നാഗ ദൈവങ്ങളെ നാഗരാജാവിന് നാഗയക്ഷി ദൈവങ്ങളെ ഒരുപാട് പ്രാധാന്യത്തോടുകൂടി ആരാധിച്ചുപോകുന്ന ഒരു ജനസമൂഹമാണ് നമ്മൾ മലയാളികളുടെത്.. നാഗരാജാവിന്റെ പ്രതിഷ്ഠ അതുപോലെ ആയില്യം മഹോത്സവം ഇതുമായി ബന്ധപ്പെട്ട ഒരുപാട് ക്ഷേത്രങ്ങൾ നമ്മുടെ കേരളത്തിൽ ഒരുപാട് ഉണ്ട്.. ഉദാഹരണമായി പറയുകയാണെങ്കിൽ മണ്ണാറശാല പോലുള്ള ക്ഷേത്രങ്ങൾ നമുക്കറിയാവുന്നതാണ്.. നമ്മൾ ആ ഒരു അനുഭവം അല്ലെങ്കിൽ ആ ഒരു ശക്തി അനുഭവിച്ച അറിഞ്ഞവരുമായിരിക്കും.. ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് മറ്റൊരു ക്ഷേത്രത്തെക്കുറിച്ചാണ്..
നാഗരാജാവിന്റെ പ്രതിഷ്ഠ ഉള്ള അല്ലെങ്കിൽ നാഗരാജാവ് എല്ലാമാസവും വൃശ്ചികം ഒന്നാം തീയതി പുഴ നീന്തി കടന്ന നേരിട്ട് എത്തി 41 ദിവസവും ക്ഷേത്രത്തിൽ കൂടി കൊണ്ട് ഭക്തർക്ക് അനുഗ്രഹങ്ങളും നൽകി ആ ഒരു അതിശയിപ്പിക്കുന്ന ഒരു ക്ഷേത്രം അത്തരത്തിൽ അത്ഭുതകരമായ കാഴ്ച അല്ലെങ്കിൽ അനുഗ്രഹം നമുക്ക് നൽകുന്ന ഒരു ക്ഷേത്രത്തെക്കുറിച്ചാണ്.. പറഞ്ഞുവരുന്നത് ശ്രീ തട്ടേക്കാട് മഹാ ദേവ മഹാവിഷ്ണു ക്ഷേത്രത്തെ കുറിച്ചാണ്.. കോതമംഗലത്തിൽ നിന്നും ഏതാണ്ട് 12 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തട്ടേക്കാട് ശ്രീമഹാദേവ മഹാവിഷ്ണു ക്ഷേത്രം മഹാദേവനും അതുപോലെ മഹാവിഷ്ണുവും തന്നെയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ എന്ന് പറയുന്നത്..
എന്നിരുന്നാൽ പോലും ഈ ക്ഷേത്രത്തിൽ നാഗരാജാവിനാണ് ഒരുപാട് പ്രാധാന്യവും അതുപോലെ പേരും പ്രശസ്തിയും എല്ലാം കൂടുതലും ഉണ്ടായിരിക്കുന്നത് എന്ന് പറയുന്നത്.. അതിന്റെ കാരണം നേരത്തെ പറഞ്ഞത് തന്നെയാണ് നാഗരാജാവ് അല്ലെങ്കിൽ നാഗദൈവം പുഴ നീന്തി കടന്ന് വന്ന് ഭക്തർക്ക് ദർശനം നൽകുന്നു.. ജീവനോടെയുള്ള നാഗം ഭക്തർക്ക് ദർശനം നൽകുന്നു എന്നുള്ളതാണ് ഏറ്റവും പ്രത്യേകതയായി ഇവിടെ കണക്കാക്കുന്നത്.. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ഏറ്റവും തൊട്ടടുത്തായി തന്നെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.. ക്ഷേത്രത്തിൻറെ ഉത്ഭവത്തെക്കുറിച്ച് പറയുകയാണെങ്കിൽ 1952 ൽ കാട്ടിൽ നിന്ന് കണ്ടെടുത്തതാണ് ഈ ക്ഷേത്രം എന്നുള്ളതാണ് ഒരു വിശ്വാസം എന്നു പറയുന്നത്.. ക്ഷേത്രത്തിൻറെ രണ്ടുവശങ്ങളിലും കാടും അതുപോലെ മറ്റൊരു വശത്ത് പുഴയുമാണ് ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..