കുഞ്ഞിൻറെ ദോഷം കൊണ്ടാണ് എൻറെ മകൻ നേരത്തെ തന്നെ പോയത്.. ഈ സന്തതിയുടെ തല കണ്ടതും എൻറെ മകനെ തെക്കോട്ട് എടുത്തു.. ഇവൾ വലതുകാൽ വച്ച് കയറിയത് മുതൽ എന്റെ മകന് ഒരു സ്വസ്ഥതയും ഇല്ല.. ഗീതയുടെ കുത്തുവാക്കുകൾ കേട്ടിട്ടും മാളു ഒന്നും മിണ്ടിയില്ല.. വിവാഹം കഴിഞ്ഞ് നാളുകൾ മുതൽ കേൾക്കുന്നതാണ് അമ്മയുടെ ഇത്തരത്തിലുള്ള കുത്തുവാക്കുകൾ എല്ലാം.. അത്തരം കുത്തുവാക്കുകൾ എല്ലാം തന്നെ കേട്ടില്ല എന്ന് നടിച്ചു.. പക്ഷേ ഇപ്പോൾ അദ്ദേഹത്തിൻറെ മരണത്തിന് ഈ കുഞ്ഞാണ് എന്ന് പറയുമ്പോൾ അവൾക്ക് അത് ഒരിക്കലും സഹിക്കാൻ കഴിഞ്ഞില്ല.. എന്തിനാണ് അമ്മേ ഒന്നുമറിയാത്ത ഈ കുഞ്ഞിനെ പറയുന്നത്.. അത് എന്ത് ചെയ്തിട്ടാണ്… അമ്മയുടെ മകൻ എന്ന് പറയുന്നത് എൻറെ ഭർത്താവാണ് ഈ കുഞ്ഞിൻറെ അച്ഛൻ ആണ്.. വിവാഹം കഴിഞ്ഞ് വന്ന നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഇത്തരം കുത്തുവാക്കുകൾ.. സഹിക്കുന്നതിന് ഒരു പരിധിയുണ്ട്..
ചോദിക്കാനും പറയാനും ആരും വരില്ല എന്ന് അമ്മക്കറിയാം… അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ എന്ന് പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു.. ഗീത അതെല്ലാം കണ്ടിട്ടും നിർത്താൻ തയ്യാറായില്ല.. ആരോരുമില്ലാത്ത ഒരു അനാഥ ഒന്നുമല്ലല്ലോ.. നിൻറെ അച്ഛൻ തള്ളയെ കളഞ്ഞിട്ട് പോയത് അല്ലേ.. അവളുടെ കയ്യിലിരിപ്പ് അത്രയ്ക്ക് നല്ലതല്ല എന്ന് ഈ ഒരു കാര്യം കൊണ്ട് തന്നെ വ്യക്തമല്ലേ.. ഇതിൽപരം എന്ത് തെളിവാണ് ആവശ്യം.. നിർത്തുന്നുണ്ടോ നിങ്ങളുടെ സംസാരം..നിങ്ങളുടെ പുഴുത്ത നാവുകൊണ്ട് ഇനി എന്തെങ്കിലും എൻറെ അമ്മയെ പറഞ്ഞാൽ ഞാൻ ഇനി സഹിക്കില്ല.. അടിച്ചു ഞാൻ നിങ്ങളുടെ പല്ല് തെറിപ്പിക്കും.. ഗീത ഒരു നിമിഷം ഞെട്ടിപ്പോയി അവളുടെ അത്തരത്തിലുള്ള ഭാവമാറ്റം കണ്ടു.. നീ എൻറെ പല്ല് അടിച്ചു കൊഴുപ്പിക്കുമെന്നോ.. നീ അങ്ങനെ ചെയ്യുമോടീ എന്ന് പറഞ്ഞ് മാളുവിന്റെ മുടിയിൽ പിടിച്ച ഗീത വലിച്ചു.. എൻ്റെ അച്ഛനും മറ്റൊരു ബന്ധം ഉണ്ടായിരുന്നു..
അച്ഛൻ അവരെ തേടി പോയപ്പോൾ എൻറെ അമ്മ എന്നെ വളരെ കഷ്ടപ്പെട്ടാണ് വളർത്തിയത്.. എൻറെ അമ്മയുടെ സ്വഭാവ ദൂഷ്യൻ കൊണ്ട് അല്ല എൻറെ അച്ഛൻ അമ്മയെ വിട്ടിട്ട് പോയത്.. അങ്ങനെ പല സ്ഥലത്തും പോയി ഞെറങ്ങി കൊണ്ടുവരുന്ന എൻറെ അച്ഛനെ വേണ്ട എന്ന് എൻറെ അമ്മ തീരുമാനിച്ചു.. നിങ്ങൾ ഒരുപാട് ശീലവതി ചമയേണ്ട നിങ്ങളെക്കുറിച്ച് എനിക്ക് നന്നായി അറിയാം.. ഞാനിപ്പോൾ ഇവിടുന്ന് ഇറങ്ങി എന്റെ വീട്ടിലേക്ക് പോകണം അപ്പോൾ മാത്രമേ നിങ്ങൾ വിചാരിച്ച കാര്യങ്ങൾ എല്ലാം നടക്കുകയുള്ളൂ.. എന്നെ പറഞ്ഞയക്കുന്നതിനു വേണ്ടിയല്ലേ നിങ്ങളുടെ ഈ ശ്രമങ്ങളെല്ലാം.. അത് കേട്ടപ്പോൾ പെട്ടെന്ന് ഗീത ഞെട്ടി.. എൻറെ എന്ത് കള്ളത്തരം ആണ് നിനക്ക് അറിയാനുള്ളത്.. എൻറെ മകൻ മരിച്ചു അതോടെ തന്നെ നീയും ഈ വീടും തമ്മിലുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….