ഹോ രാവിലെ തന്നെ ഒരുങ്ങിക്കെട്ടി പോകുന്നത് കണ്ടാൽ തോന്നും അവൾക്ക് സർക്കാർ ഉദ്യോഗമാണ് എന്ന്.. കണ്ടവന്റെ ഒക്കെ കൂടെ കിടന്നിട്ട് അല്ലെടി നീ കുടുംബം മുന്നോട്ടു കൊണ്ടു പോകുന്നത്.. എനിക്ക് എഴുന്നേറ്റു നടക്കാൻ വയ്യാതെ ആയിപ്പോയി അല്ലെങ്കിൽ കാണാമായിരുന്നു.. കിടന്ന് ഇടത്തുനിന്ന് ഒന്ന് ഞെരങ്ങിക്കൊണ്ട് വാസു പറഞ്ഞു.. സാവിത്രി അത് കേട്ട ഭാഗം കാണിച്ചില്ല.. കണ്ണാടിയിൽ നോക്കി പൗഡർ കുറച്ചുകൂടി തേച്ച് നെറ്റിയിൽ ഒരു പൊട്ടും ഇട്ട് കുറച്ചു പൂവെടുത്ത് തലയിൽ വച്ചു.. അടുക്കളയിലേക്ക് ചെന്ന് കുറച്ച് കട്ടൻകാപ്പി എടുത്തു കുടിച്ചു.. അപ്പോഴേക്കും രമണി അവിടേക്ക് വന്നു.. നീ ഇന്ന് തന്നെ ബാഗ് എല്ലാം പാക്ക് ചെയ്തു വയ്ക്കണം നാളെ രാവിലെ ഹോസ്റ്റലിലേക്ക് പോകണം.. പിന്നെ എന്നോട് പറയാതെ ഇത്തവണ വന്നതുപോലെ ഇനി വരരുത്.. അമ്മ എവിടെ പോയി.. അമ്മ പറമ്പ് വരെ പോയിരിക്കുകയാണ്.. രാത്രി അത്താഴത്തിന് കറിവെക്കാൻ എന്തെങ്കിലും പറിച്ചു കൊണ്ടുവരണം.. എന്നെ നോക്കി നിൽക്കണ്ട വല്ലതും കഴിച്ച് നേരത്തെ തന്നെ കിടന്നു ഉറങ്ങിക്കോളൂ..
ഞാൻ ഏകദേശം പുലർച്ചെ ആവും വരാൻ.. രമണിയുടെ മുഖത്ത് നോക്കി അതെല്ലാം പറഞ്ഞു ഇറങ്ങി പോകുമ്പോൾ വേദനയോടു കൂടി നോക്കി നിന്നു.. പറമ്പിൽ നിന്ന് അമ്മ പറിച്ചു കൊണ്ടുവന്നപ്പോൾ ചോദിച്ചു സാവിത്രി പോയോ എന്ന്.. ഇപ്പോൾ ഇറങ്ങിയതെ ഉള്ളൂ എന്ന് പറയുമ്പോൾ അമ്മയുടെ കണ്ണുകളിൽ ഒരു ചെറിയ കണ്ണീർകണം പൊഴിഞ്ഞു.. നമ്മുടെ രണ്ട് ജീവൻ നിലനിർത്തുന്നതിനു വേണ്ടി സ്വന്തം ജീവിതം ഇല്ലാതാക്കിയ പെണ്ണാണ് അവൾ.. മക്കൾ മുൻജന്മ ശത്രുക്കൾ എന്നു പറയുന്ന പ്രമാണത്തെ സത്യമാക്കിക്കൊണ്ട് എൻറെ വയറ്റിൽ ജനിച്ച അസുരനാണ് ആ കിടക്കുന്നത്.. സന്തോഷത്തോടുകൂടി അവൻറെ കയ്യും പിടിച്ച് വലതുകാൽ വച്ച് വീട്ടിലേക്ക് കയറി വന്ന പെൺകുട്ടിയാണ് അത്.. അതിൻറെ ജീവിതം ഇന്ന് അഴുക്കുചാലിൽ കൊണ്ട് ഇട്ടത് കിടക്കുന്ന മഹാപാപിയാണ് ആ കിടക്കുന്നത്.. അവർ കണ്ണുകൾ തുടച്ചുകൊണ്ട് അകത്തേക്ക് പോയി..
അമ്മ പറയുന്നത് എല്ലാം ശരിയാണ് രമണി പഴയ കാര്യങ്ങളെല്ലാം ആലോചിച്ചു.. പത്താം ക്ലാസ് വരെ പഠിച്ചുള്ളൂ എങ്കിലും ഒരുപാട് കാര്യങ്ങൾ അറിയുന്നതുപോലെ ആയിരുന്നു സാവിത്ര ചേച്ചിയുടെ പെരുമാറ്റം എല്ലാം.. മാത്രമല്ല കാഴ്ചയിലും സുന്ദരിയായിരുന്നു ചേച്ചി.. ചെറുപ്പത്തിലെ തന്നെ അച്ഛനും അമ്മയും നഷ്ടമായ ചേച്ചിയെ അകന്ന ഒരു ബന്ധുവിന്റെ വീട്ടിൽ നിർത്തി കൊണ്ടാണ് പഠിപ്പിച്ചത്.. ചേച്ചി അവർക്ക് ഒരു ബാധ്യതയായി തീരുമോ എന്നുള്ള ഒരു ഭയത്താൽ 18 വയസ്സ് ആകുമ്പോൾ തന്നെ ചേച്ചിയെ വിവാഹം കഴിപ്പിച്ച അയച്ചു.. ചന്തുവേട്ടൻ ആരോടും ഒരു സ്നേഹവും ഇല്ലായിരുന്നു.. എന്നും സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിക്കാനായിരുന്നു അയാൾക്ക് ഇഷ്ടം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….