ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ എല്ലാവരുടെയും വീട്ടിൽ മൺചട്ടികൾ ഉണ്ടാകും.. മഞ്ചട്ടികൾ ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. ആളുകൾ കൂടുതലും മഞ്ചട്ടി ഉപയോഗിക്കുന്നത് മീൻ കറി പോലുള്ളവ വയ്ക്കാൻ വേണ്ടിയാണ്.. അപ്പോൾ മൺചട്ടികൾ ഇഷ്ടമാണെങ്കിൽ പോലും അത് പഴക്കി എടുക്കുവാൻ കുറച്ചു ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.. കുറഞ്ഞത് ഒരു മൂന്ന് നാല് ദിവസമെങ്കിലും അതിനായി നമുക്ക് വേണം.. അപ്പോൾ ഇന്ന് രണ്ടുതരം രീതികളിലാണ് മൺചട്ടികൾ പഴക്കുന്നതിനെ കുറിച്ച് കാണിക്കുന്നത്.. അപ്പോൾ ഈ മൺചട്ടികൾ എന്നു പറയുന്നത് നമുക്ക് എല്ലാവർക്കും അറിയാം ചൂളയിൽ ചുട്ട എടുക്കുന്നതാണ്.. ചട്ടി വാങ്ങിയ ഉടനെ തന്നെ കറിവെച്ചാൽ അതിന് ഒരു ടേസ്റ്റ് കാണില്ല അത് ഒന്ന് നന്നായി പഴക്കി എടുത്താൽ മാത്രമേ വിചാരിച്ച ടേസ്റ്റ് ലഭിക്കുകയുള്ളൂ..
അതുപോലെ മൺചട്ടികൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം അതിന്റെ അടിഭാഗം നല്ലപോലെ സ്ട്രോങ്ങ് ആയത് നോക്കി വേണം വാങ്ങിക്കാൻ.. അല്ലെങ്കിൽ അടിഭാഗം പെട്ടെന്ന് തന്നെ പൊട്ടാൻ ചാൻസ് ഉണ്ട്.. അപ്പോൾ ആദ്യം തന്നെ ഒരു പുതിയ ചട്ടി വാങ്ങിച്ചാൽ ചെയ്യേണ്ടത് നല്ല പോലെ വെള്ളത്തിൽ ഇട്ടുവയ്ക്കുക എന്നുള്ളതാണ്.. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം നല്ലപോലെ ഇത് അബ്സോർബ് ചെയ്യും.. അതിനുശേഷം സ്ക്രബർ ഉപയോഗിച്ച് ചട്ടി നല്ലപോലെ ഒന്ന് കഴുകണം.. അതിനുശേഷം ചെയ്യേണ്ടത് ചൂടുള്ള കഞ്ഞിവെള്ളം എടുത്ത് അതിലേക്ക് ഈ ചട്ടി ഫുള്ളായി മുക്കിവയ്ക്കണം..
ഇതൊരു മൂന്നുദിവസം ഇങ്ങനെ തന്നെ ചെയ്യണം.. മൂന്നു ദിവസങ്ങൾക്ക് ശേഷം ഇതിൽ കുറച്ച് ഉപ്പിട്ട് നല്ല പോലെ കഴുകിയെടുക്കണം.. ഇതിൽ തവി ഉപയോഗിക്കുമ്പോൾ തടിയുടെ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.. സ്റ്റീലിന്റെ ഒരിക്കലും ഉപയോഗിക്കരുത് അതിൽ വരപ്പെടും.. അതിനുശേഷം ഇതിലേക്ക് വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ ഉപയോഗിച്ച് നല്ലപോലെ സ്പ്രെഡ് ചെയ്തു കൊടുക്കണം.. എന്നിട്ട് നല്ലപോലെ ഒന്നു വെയിലത്ത് വയ്ക്കാം.. ഇങ്ങനെ ചെയ്യുമ്പോൾ ചട്ടി നല്ലപോലെ പഴകി കിട്ടും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….