ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. മലത്തിൽ കൂടെ രക്തം പോകുക എന്നത് ഒരു രോഗ ലക്ഷണമാണ്.. മലദ്വാരവുമായി ബന്ധപ്പെട്ട മൂന്ന് രോഗങ്ങൾ കാരണമാണ് ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകുന്നത്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഹമറോയിഡ് അല്ലെങ്കിൽ പൈൽസ് അഥവാ മൂലക്കുരു എന്ന് പറയുന്ന അസുഖം ആണ്.. പൈൽസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മലദ്വാരത്തിന് ചുറ്റിലും അല്ലെങ്കിൽ അതിനു മുകളിലും ആയിട്ടുള്ള രക്ത കുഴലുകൾ വികസിച്ചു വരിക എന്നുള്ള ഒരു അവസ്ഥയാണ്.. രണ്ടാമത്തെ രോഗം എന്ന് ഫിഷർ അഥവാ മലദ്വാരത്തിൽ ഒരു വിള്ളൽ പ്രത്യക്ഷപ്പെടുക അതുമൂലം ഉണ്ടാകുന്ന വേദന ആണ് അതിന്റെ പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത്..
മൂന്നാമത്തെ രോഗം ഫിസ്റ്റുല എന്ന് പറയും.. മലാശയം പുറത്ത് സ്കിന്നുമായി ഒരു കണക്ഷൻ ഉണ്ടാവുക.. അതിൽ കൂടെ പഴുപ്പ് അല്ലെങ്കിൽ നീര് പുറത്തേക്ക് പോകുന്ന ഒരു അവസ്ഥയാണ്.. ഈ പറഞ്ഞ അസുഖങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് ഹെമറോയിഡ് അല്ലെങ്കിൽ പൈൽസ് ആണ്.. മലത്തിൽ രക്തം കാണുക എന്നതിന് പുറമെ മറ്റു ചില ലക്ഷണങ്ങൾ ആയിട്ടും പൈൽസ് പ്രത്യക്ഷപ്പെടും.. മലദ്വാരത്തിൽ വേദന അതുപോലെ തടിപ്പ് പ്രത്യക്ഷത്തിൽ ഉണ്ടാവുന്ന മുഴ അതുപോലെ മലബന്ധം ഉണ്ടാവുക അതുപോലെ മലം പോകുമ്പോൾ തടസ്സം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ ആയിട്ടും പൈൽസ് കാണാറുണ്ട്.. പൈൽസിനെ പൊതുവേ നാലായി ആണ് തരംതിരിച്ചിരിക്കുന്നത്.. അതിൽ ഗ്രേഡ് വൺ മുതൽ ഫോർ വരെ ഉണ്ട്.. ഇതിൽ ഗ്രേഡ് വൺ എന്ന് പറയുന്നതും മലദ്വാരത്തിൽ ഉള്ളിൽ തന്നെ ഉണ്ടാകുന്ന പൈൽസിനെയാണ്.. ഇത് പുറത്തേക്ക് കാണാൻ കഴിയില്ല പരിശോധനകൾ ചെയ്യുമ്പോൾ മാത്രമേ അതിനെ നമുക്ക് അറിയാൻ കഴിയുകയുള്ളൂ.. അടുത്തത് രണ്ടും മൂന്നും എന്നു പറയുന്നത് അതിൻറെ കാഠിന്യം അനുസരിച്ച് അതിന്റെ ഗ്രേഡ് കൂടി വരും.. ഇനി ഗ്രേഡ് ഫോർ എന്ന് പറയുന്നത് പൈൽസ് പുറത്തേക്ക് തള്ളി നിൽക്കുകയും അത് ഉള്ളിലേക്ക് പോകാതിരിക്കുകയും അതുമൂലം ഒരുപാട് കോംപ്ലിക്കേഷൻ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്..
ഇതിൽ ഗ്രേഡ് വൺ ഉണ്ടാകുമ്പോൾ സാധാരണയായിട്ട് ചികിത്സ ആവശ്യമായി വരാറില്ല.. അതുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ ബ്ലീഡിങ് എന്ന് പറയുന്നത് വളരെ വിരളമായി മാത്രമേ കാണാറുള്ളൂ.. പൈൽസ് ആയി ബന്ധപ്പെട്ട ചികിത്സ രീതികളിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഭക്ഷണ രീതികളും ജീവിതശൈലികളുമാണ്.. പൈൽസ് വരാതിരിക്കുന്നതിനു മുൻപുള്ള ഭക്ഷണക്രമവും വന്നതിനുശേഷം ഉള്ള ഭക്ഷണക്രമവും വളരെ പ്രാധാന്യമുള്ളതാണ്.. നമ്മുടെ ഭക്ഷണം വീടുകളിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ പഴങ്ങൾ പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തുക എന്നുള്ളതാണ് പൈസ വരാതെ നോക്കാനുള്ള അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികൾ എന്ന് പറയുന്നത്..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….