ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നിങ്ങളുടെ കുട്ടികളിൽ കൂർക്കം വലി അതുപോലെ വിട്ടുമാറാത്ത ജലദോഷം വായ തുറന്നു വെച്ച് ഉറങ്ങുക ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ഇരിക്കുക.. പല്ല് വരുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടോ.. എങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായിട്ടും കാണണം.. ഞാൻ നേരത്തെ പറഞ്ഞ 5 ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികളുടെ മൂക്കിന് പുറകിൽ ദശ ഉണ്ടാവും.. അതായത് അടിനൊയ്ഡ് എന്നുള്ള ഒരു ദശ ഉണ്ടാവും.. ഇത് എല്ലാ കുട്ടികളിലും ഉണ്ടാകുന്നതാണ്.. ഇത് ജന്മനാൽ ഉണ്ടാകുന്നതാണ് എല്ലാവർക്കും പക്ഷേ ചില കുട്ടികളിൽ അത് വലിപ്പം കൂടുതലാവുകയും..
അത് മൂക്കിൻറെ പുറകിലേക്ക് ഒരു തടസ്സം സൃഷ്ടിക്കുകയും ഇത്തരത്തിൽ പൂർണ്ണമായി തടസ്സമുണ്ടെങ്കിൽ കുട്ടികൾക്ക് വായ തുറന്നുവെച്ചു ഉറങ്ങുകയും കൂർക്കം വലിയും അതുപോലെ വിട്ടുമാറാത്ത ജലദോഷവും ഉണ്ടാവും.. ഇതു കൂടാതെ ഇത്തരക്കാർക്ക് ചെവിയിലേക്ക് ഉള്ള പ്രശ്നങ്ങളും ഉണ്ടാകും.. അപ്പോൾ എന്താണ് നമ്മൾ ഇത്തരം ഒരു അവസ്ഥ കണ്ടാൽ ചെയ്യേണ്ടത്.. ഇത്തരം ലക്ഷണങ്ങൾ നിങ്ങളുടെ കുട്ടികളിൽ കണ്ടാൽ തീർച്ചയായിട്ടും നിങ്ങൾ ഒരു ഇഎൻടി ഡോക്ടറെ കാണണം.. അവർ തീർച്ചയായും ഒരു എൻഡോസ്കോപ്പി ചെയ്യാൻ പറയും.. അതെ ഇത്തരം ദശകളുടെ വളർച്ച എത്രമാത്രം ഉണ്ട് എന്ന് അറിയാൻ വേണ്ടിയാണ്.. അപ്പോൾ എത്ര സൈസ് ഉണ്ട് എന്ന് അറിയാൻ വേണ്ടിയാണ്.. മൂക്കിന് പുറകിലുള്ള ഓട്ട മൊത്തമായി ബ്ലോക്ക് ആയിട്ടുണ്ടെങ്കിൽ എന്തായാലും ഇതിന് സർജറി ആവശ്യമാണ്.. നാലു മുതൽ 6 വയസ്സു വരെയാണ് ഈ അടിനോയിഡ് കൂടുതലായി വളരുന്നത്..
പിന്നീട് എട്ട് അല്ലെങ്കിൽ 9 വയസ്സ് കഴിയുമ്പോൾ അത് പതിയെ ചുരുങ്ങാൻ തുടങ്ങും പക്ഷേ ഈ ഏറ്റവും വലുപ്പം ആയിട്ടുള്ള അഡിനോയ്ഡ് 9 വയസ്സ് കഴിഞ്ഞാൽ ഒന്നും ചുരുങ്ങി പോകുന്നത് ആയിട്ട് കണ്ടിട്ടില്ല.. അപ്പോൾ എന്താണ് ഇതിനുള്ള ചികിത്സ.. ശരിക്കും പറഞ്ഞാൽ 8 അല്ലെങ്കിൽ 9 വയസ്സ് കഴിഞ്ഞാൽ ചുരുങ്ങിപ്പോകുന്ന ഇല്ലാതായിപ്പോകുന്ന ഒരു ഗ്രന്ഥിയായി പോകുന്ന ഒന്നാണ് ഈ അടിനോയിഡ്.. ഇത് ആവശ്യമില്ല എന്ന് തന്നെ കുറെ രീതിയിൽ പറയാം.. പക്ഷേ ഇമ്മ്യൂണിറ്റി എന്ന രീതിയിലാണ് അതിനെക്കുറിച്ച് ചിന്തിക്കുന്നത് പക്ഷേ എന്നാലും അത് ഇത്രയേറെ പ്രശ്നങ്ങൾ നമ്മുടെ കുട്ടികളിൽ ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് എടുത്തു കളയുക എന്നുള്ളതാണ് അതിനുള്ള ട്രീറ്റ്മെൻറ്.. അഡിനോയ്ഡിന് ഉള്ള ട്രീറ്റ്മെൻറ് എന്ന് പറഞ്ഞാൽ അത് സർജറിയാണ്.. ഇപ്പോൾ സർജറി വേണ്ട വലുതാവുമ്പോൾ നോക്കാം എന്നീ രീതിയിൽ പറയുകയാണെങ്കിൽ അതിനുള്ള മറ്റ് ഓപ്ഷനുകളാണ് ഗുളികകളും അതുപോലെ മൂക്കിൽ സ്പ്രേ അടിക്കുക തുടങ്ങിയവ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…