മോൾ ഉറങ്ങിയോ.. ഇല്ല അമ്മ മോൾക്ക് ഉറക്കം വരുന്നില്ല.. ഇന്ന് എന്താണ് എൻറെ കുഞ്ഞിന് പറ്റിയത്.. ശരി അമ്മ ഒരു കഥ പറഞ്ഞു തരാം ആ കഥ കേട്ട് എൻറെ മോള് ഉറങ്ങിക്കോ.. മോള് കണ്ണ് അടച്ച കഥകൾ കേട്ടോ.. മനസ്സിൽ കഥകൾ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.. ചിന്തകളുടെ താളം തെറ്റിയിട്ട് എത്രയോ നാളുകളായി.. മനസ്സ് എവിടെയും ഉറക്കുന്നുണ്ടായിരുന്നില്ല.. എല്ലാം എൻറെ ഭാഗ്യക്കേട്.. എവിടെ എന്തൊക്കെയോ കടമെടുത്തുകൊണ്ട് ഞാൻ എന്തൊക്കെയോ പറഞ്ഞു തുടങ്ങി… ഒരിടത്ത് ഒരിടത്ത് ഒരു രാജകുമാരി ഉണ്ടായിരുന്നു.. അവൾ അതിസുന്ദരിയായിരുന്നു.. രാജാവിന് വലിയ ഇഷ്ടമായിരുന്നു.. രാക്ഷസന്മാർ പിടിച്ചുകൊണ്ട് പോകാതെ രാജാവ് അവളെ കാത്തുസൂക്ഷിച്ചു.. ഒരിക്കൽ കാട്ടിൽ വച്ച് കണ്ട രാക്ഷസനെ രാജകുമാരൻ ആണെന്ന് തെറ്റിദ്ധരിച്ച് അവൾ ഇഷ്ടപ്പെട്ടു.. മന്ത്രങ്ങളെല്ലാം അറിയുന്ന രാക്ഷസൻ ആയിരുന്നു അത്.. അച്ഛൻ പറയുന്നതുപോലും കേൾക്കുവാൻ നിൽക്കാതെ അവൾ രാക്ഷസന്റെ കൂടെ പോയി.. അതോടെ അവളുടെ….. മോൾ ഉറങ്ങിയോ..
അനക്കമില്ല.. പാവം എന്റെ കുട്ടി.. അല്ലെങ്കിലും അമ്മയ്ക്ക് കഥ പറയാൻ അറിയില്ലല്ലോ.. അല്ലെങ്കിൽ അമ്മ എപ്പോഴോ മാറിപ്പോയില്ലേ.. ഈ കഥയുടെ ബാക്കി പറയുവാൻ അമ്മയ്ക്ക് ആവില്ലല്ലോ.. ഈ കഥയിലെ രാജകുമാരി ഞാൻ തന്നെയല്ലേ.. നാടും വീടും ഉപേക്ഷിച്ച് രാക്ഷസന്റെ കൂടെ വന്ന മണ്ടി.. സ്വന്തം അച്ഛൻറെ ജീവൻ കളയാൻ കാരണക്കാരിയായവൾ.. കണ്ണുകളിൽ വന്ന ഒരു തുള്ളി കണ്ണുനീർ തുടച്ചു കളഞ്ഞിട്ട് ഞാൻ കണ്ണടച്ചു.. ഇനി അതൊന്നും ആലോചിക്കാൻ വയ്യ.. സ്കൂളിൽ നിന്ന് വന്നിട്ട് മോൾ എന്താ അമ്മയെ വിളിക്കാതിരുന്നത്.. ഒന്നുമില്ല അമ്മേ.. എന്താ എൻറെ കുഞ്ഞിൻറെ കണ്ണ് നിറഞ്ഞിരിക്കുന്നത്.. എന്താണെങ്കിലും അമ്മയോട് പറയി.. അമ്മ ഈ ചീത്ത എന്ന് പറഞ്ഞാൽ എന്താ.. അതാരാ എൻറെ കുഞ്ഞിനോട് പറഞ്ഞത്..
അമ്മ ചീത്തയാണ് എന്ന് അച്ഛമ്മ പറഞ്ഞല്ലോ.. അത് സാരമില്ലാട്ടോ അച്ഛമ്മയ്ക്ക് വയസ്സായില്ലേ ഒന്നും ഓർമ്മ കാണില്ല.. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.. അച്ഛമ്മ എന്തൊക്കെയോ പറയുന്നുണ്ട് അമ്മ മറ്റാരുടെയോ കൂടെ എങ്ങോട്ട് പോകുമെന്ന്.. അപ്പോൾ എനിക്ക് അച്ഛൻ മാത്രമേ ഉണ്ടാവുള്ളൂ എന്ന്.. അതെന്താ അങ്ങനെ? അമ്മ എങ്ങോട്ടാണ് പോകുന്നത്.. എന്നെ കൂടെ കൊണ്ടുപോകില്ലേ.. അതു മുഴുമിപ്പിക്കാൻ പക്ഷേ എനിക്കറിയില്ല.. കാരണം അവളോട് ഞാൻ എങ്ങനെ നുണ പറയും.. എൻറെ മകളോട് നുണ പറയാൻ എനിക്ക് ആവില്ല.. വീട്ടുകാരെ ഉപേക്ഷിച്ച് എൻറെ രാജകുമാരന്റെ കൂടെ ഞാൻ ഇറങ്ങി വന്നു.. അവൻ രാക്ഷസൻ ആണ് എന്ന് തിരിച്ചറിയുമ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..