ഇന്ന് നമ്മൾ സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം എന്ന് പറയുന്നത് നാലാമത്തെ സ്റ്റേജുകളിൽ ഉള്ള ക്യാൻസറുകൾ എന്തിന് ചികിത്സിക്കണം എന്നൊരു വിഷയത്തെക്കുറിച്ചാണ്.. നമുക്കറിയാം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തുകയാണെങ്കിൽ നല്ല രീതിയിൽ ചികിത്സ എളുപ്പത്തിൽ ചികിത്സിച്ചുപ്പെടുത്താൻ കഴിയുന്നവ ആണ് നമ്മുടെ മിക്ക കാൻസറുകളും.. അതുകൊണ്ടുതന്നെയാണ് സ്ക്രീനിംഗ് ടെസ്റ്റുകൾക്ക് നമ്മുടെ മാർഗ്ഗരേഖകൾ എല്ലാം വളരെയധികം പ്രാധാന്യങ്ങൾ കൊടുക്കുന്നത്.. സ്ക്രീനിങ് ടെസ്റ്റ് എന്ന് പറഞ്ഞാൽ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതെതന്നെ നമുക്ക് ക്യാൻസറിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടെത്താൻ സാധിക്കുകയാണെങ്കിൽ എളുപ്പത്തിൽ അത് നമുക്ക് ഗുണപ്പെടുത്താൻ സാധിക്കും..
അഞ്ചു വർഷത്തിലൊരിക്കൽ ചെയ്യേണ്ട ടെസ്റ്റുകൾ ആണ് ഈ സ്ക്രീനിംഗ് ടെസ്റ്റുകൾ.. അതുവഴി കാൻസർ എന്ന രോഗം നേരത്തെ തന്നെ കണ്ടെത്തുകയും താരതമ്യേനെ എളുപ്പം ഗുണപ്പെടുത്താനും സാധിക്കും.. നമ്മൾ സാധാരണ ക്യാൻസർ എന്ന രോഗത്തെക്കുറിച്ച് പറയുമ്പോൾ നാല് പ്രധാന സ്റ്റേജുകൾ അല്ലെങ്കിൽ നാല് പ്രദാന ഘട്ടങ്ങളിൽ ആയിട്ടാണ് നമ്മൾ ക്യാൻസർ എന്ന രോഗത്തെ തരംതിരിക്കുന്നത്.. സ്റ്റേജ് വൺ അല്ലെങ്കിൽ സ്റ്റേജ് 2 എന്ന് പറഞ്ഞാൽ വളരെ നേരത്തെ തന്നെ കണ്ടെത്തിയ കാൻസറാണ്.. ഏർലി സ്റ്റേജ് ക്യാൻസറുകൾ ആണ് അതുകൊണ്ടുതന്നെ ചുരുങ്ങിയ ട്രീറ്റ്മെന്റുകൾ കൊണ്ട് തന്നെ സമയമുണ്ട് തന്നെ നമുക്ക് ക്യാൻസർ എന്ന രോഗം ഗുണപ്പെടുത്താൻ സാധിക്കും.. സ്റ്റേജ് ത്രീ അതുപോലെ സ്റ്റേജ് എന്നും പറയുന്നത് കുറച്ചുകൂടി അഡ്വാൻ സ്റ്റേജ് ആണ്.. സ്റ്റേജ് ഫോർ എത്തിക്കഴിഞ്ഞാൽ മറ്റ് അവയവങ്ങളെ കൂടി അത് ബാധിച്ചിരിക്കുന്ന ഒരു അവസ്ഥയാണ്.. പലപ്പോഴും സ്റ്റേജ് ഫോറിലെത്തിയ കാൻസറുകൾ നമുക്ക് ഗുണപ്പെടുത്തി എടുക്കാൻ കഴിയില്ല എന്നാണ് പൊതുവായി ഉള്ള ഒരു ധാരണ.. പക്ഷേ അങ്ങനെയല്ല..
നാലാമത്തെ ഘട്ടത്തിൽ എത്തിയ ഒരു ക്യാൻസറും നല്ല രീതിയിൽ ചികിത്സിച്ച് കൺട്രോളിൽ കൊണ്ടുവന്നാൽ പല ക്യാൻസർ രോഗങ്ങളും പൂർണമായും ഗുണപ്പെടുത്തി എടുക്കാൻ നമുക്ക് കഴിയും.. ഒരു 15 വർഷം മുൻപ് നോക്കുകയാണെങ്കിൽ ഇങ്ങനെയായിരുന്നില്ല സ്ഥിതിവിശേഷം.. അന്ന് നമുക്ക് ഇപ്പോഴും കിട്ടുന്ന സ്ഥലം മരുന്നുകളും സൗകര്യങ്ങളും അന്നുണ്ടായിരുന്നില്ല.. അതുകൊണ്ടുതന്നെ 15 അല്ലെങ്കിൽ 20 വർഷം മുമ്പുള്ള നാലാമത്തെ സ്റ്റേറ്റുകളിൽ എത്തിയ ക്യാൻസർ രോഗികൾ എല്ലാം നമുക്ക് ഗുണപ്പെടുത്തി എടുക്കാൻ സാധിക്കുമായിരുന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…