ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സീനിയർ സിറ്റിസൺസിന്റെ അഥവാ വയോധികരുടെ എണ്ണം എന്ന് വളരെയധികം കൂടിവരികയാണ്.. പലപ്പോഴും രോഗങ്ങളും അതുപോലെ മരുന്നുകളുടെ പാർശ്വഫലങ്ങളും ഓർമ്മക്കുറവും അതുപോലെ വേദനകളും ഒക്കെയായി വാർദ്ധക്യം അവർക്ക് കഷ്ടതയുടെ കാലമായി മാറുന്നു.. മാത്രമല്ല കഴിഞ്ഞ തലമുറയിൽ 50 അല്ലെങ്കിൽ 70 വയസ്സ് കഴിഞ്ഞ വന്നിരുന്ന പ്രമേഹവും പ്രഷറും അതുപോലെ ഹൃദ്രോഗങ്ങൾ എല്ലാം ഇന്നത്തെ തലമുറയിൽ 40 വയസ്സ് കഴിഞ്ഞാൽ അല്ലെങ്കിൽ അതിനുമുൻപ് തന്നെ വരുന്നു..
അതായത് വാർദ്ധക്യവും ആ സമയത്ത് ഉണ്ടാകുന്ന രോഗങ്ങളും പത്തോ അല്ലെങ്കിൽ 20 വർഷങ്ങൾ മുൻപേ തന്നെ എത്തുന്നു.. എന്തുകൊണ്ടാണ് ഈ തലമുറയിൽ വാർദ്ധക്യ കാല രോഗങ്ങൾ നേരത്തെ തന്നെ എത്തുന്നത്.. അകാല വാർദ്ധക്യവും ജീവിതശൈലി രോഗങ്ങളും ഒഴിവാക്കി ആരോഗ്യവാനായ ഒരു മുതിർന്ന പൗരനായി ജീവിക്കാൻ എന്ത് തയ്യാറെടുപ്പാണ് നമുക്ക് വേണ്ടത്.. ആദ്യമായിട്ട് ഹ്യൂമൻ ബോഡിയുടെ അതായത് മനുഷ്യ ശരീരത്തിന്റെ ഒരു നേച്ചർ എന്താണ് എന്ന് നമുക്ക് മനസ്സിലാക്കാം.. അതായത് സ്പേം എന്ന ഒരു സൂക്ഷ്മജീവി ഇത് മൈക്രോസ്കോപ്പിയുടെ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.. അത് എഗ്ഗ് ആയിട്ട് ജോയിൻ ചെയ്തു ആദ്യത്തെ ഒരു സിംഗിൾ സെൽ ആയിട്ട് ഉണ്ടാവും.. അതിൽ നിന്ന് പതുക്കെ എംബ്രോയോ ആകും ഫീട്ടസ് ആവും അത് കഴിഞ്ഞാണ് ഒരു കുഞ്ഞായി ജനനം എടുക്കുന്നത്.. അപ്പോൾ വെറും ഒരു മൈക്രോബ് ഒന്നര അല്ലെങ്കിൽ മൂന്നര കിലോ ഓളം വളർന്നുകൊണ്ടാണ് ഒരു കുഞ്ഞായി വരുന്നത്..
അതിനെ ഏകദേശം 150 ദിവസം വേണം.. അതുകഴിഞ്ഞ് ആദ്യത്തെ ഒരു 25 വർഷം എന്ന് പറയുന്നത് നമ്മുടെ വളർച്ചയുടെ കാലമാണ്.. ഈ 25 വർഷങ്ങളിൽ നമുക്ക് നമ്മുടെ ബാല്യം ഉണ്ട് അതുപോലെ കൗമാര കാലഘട്ടം ഉണ്ട് പിന്നെ യുവത്വത്തിലേക്ക് വരികയാണ്.. ഏകദേശം 24 അല്ലെങ്കിൽ 25 വയസ്സ് ആവുമ്പോഴേക്കും നമ്മുടെ വളർച്ച പൂർത്തിയാകും.. ആദ്യത്തെ നാലഞ്ചു വർഷമാണ് നമ്മുടെ ബ്രെയിൻ ഏറ്റവും ഗ്രോത്ത് ആയി വളരുന്നത്.. പിന്നീട് കുറെ വർഷമാകുമ്പോൾ നമ്മൾ ഒരു യഥാർത്ഥ മനുഷ്യനായി മാറും.. അതുപോലെ 25 മുതൽ 50 വർഷങ്ങൾക്ക് ഇടയിലാണ് നമ്മുടെ ഏറ്റവും ഫിസിക്കൽ ആയിട്ടുള്ള ഒരു ലൈഫും ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….