ശരീരഭാരവും കുടവയറും കുറയ്ക്കാൻ വലിയ ചെലവുകൾ ഇല്ലാതെ സഹായിക്കുന്ന ചില ഭക്ഷണരീതികളെക്കുറിച്ച് പരിചയപ്പെടാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ശരീരം എങ്ങനെയാ ഫുഡ് വരുന്നത് എന്ന് നോക്കി ഇരിപ്പാണ്.. വന്നുകഴിഞ്ഞാൽ ഉടനെ തന്നെ പരമാവധി കുറഞ്ഞ ഊർജ്ജം മാത്രം ഉപയോഗപ്പെടുത്തുക.. ബാക്കിയുള്ളതിനെ എല്ലാം ഫാറ്റായി ഡെപ്പോസിറ്റ് ചെയ്യും.. അങ്ങനെയാണ് നമ്മുടെ ശരീരം ചിന്തിക്കുന്നത്.. അപ്പോൾ നമുക്ക് വണ്ണം കുറയ്ക്കാൻ ആയിട്ട് നമ്മുടെ കുടവയർ എല്ലാം കുറയ്ക്കാൻ ആയിട്ട് എന്നാൽ വലിയ ചെലവുകൾ ഇല്ലാതെ കഴിക്കാൻ പറ്റുന്ന കുറച്ചു ഭക്ഷണങ്ങളെ കുറിച്ചാണ് ഇന്നീ വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ പോവുകയാണ്.. നിങ്ങൾക്ക് എല്ലാവർക്കും ഇതിനെക്കുറിച്ച് അറിയുന്നതായിരിക്കും.. എന്നാലും പലപ്പോഴും നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കാറില്ല..

അപ്പോൾ വെയിറ്റ് കൂടി പോകുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്.. ഈ ഓവർ ന്യൂട്രീഷൻ തന്നെയാണ് പല രോഗങ്ങളുടെയും പ്രധാന മൂല കാരണങ്ങൾ.. മാത്രമല്ല നമ്മുടെ ശരീര സൗന്ദര്യത്തിൽ ഇത് ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്.. ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള വിഷയങ്ങളാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്.. ആദ്യമേ തന്നെ ഇതിന് കൊടുക്കാവുന്ന ഒരു ഫുഡ് ചക്ക പുഴുക്ക്.. ചക്ക എന്ന് പറയുന്നത് നല്ല ഫൈബർ കണ്ടന്റ് അടങ്ങിയ മരത്തിൽ ഉണ്ടാകുന്ന ഒരു ഫ്രൂട്ട് ആണ്.. നമ്മുടെ നാട്ടിലൊക്കെ ചക്ക ഇഷ്ടംപോലെ വീണ് പോകുന്നുണ്ട്.. എന്നാൽ ഈ ചക്കയെ ഒരു നല്ല പ്രോഡക്റ്റ് ആയിട്ട് വിപണികളിൽ നിൽക്കുന്നുണ്ട്.. ഈ ചക്കക്ക് ഒരു പ്രത്യേകത ഉണ്ട് ഇത് എത്ര കാലം വേണമെങ്കിലും നമുക്ക് കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും.. ചക്ക നല്ലപോലെ അരിഞ്ഞിട്ട് നമ്മൾ ഫ്രീസറിൽ കയറ്റി വെച്ചാൽ നമ്മൾ ചിന്തിക്കും അതെല്ലാം കട്ടയായി പോകുമെന്ന്..

പക്ഷേ അത് അങ്ങനെ ആവില്ല.. അത് നിങ്ങൾ ഒരു വർഷം കഴിഞ്ഞ് ആ ഫ്രീസറിൽ നിന്ന് എടുത്തിട്ട് ആ ഐസ് ഒന്ന് മാറിയശേഷം ഒന്ന് പൊടിച്ചാൽ അത് പൊടിഞ്ഞു വരും എന്നാണ് പറയുന്നത്.. അതിനു കാരണം അതിന്റെ ഫൈബർ കണ്ടന്റ് അതിനെ ഇൻറർലോക്ക് ചെയ്തു വയ്ക്കുന്നത് കൊണ്ട് അത് ഒരിക്കലും കട്ടയായി പോകില്ല.. നമ്മൾ മറ്റു പല സാധനങ്ങളൊക്കെ ഫ്രിഡ്ജിൽ വയ്ക്കുന്നതുപോലെയല്ല നമ്മുടെ ഈ ചക്ക.. അതുകൊണ്ടുതന്നെ ചക്ക നമുക്ക് പ്രിസർവ് ചെയ്യാൻ വളരെ വളരെ എളുപ്പമാണ്.. ഇപ്പോൾ ഒരു ദിവസത്തെ മീൽസ് ഒഴിവാക്കി ചക്ക കഴിക്കുക.. അത് ഡയബറ്റിക് രോഗികൾക്ക് പരീക്ഷിച്ചു നോക്കാവുന്ന കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *