ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സിറ്റിംഗ് ഡിസീസസ് എന്ന് പറയുന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. സാധാരണയായി നമ്മൾ അങ്ങനെ ഒരു വിഷയം കേൾക്കുന്നത് കുറവാണ്.. കാരണം നമ്മൾ പല രീതിയിലുള്ള രോഗങ്ങൾ കേട്ടിട്ടുണ്ട്.. ലൈഫ് സ്റ്റൈൽ ഡിസീസസ് ആയി ബന്ധപ്പെട്ടത് അതുപോലെ ഡയബറ്റിക്.. ഹൈപ്പർ ടെൻഷൻ അതുപോലെ തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ളത്.. ഇൻഫെക്ഷൻസ് ആയിട്ടുള്ള ഡിസീസസ് അങ്ങനെ പലതരം കേട്ടിട്ടുണ്ടാവും പക്ഷേ സിറ്റിംഗ് ഡിസീസസ് എന്ന് കേൾക്കുന്നത് വളരെ കുറവാണ്.. പക്ഷേ എന്താണ് സിറ്റിംഗ് ഡിസീസസ് എന്ന് പറയുന്നത്.. സിറ്റിംഗ് ഡിസീസ് ആണ് നമ്മുടെ സമൂഹത്തിൽ ഏറ്റവും കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നം..
ഞാനെന്തിനാണ് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഞാനിത് പരിശോധിച്ച ഒരു എക്സ്പീരിയൻസ് കൊണ്ട് പറയുകയാണ് ഐടി ഫീൽഡ് വർക്ക് ചെയ്യുന്ന ആളുകൾ.. ബാങ്ക് എംപ്ലോയീസ് അതുപോലെ ഡോക്ടർമാർ.. അതായത് ഇരുന്നു ജോലി ചെയ്യുന്ന ആളുകളിൽ ഏറ്റവും കൂടുതൽ ആയിട്ട് ലൈഫ് സ്റ്റൈൽ ഡിസീസസ് ആണ് വരുന്നത്.. നമ്മൾ അവർ പരിശോധനയ്ക്ക് വരുമ്പോൾ എന്താണ് നിങ്ങൾ ചെയ്യുന്നത് എന്ന് ചോദിച്ചാൽ പറയും ബാങ്കിലാണ്.. ചോദിക്കാറുണ്ട് ഷുഗർ ഉണ്ടോ എന്ന്.. ഉണ്ടെന്നു പറയും അതുപോലെ പ്രഷറും ഉണ്ട് പറയും.. അതുപോലെ കൊളസ്ട്രോൾ വെരിക്കോസ് വെയിൻ പ്രോബ്ലംസ്.. ഇത്തരത്തിൽ കോമൺ ആയി ബാങ്ക് ജോലി എന്നു പറഞ്ഞാൽ ഇത്തരത്തിലുള്ള അസുഖങ്ങൾ ഉണ്ട് എന്ന രീതിയാണ് ഇപ്പോൾ.. ഐടി പ്രൊഫഷൻസ് എടുത്ത ആളുകളോട് ചോദിക്കുമ്പോൾ കഴുത്ത് വേദനയുണ്ടോ..
ഉണ്ട് അതുപോലെ ഷുഗർ ഉണ്ട്.. ബിപി ഉണ്ട്.. വെരിക്കോസ് ഉണ്ടോ ഇത്തരത്തിൽ കോമൺ ആയിട്ട് എല്ലാ ലക്ഷണങ്ങളും ഉണ്ടാവും.. അപ്പോൾ എപ്പോഴും ഇത്തരത്തിൽ രോഗികൾ വരുന്ന സമയത്ത് മനസ്സിലായി ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഈ സിറ്റിംഗ് ഡിസീസസ് എന്ന് പറയുന്നത് ഒരു നിസ്സാര കാര്യമല്ല.. കാരണം ഏറ്റവും കൂടുതൽ വെരിക്കോസ് കണ്ടീഷൻ വരുന്നത് നമ്മൾ കൂടുതലായി കേട്ടിട്ടുള്ളത് കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്ന ആളുകൾക്കാണ്.. അതായത് കൂടുതൽ നിന്ന് ജോലി ചെയ്യുക എന്ന് പറഞ്ഞാൽ ട്രാഫിക് ജോലി ചെയ്യുന്നവർ അതുപോലെ ബാർബർ..
സർജറി ചെയ്യുന്ന ആളുകൾ.. അധ്യാപകർ.. ഒത്തിരി സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളിലാണ് വെരിക്കോസ് വെയിൻ വരുന്നത് എന്നുള്ളതാണ് കോമൺ ആയി കേൾക്കുന്ന കാര്യം.. പക്ഷേ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളെക്കാൾ ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്ന ആളുകളിലാണ് വെരിക്കോസ് വെയിൻ പ്രോബ്ലംസ് ഉണ്ടാവുന്നത്.. ഹോസ്പിറ്റലിലേക്ക് പരിശോധനയ്ക്ക് വരുന്ന ഒരുപാട് ആളുകളെ ട്രീറ്റ്മെൻറ് ചെയ്യുന്നതുകൊണ്ട് മനസ്സിലാവുന്ന കാര്യങ്ങളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….