ് അതിനു കാരണമായി വരുന്നത് ചിലപ്പോൾ തുടർച്ചയായി ഉള്ള ബൈക്ക് റൈഡിങ് അല്ലെങ്കിൽ മെഷീൻസ് വല്ലതും ഉപയോഗിക്കുന്ന കാര്യങ്ങൾ ഒക്കെയാണെങ്കിൽ അതിന് റസ്റ്റ് കൊടുക്കുക.. ശക്തമായ വേദന ഉള്ള സമയങ്ങളിലും നമ്മൾ ഇതേ ജോലി തന്നെ തുടർന്നാൽ പിന്നീട് നമുക്ക് പെട്ടെന്ന് ഒരു റിലീസ് കിട്ടില്ല.. അതുപോലെതന്നെ ചെയ്യാവുന്ന മറ്റൊരു കാര്യമാണ് തണുത്ത വെള്ളം അല്ലെങ്കിൽ ഐസ് ആ ഭാഗങ്ങളിൽ വെച്ചുകൊടുക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..