ഒരു വ്യക്തിക്ക് കൂടോത്രം അല്ലെങ്കിൽ വശീകരണമോ ബാധിച്ചിട്ടുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം..

ഇന്ന് നമ്മുടെ ജീവിതത്തിൽ പലരും നേരിടുന്ന ഒരു വലിയ പ്രശ്നത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. പ്രശ്നമെന്നു പറയുമ്പോൾ നമ്മൾ നമ്മുടെ ജീവിതത്തിൽ കഠിനാധ്വാനവും അതുപോലെ കുടുംബ ഐക്യവും നമ്മുടെ പരസ്പര സ്നേഹവും കൂടാതെ നമുക്ക് ഈശ്വരൻ തന്നിരിക്കുന്ന അനുഗ്രഹങ്ങളും ഒക്കെയായിട്ട് ഇങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോൾ കാര്യങ്ങളെല്ലാം വളരെ മംഗളമായിട്ടും സന്തോഷപരമായിട്ടും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സമയത്ത് പലപ്പോഴും നമ്മുടെ ജീവിതത്തിലേക്ക് നമ്മുടെ കുടുംബത്തിലേക്ക് സുഹൃത്തുക്കൾ ആയിട്ടും പലതും പലരും കയറി വരാറുണ്ട് എന്നുള്ളതാണ്.. അപ്പോൾ എന്തൊക്കെയാണ് ആ പലത് അല്ലെങ്കിൽ പലർ എന്നു പറയുന്നത്.. സാധാരണയായി ഒരു വ്യക്തിക്ക് നമ്മളോട് അത്ര താല്പര്യമില്ല എങ്കിൽ അവർ നമ്മുടെ സമാധാനത്തെയും സന്തോഷത്തെയും എല്ലാം നശിപ്പിക്കാൻ ശ്രമിക്കും.. മറ്റൊരു കാര്യം എന്നു പറയുന്നത് അവരുടെ ഇച്ച അനുസരിച്ച് അല്ലെങ്കിൽ അവരുടെ ആഗ്രഹം അനുസരിച്ച് നമ്മൾ നടക്കണം എന്നുള്ള ചിന്ത പലർക്കും വരാറുണ്ട്..

അത്തരത്തിൽ ആണെങ്കിലും അവർ നമ്മുടെ മേൽ ചില സമ്മർദ്ദങ്ങൾ കൊണ്ടുവരാൻ ശ്രമിക്കും.. ഇനി മറ്റു ചില ആളുകളുണ്ട് അതായത് നമ്മളെ അങ്ങ് തകർത്തു കഴിഞ്ഞാൽ അവർക്ക് വലിയ ആളുകൾ ആവാം എന്ന് ചിന്തിക്കുന്ന വ്യക്തികൾ.. ഇത്തരക്കാർ നമ്മളെ തകർക്കാനുള്ള പലവിധ കാര്യങ്ങളും ചെയ്യാൻ ശ്രമിക്കും.. പലപ്പോഴും നേരിട്ട് ഇത്തരത്തിൽ പരാജയപ്പെടുത്താനോ നശിപ്പിക്കാനും കഴിയില്ല അല്ലെങ്കിൽ കഴിവുകൊണ്ട് നമ്മളെ തോൽപ്പിക്കാൻ കഴിയില്ല എന്ന് കരുതുന്ന ആളുകൾ ചെയ്യുന്ന ഒരു രീതിയാണ് ഈ വശീകരണം അല്ലെങ്കിൽ കൂടോത്രം ചെയ്യുക എന്ന് പറയുന്നത്.. ഒരുപാട് ആളുകൾ എന്നോട് ചോദിച്ചിട്ടുണ്ട് ഇതെല്ലാം സത്യത്തിൽ ഉള്ളതാണോ എന്ന്.. ഞാൻ അന്വേഷിച്ചതിൽ നിന്നും ഇത്തരത്തിലുള്ള കർമ്മങ്ങൾ ഉണ്ട് എന്നാണ് നിലവിൽ എനിക്ക് അറിയാൻ കഴിഞ്ഞത്.. ഇത്തരത്തിലുള്ള കർമ്മങ്ങൾ ചെയ്യുന്നത് മഹാ അപരാധവും പാപമാണ്.

ദൈവീക ചിന്തകൾക്ക് എതിരാണ് എന്നുള്ളതാണ്.. ഏതെങ്കിലും കാലത്തെ ഇത് ചെയ്യുന്ന വ്യക്തികൾക്ക് തന്നെ അറിയാം ഇത് അവരുടെ ഏതെങ്കിലും ഒരുകാലത്ത് ഇവർക്ക് തന്നെ തിരിച്ചടിയായും വിനയായും വരും എന്ന് ഇവർക്ക് തന്നെ ഇതൊരു തിരിച്ചടിയാകുമെന്നും.. അതിനുള്ളിൽ നമുക്ക് വരേണ്ട നാശങ്ങളെല്ലാം വന്നിട്ടുണ്ടാവും.. അപ്പോൾ ഇത്തരം കർമ്മങ്ങളെ നമ്മൾ എങ്ങനെയാണ് എതിർത്തു നിൽക്കേണ്ടത്.. ഇത്തരത്തിലുള്ള കാര്യങ്ങൾ എല്ലാം നമ്മളെ അല്ലെങ്കിൽ നമ്മുടെ ജീവിതത്തെ ബാധിച്ചു കഴിഞ്ഞാൽ അത് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഇത്തരത്തിലുള്ള വശീകരണം അല്ലെങ്കിൽ കൂടോത്രം നമ്മളെ ബാധിച്ചു കഴിഞ്ഞാൽ നമ്മുടെ മനസ്സ് വല്ലാതെ അസ്വസ്ഥമാകും എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *