മഹാലക്ഷ്മി പ്രതീകമാണ് വെറ്റില എന്ന് പറയുന്നത്.. വെറ്റിലയും അതുപോലെ അടക്കയും ആണ് നമ്മൾ എല്ലാം മംഗള കാര്യങ്ങൾക്കും ഉപയോഗിക്കുന്നത്.. അപ്പോൾ വെറ്റിലയും അടക്കയും നൽകി സ്വീകരിച്ചാൽ വെറ്റിലയും അടക്കയും നൽകി വരവേറ്റാൽ സർവ്വവും ശുഭമാകും സർവ്വ ഐശ്വര്യങ്ങളും വന്നുചേരും എന്നുള്ളതാണ് സങ്കല്പം.. വെറ്റിലയും അതുപോലെ അടക്കയും മഹാലക്ഷ്മിയുടെ അംഗങ്ങൾ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.. അതുപോലെ വെറ്റിലയിൽ ത്രിമൂർത്തി സങ്കല്പം കുടികൊള്ളുന്നത് ആയിട്ടാണ് പറയുന്നത്.. കൂടാതെ വെറ്റില തുമ്പിൽ മഹാലക്ഷ്മിയും അതിൻറെ മധ്യത്തിൽ സരസ്വതിയും അതിൻറെ ഞെട്ടിൽ ജ്യേഷ്ഠ ഭഗവതിയും ഇടതുഭാഗത്ത് പാർവതി ദേവിയും വലതുഭാഗത്ത് ഭൂദേവതയും കുടികൊള്ളുന്നു എന്ന് ആണ് പറയുന്നത്..
അതായത് സർവ്വ ദേവി സങ്കല്പത്തിന് തുല്യമാണ് ഈ പറയുന്ന നമ്മുടെ വെറ്റില എന്നു പറയുന്നത്.. വെറ്റിലയുടെ അന്തർഭാഗത്ത് മഹാവിഷ്ണു ഭഗവാനും പുറത്ത് ശിവനും അതുപോലെ തലയ്ക്കൽ ശുക്രനും നടക്കൽ ദേവേന്ദ്രനും പൂർവ്വ ഭാഗത്ത് കാമദേവനും സൂര്യനും സ്ഥിതി ചെയ്യുന്നു എന്നുള്ളത് കൂടി സങ്കല്പം ഉണ്ട്.. അപ്പോൾ സർവ്വദേവത ദേവി സാന്നിധ്യമുള്ള ഒരു വസ്തുവാണ് വെറ്റില എന്ന് പറയുന്നത്.. ഈ വീഡിയോ കാണുന്ന എത്ര പേരുടെ വീട്ടിൽ വെറ്റില ഉണ്ട് എന്ന് ഉള്ളതാണ് ആദ്യത്തെ ചോദ്യം.. അപ്പോൾ വീട്ടിൽ വെറ്റില ഉള്ളവരാണെങ്കിൽ അത് മഹാ സൗഭാഗ്യമാണ്. വെറ്റില യെ കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ വീടിൻറെ പ്രധാന വാതിൽ അല്ലാതെ വീട്ടിൽ എവിടെ വേണമെങ്കിലും നടാം എന്നുള്ളതാണ്.. അതിൽ ഏറ്റവും ഉത്തമം ആയിട്ടുള്ള രണ്ട് സ്ഥലങ്ങളാണ് വീടിൻറെ പടിഞ്ഞാറ് ഭാഗവും അതുപോലെ വീടിൻറെ വടക്ക് പടിഞ്ഞാറ് ഭാഗവും..
വീടിൻറെ വടക്ക് പടിഞ്ഞാറ് മൂലയ്ക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗത്ത് ഒരു ചെടിയെ വെറ്റില കൊടി നട്ടു വളർത്തുന്നത് അതുപോലെ ആ വെറ്റില ചെടി പടർന്നു പന്തലിക്കാൻ വേണ്ടി ഒരു അടയ്ക്കാൻ മരം കൂടി വളർത്തുന്നത് ഏറ്റവും ഉത്തമമാണ്.. അപ്പോൾ ഈ വെറ്റില കൊടി പടർന്നു കയറുന്നത് ആ അടയ്ക്ക മരത്തിലേക്ക് ആണ് എന്നുണ്ടെങ്കിൽ അവിടെ മഹാലക്ഷ്മി സങ്കല്പം ഉണ്ടാവുന്നു എന്നുള്ളതാണ്.. വെറ്റിലയും അടയ്ക്കയും എന്നുള്ളത് മഹാലക്ഷ്മി സങ്കല്പങ്ങൾ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.. അപ്പോൾ മഹാലക്ഷ്മി സാന്നിധ്യം ഉണ്ടാകാൻ ആയിട്ട് ഒരു കവുങ്ങ് ചെടിയും വെറ്റിലയും നട്ടു വളർത്തുന്നത് അതിനെ നല്ലപോലെ പരിചരിച്ചു പോകുന്നതും എല്ലാവിധത്തിലും ഉള്ള ഐശ്വര്യങ്ങളും സമൃദ്ധികളും നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരും എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….