ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടിയ അമ്മയോട് മരുമകൾ ചെയ്തത് കണ്ടോ…

അമ്മ എന്താണ് എപ്പോഴും അടുക്കളയിൽ തന്നെ.. ഇവിടെ അതിനുമാത്രം ജോലി ഒന്നും ഇല്ലല്ലോ.. ആകെ ഉള്ളത് മൂന്നുപേർ.. അമ്മ ഒന്ന് ചിരിച്ചു.. നിസ്സഹായതയുടെ ഒരു ചിരി.. അപർണ അടുക്കളയിൽ ഒന്ന് കണ്ണ് ഓടിച്ചു.. എല്ലാം ഭംഗിയായി വെച്ചിരിക്കുന്നു.. പാത്രങ്ങളൊക്കെ മിനുസമായി ഭംഗിയിൽ ഇരിക്കുന്നു എല്ലാം പുതിയത് പോലെ തന്നെയുണ്ട്.. ഉച്ചയ്ക്കുള്ള കറികൾ എല്ലാം പാകമായി കഴിഞ്ഞു.. എന്നിട്ടും അമ്മ അടുക്കളയിൽ തന്നെ.. അമ്മ അപ്പുറത്തേക്ക് വന്നേ പുതിയൊരു സിനിമ വന്നിട്ടുണ്ട് ആമസോണിൽ.. അമ്മയ്ക്ക് ഇഷ്ടമല്ലേ സിനിമകൾ.. അല്ല എന്ന് അമ്മ തണുത്ത സ്വരത്തിൽ പറഞ്ഞിട്ട് തൈര് കടയാൻ തുടങ്ങി.. കല്യാണം കഴിഞ്ഞ് വന്ന നാളുകൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് അമ്മയുടെ ഈ മൗനം.. എന്നാൽ ഞാൻ സഹായിക്കട്ടെ..

വേണ്ട… ഈ അമ്മ എന്താണ് ഇങ്ങനെ.. ആദി ഇല്ല അച്ഛൻ ആണെങ്കിൽ ഓഫീസിൽ പോയി.. നമ്മൾ തനിച്ചു അല്ലേ ഉള്ളൂ എനിക്കാണെങ്കിൽ ഇങ്ങനെ സംസാരിക്കാതെ പറ്റില്ല ശ്വാസംമുട്ടും.. അമ്മ വാ നമുക്ക് വർത്തമാനം പറയാം.. അമ്മ അവളുടെ ചിരിയിലേക്ക് സുന്ദരമായ സ്നേഹം നിറഞ്ഞ അവളുടെ കണ്ണുകളിലേക്ക് വെറുതെ നോക്കി നിന്നു.. തന്നോട് ആരും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്ന് ഓർത്തു.. വാ നമുക്ക് കുറച്ചുനേരം വർത്തമാനം പറയാം.. എത്ര നല്ല വാചകം ആരോടെങ്കിലും കുറച്ചു മിണ്ടിയിട്ട് എത്ര നാളുകളായി.. അവർ തൈര് കടയുന്നത് നിർത്തി കൈകൾ തുടച്ച് സമ്മതം ഭാവത്തിൽ തലയാട്ടി.. അപർണയുടെ വിശേഷങ്ങൾ കേട്ട് അവർ അങ്ങനെ കണ്ണു മിഴിച്ച് ഇരുന്നു.. എൻറെ അച്ഛനും അമ്മയും ഇങ്ങനെ അല്ലാട്ടോ.. അവർ എപ്പോഴും ഒന്നിച്ച് ആണ്..

ഭയങ്കര റൊമാൻസ് ആണ്.. അമ്മയില്ലാതെ ഒരു ദിവസം പോലും അച്ഛൻ നിൽക്കില്ല.. അമ്മ എങ്ങാനും സ്വന്തം വീട്ടിൽ ഒരു ദിവസം പോയാൽ പുറകെ തന്നെ പോകും.. നാണമില്ലേ അച്ഛൻ നിങ്ങൾക്ക് എന്ന് ഞാനും ഏട്ടനും കളിയാക്കാറുണ്ട്.. നീ വീട്ടിൽ പോയാൽ ഇവിടെയുള്ള ജോലികൾ ഒക്കെ ആര് ചെയ്യും.. അവിടെ കാണാൻ മാത്രം ആരുണ്ട് എന്ന് അനന്തേട്ടൻ പറയുന്നത് അവർ ഓർത്തു.. വീട്ടിൽ പോയിട്ട് ഒരു രാത്രി എങ്കിലും നിന്നിട്ട് കുറേ ദിവസമായി.. അമ്മ എത്ര ദിവസം അവിടെ പോയി നിൽക്കുന്നുവോ അത്രയും ദിവസം അച്ഛനും ലീവ് എടുത്ത് നിൽക്കും.. അതുകേട്ട് അമ്മ ചിരിച്ചു.. അച്ചി വീട്ടിൽ കിടക്കാൻ എന്നെക്കൊണ്ട് പറ്റില്ല വേണമെങ്കിൽ നീ തനിയെ പൊയ്ക്കോളൂ എന്നിട്ട് വൈകുന്നേരം വരൂ.. അതെങ്ങനെയാ ബസ്സിൽ കയറിയാൽ അപ്പോൾ തുടങ്ങും ചർദ്ദി. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *