നമ്മുടെ മുഖത്ത് വരുന്ന മുഖക്കുരുവിനെ കുറിച്ചുള്ള ചില മിഥ്യാധാരണകൾ.. മുഖക്കുരു പൂർണമായും പരിഹരിക്കാനുള്ള എളുപ്പവഴികൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഡെർമറ്റോളജി വിഭാഗത്തിൽ ഏറ്റവും കോമൺ ആയി കാണുന്ന ഒരു പ്രശ്നമാണ് മുഖക്കുരു അല്ലെങ്കിൽ പിമ്പിൾസ് എന്ന് പറയുന്നത്.. ഇത് എന്തുകൊണ്ടാണ് വരുന്നത്.. ആർക്കാണ് കൂടുതലായി കണ്ടുവരുന്നത്.. ഇതിന് നമുക്ക് ട്രീറ്റ്മെന്റുകൾ ആവശ്യമായി വേണ്ടതുണ്ടോ.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പലർക്കും സംശയങ്ങളുണ്ട്.. ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് ഈ ഒരു പ്രശ്നത്തെക്കുറിച്ചുള്ള മിഥ്യാധാരണകളെ കുറിച്ചാണ്.. ഇന്ന് ക്ലിനിക്കുകളിൽ കൂടുതലും ചോദിച്ചുവരുന്ന ഒരു സംശയമാണ് അതായത് ഭക്ഷണത്തിലുള്ള കൊഴുപ്പുകൾ കൊണ്ട് ആണോ ഇത്തരത്തിൽ മുഖക്കുരു വരുന്നത്..

ഇപ്പോൾ നമ്മൾ അറിയുന്നത് എങ്ങനെയാണെന്ന് വെച്ചാൽ ഭക്ഷണത്തിലേക്ക് കൊഴിപ്പുകളെക്കാളും അതിൽ അടങ്ങിയിരിക്കുന്ന ഷുഗർ കണ്ടന്റ് അല്ലെങ്കിൽ ഒരു ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഗ്ലൈസീമിക് ഇൻഡക്സ് അനുസരിച്ച് ആയിരിക്കും അത് നമുക്ക് മുഖക്കുരു ഉണ്ടാക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളത് ഡിസൈഡ് ചെയ്യുന്ന ഒരു ഫാക്ട്ടർ.. ക്ലൈസിമിക് ഇൻഡക്സ് നമ്മൾ കഴിക്കുന്ന ഭക്ഷണം പെട്ടെന്ന് ഷുഗർ ലെവൽ കൂട്ടുന്നുണ്ട്.. അത് കുറച്ചുനേരത്തേക്ക് ആ രീതിയിൽ തന്നെ നിൽക്കുന്നതും അതുപോലെ പെട്ടെന്ന് ഷുഗർ ലെവൽ കുറഞ്ഞു കിട്ടുന്നതും ഉദാഹരണമായി പറയുകയാണെങ്കിൽ കോള.. പെപ്സി പോലെയുള്ളവ.. ജ്യൂസ്.. അരിഭക്ഷണങ്ങൾ തുടങ്ങിയവ കഴിച്ചാൽ പെട്ടെന്ന് തന്നെ നമ്മുടെ ബ്ലഡിൽ ഷുഗർ ലെവൽ കൂടും.. അതുപോലെതന്നെ അവ പെട്ടെന്ന് കുറഞ്ഞു വരികയും ചെയ്യും.. ഇത്തരത്തിലുള്ള ഭക്ഷണങ്ങളാണ് മുഖക്കുരു കൂടാനുള്ള സാഹചര്യം ഉണ്ടാക്കുന്നത്..

സാധാരണ രീതിയിൽ നമ്മൾ രോഗികളെ അഡ്വൈസ് ചെയ്യുന്നത് നല്ല മധുരമുള്ള ഭക്ഷണങ്ങൾ അതുപോലെ പാല് അഥവാ പാൽ ഉൽപ്പന്നങ്ങൾ കൊണ്ട് ഉണ്ടാക്കിയവ പരമാവധി അവോയ്ഡ് ചെയ്യുക.. എന്നാൽ ചില ആളുകളിൽ ഇതൊന്നും അല്ലാതെ ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ ആയിരിക്കും കൂടുതലും മുഖക്കുരു ഉണ്ടാകാനുള്ള ഒരു സാഹചര്യം ഉണ്ടാക്കുന്നത്.. കൊഴുപ്പുള്ള ഭക്ഷണം മാത്രം നോക്കിയിരുന്നാൽ ഒരു ഗുണവും നമുക്ക് ലഭിക്കില്ല.. അതുകൊണ്ടുതന്നെ നിങ്ങൾ തന്നെ ഐഡന്റിഫയ് ചെയ്യണം നിങ്ങൾക്ക് ഏതു ഭക്ഷണം കഴിച്ചാലാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന്.. മറ്റൊരു മിദ്യാധാരണ എന്തെന്ന് വെച്ചാൽ മുഖക്കുരു വരുന്നത് ടീനേജ് പ്രായക്കാരിൽ മാത്രമാണ് എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *