ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അത് ഡയബറ്റിസ് കാരണം പ്രമേഹം കാരണം പലരുടെയും കാലുകൾ മുട്ടിന് മുകളിൽ വച്ച് നീക്കം ചെയ്യപ്പെടുന്ന ഒരു അവസ്ഥ ഉണ്ട്.. അപ്പോൾ അത്തരം സാഹചര്യങ്ങൾ എങ്ങനെ കുറയ്ക്കാം അല്ലെങ്കിൽ തടയാം എന്നതിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്.. നമ്മൾ പ്ലാസ്റ്റിക് സർജറിയുടെ ഒപ്പം തന്നെ മൾട്ടി സ്പെഷാലിറ്റി ട്രീറ്റ്മെൻറ് കൂടിയാണ് ആ ഒരു ലിമിറ്റേഷൻസ് ഉണ്ടാവുന്നത്.. ഉദാഹരണത്തിന് നമ്മുടെ ഉപ്പൂറ്റി മാത്രം സേവ് ചെയ്ത ആംബുറ്റേഷൻ ഇൽ നമ്മൾ 15 ശതമാനത്തോളം എക്സസ് ആയിട്ടുള്ള എനർജി എക്സ്പെൻഡ്ൻ്റിച്ചർ ആവശ്യമാണ്.. മുട്ടിന് താഴെവെച്ച് ബിലോ ആംബിറ്റേഷൻ ചെയ്യുന്നവർക്ക് 30% ത്തോളം എനർജി എക്സസ് വേണ്ടിവരും നമുക്ക് നടക്കാൻ ആയിട്ട്..
അതേസമയം മുട്ടിനു മുകളിൽ നീക്കം ചെയ്യുന്നവർക്ക് 60% ത്തോളം അതായത് പാദം സംരക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം 4 ഇരട്ടിയോളം എനർജി ആവശ്യമായി വരും നടക്കുവാൻ ആയിട്ട്.. അപ്പോൾ നമുക്കിത് എങ്ങനെ ലിമിറ്റ് ചെയ്യാം എന്നതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ പറയുന്നത്.. നമ്മൾ പ്രധാനമായി ഡയബറ്റിസ് ഉള്ളവർ നമ്മുടെ മുഖം നോക്കുന്നത് പോലെ തന്നെ നമ്മുടെ പാദങ്ങളും സംരക്ഷിക്കണം.. അവർക്ക് ന്യൂറോപ്പതി ഉണ്ടാവും അതായത് കാലിലേക്കുള്ള മരവിപ്പ് ഉണ്ടാവും.. അതുപോലെതന്നെ രക്തഓട്ട കുറവുണ്ടാവും.. അപ്പോൾ എന്താണ് അതിനുള്ള കാരണം എന്ന് മനസ്സിലാക്കി ചികിത്സിക്കുകയാണ് ചെയ്യേണ്ടത്.. അതിൽ ഒന്നാമത്തേത് അൾസർ വല്ലതുമുണ്ടോ എന്ന് വ്രണങ്ങൾ വല്ലതും ഉണ്ടോ എന്ന് ശ്രദ്ധിക്കണം..
രണ്ടാമതായിട്ട് ചെറിയ ഇൻഫെക്ഷൻ നഖത്തിന് ചുറ്റും ഉണ്ടാകുന്ന ഇൻഫെക്ഷൻ വല്ലതും ഉണ്ടോ എന്ന് ശ്രദ്ധിക്കണം.. മൂന്നാമത് ഇത് കൂടി വരികയാണെങ്കിൽ കാലുകളിൽ കറുപ്പ് നിറം വന്നിട്ട് രക്ത ഓട്ടം ഇല്ലാതെ പോകുന്ന ഒരു അവസ്ഥ ഉണ്ടോ എന്ന് ശ്രദ്ധിക്കണം.. ഇങ്ങനെ എല്ലാ അവസ്ഥകൾക്കും പ്രത്യേകതരം ചികിത്സകളാണ്.. നമ്മൾ അപ്പോൾ ചെയ്യുന്നത് എന്താണെന്ന് വെച്ചാൽ ഒരു ഇന്റഗ്രേറ്റഡ് മൾട്ടി സ്പെഷാലിറ്റി അപ്പ്രോച്ച് ആണ്.. അതായത് എൻഡോക്രൈനോളജിസ്റ്റ് ഡയബറ്റിസ് കൺട്രോൾ ചെയ്യുന്നു.. അതുപോലെതന്നെ രക്ത ഓട്ടം കുറവുള്ള കാലുകളിലേക്ക് രക്ത ഓട്ടം കൂട്ടുവാൻ ആയിട്ട് ഇൻറർമെൻഷൻ റേഡിയോളജിസ്റ്റ് ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ സ്റ്റണ്ട് അങ്ങനെ പ്രൊസീജർ ചെയ്യുന്നു.. നമ്മുടെ ഹർട്ടിൽ ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ സ്റ്റണ്ട് ഇടുന്നത് പോലെയുള്ള പ്രൊസീജർ ഇടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….