സത്യമുള്ള ശാസ്ത്രമാണ് വാസ്തുശാസ്ത്രം എന്നു പറയുന്നത്.. ലോകത്തെ എല്ലാ ജനസമൂഹങ്ങൾക്ക് ഇടയിലും വാസ്തു ശാസ്ത്രം എന്നുള്ളത് ഓരോ പേരിൽ അവരുടെ തദ്ദേശീയ രീതിയിൽ ഉണ്ട് എന്നുള്ളതാണ് വസ്തുത.. വാസ്തു ശരിയായില്ലെങ്കിൽ ഒരു ഗൃഹത്തിൻറെ അല്ലെങ്കിൽ ഒരു സ്ഥാപനത്തിൻറെ എല്ലാം വാസ്തു ശരിയല്ല എന്നുണ്ടെങ്കിൽ മറ്റുള്ളത് ഒന്നും ശരിയാവില്ല എന്നുള്ളതാണ്.. ആ വീട്ടിൽ താമസിക്കുന്ന വ്യക്തികളുടെ അവരുടെ ജീവിതത്തിലെ സൗഭാഗ്യങ്ങൾ അവരുടെ ജീവിതത്തിലെ നിർഭാഗ്യങ്ങൾ എല്ലാം തന്നെ വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് പറയുന്നത്.. അതുകൊണ്ടാണ് നമ്മൾ ഒരു വീട് വയ്ക്കുന്ന സമയത്ത് അല്ലെങ്കിൽ ഒരു സ്ഥാപനം തുടങ്ങുന്ന സമയത്ത് ഒക്കെ വാസ്തു വിന് ഇത്രയും അധികം പ്രാധാന്യങ്ങൾ നൽകി അതിനെ കണ്ടു പോരുന്നത് എന്ന് പറയുന്നത്.. ഇത് ലോകത്തിൻറെ എല്ലാ ഭാഗത്തും ഉണ്ട്.. റോമൻ സംസ്കാരത്തിലുണ്ട് അതുപോലെ ചൈനീസ് സംസ്കാരത്തിലുണ്ട്..
മറ്റ് എല്ലാ പ്രാദേശിക സംസ്കാരങ്ങളിലും അറബി നാടുകളിൽ പോലും ഉണ്ട്.. അപ്പോൾ എല്ലാത്തിലും ഇത്തരത്തിൽ വാസ്തു നോക്കാറുണ്ട് എന്നുള്ളതാണ്.. അപ്പോൾ വാസ്തു നോക്കുന്നതിൽ നമ്മുടെ മലയാളക്കരയിൽ നമ്മുടെ വാസ്തു നമ്മൾ നോക്കുന്ന രീതിയിൽ ഏറ്റവും പ്രധാനപ്പെട്ടത് ആണ് വീട്ടിലേക്കുള്ള വഴി എന്നു പറയുന്നത്.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ വീട്ടിലേക്കുള്ള വഴി എന്നു പറയുമ്പോൾ നമ്മുടെ വീട്ടിലേക്ക് എല്ലാ ഐശ്വര്യങ്ങളും കടന്നു വരേണ്ട ഒരു പാതയാണ് ഈ വഴി എന്നുള്ളത്.. രണ്ടു തരത്തിൽ നമുക്ക് ഈ വീട്ടിലേക്കുള്ള വഴികളെ പറയാം.. അതിൽ ഒന്നാമത്തേത് എന്ന് പറയുന്നത് നമ്മുടെ വീട്ടിലേക്കുള്ള പ്രധാന കവാടം..
വീട്ടിലേക്കുള്ള പ്രധാന കവാടം എന്ന് പറയുമ്പോൾ അതിൽ ആദ്യത്തേത് വീട്ടിലേക്ക് കടന്നുവരുന്ന വഴി കഴിഞ്ഞ് വസ്തുവിലേക്ക് കയറുന്ന പ്രധാന കവാടം.. പണ്ടുകാലത്ത് പടിപ്പുര എന്നൊക്കെ ഇതിന് പറയും.. അതാണ് നമ്മുടെ ഒന്നാമത്തെ പ്രധാന കവാടം എന്ന് പറയുന്നത്.. രണ്ടാമത്തെ പ്രധാന കവാടം എന്ന് പറയുന്നത് വസ്തുവിൽ പ്രവേശിച്ച ശേഷം നമ്മുടെ വീട്ടിലേക്ക് കയറുന്ന വീടിൻറെ പ്രധാന കവാടം അല്ലെങ്കിൽ വാതിൽ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….