ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ പല സിനിമ രംഗങ്ങളിലും കണ്ടിട്ടുള്ള ഒന്നാണ് നായികയുടെ അച്ഛനോട് നായിക എന്തെങ്കിലും എതിർത്ത് പറയുമ്പോൾ അത് താങ്ങാൻ കഴിയാതെ കൈ നെഞ്ചിലോട്ട് ചേർത്തുവച്ച് അമർത്തിപ്പിടിച്ചുകൊണ്ട് ബാക്കിലേക്ക് വീഴുന്നത്.. അതിശക്തമായി ഉണ്ടാകുന്ന നെഞ്ചുവേദന.. അപ്പോൾ തന്നെ അത് അറ്റാക്ക് ആവുന്നു പിന്നീട് രോഗി ഐസിയുവിൽ ആകുന്നു.. അറ്റാക്കിനെ കുറിച്ച് അതായത് ഹൃദയ രോഗത്തെക്കുറിച്ച് പല ആളുകളുടെയും ഒരു കൺസെപ്റ്റ് ഇതാണ്.. അതിശക്തമായി ഇടതു നെഞ്ചിൽ വേദന ഉണ്ടാവുകയും തുടർന്ന് വീഴുകയും ചെയ്യുന്നത് എല്ലാം അറ്റാക്ക് ആണ്.. എല്ലാ നെഞ്ചുവേദനകളും ഹൃദ്രോഗങ്ങൾ ആണോ..
അല്ലെങ്കിൽ എല്ലാ നെഞ്ചുവേദനകളും അറ്റാക്ക് ആണോ എന്ന് നമുക്ക് വിശദമായി പരിശോധിക്കാം.. എല്ലാ ഹൃദ്രോഗങ്ങളും നെഞ്ചുവേദന ആയിട്ട് അല്ല വരുന്നത്.. അതുപോലെ എല്ലാം നെഞ്ചുവേദനകളും ഹൃദ്രോഗങ്ങൾ അല്ല താനും.. എല്ലാ രോഗികളും വന്ന് പറയാറുണ്ട് ഇടതുഭാഗത്ത് വേദനകൾ അനുഭവപ്പെടുന്നു.. ഇത് ഹാർട്ട് സംബന്ധമായ വല്ല പ്രശ്നവും ആണോ എന്ന് പലപല ചോദ്യങ്ങളും ചോദിക്കാറുണ്ട്.. ആദ്യം നെഞ്ച് വേദനയുമായി രോഗികൾ ഡോക്ടറെ കാണാൻ വരുമ്പോൾ ഒരു കാർഡിയോളജിസ്റ്റ് അസസ്റ്റ് ചെയ്യുന്നത് നിങ്ങൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ടോ എന്നാണ്.. നിങ്ങൾ ഒരു ഹൈ റിസ്ക് ഗ്രൂപ്പിൽ പെട്ട രോഗിയാണോ എന്നാണ്.. അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് വരുന്ന നെഞ്ചുവേദന നിസ്സാരമായി തള്ളിക്കളയേണ്ട ഒന്ന് അല്ല..
അതായത് പലപല ടെസ്റ്റുകളും നടത്തി ഇത് ഹൃദയത്തിലെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടായത് മൂലമാണ് എന്ന് ഡോക്ടർക്ക് തോന്നുകയാണെങ്കിൽ നിങ്ങളെ ഒരു ആൻജിയോഗ്രാം ടെസ്റ്റിന് വിധേയനാക്കുന്നു.. ഈ ആൻജിയോഗ്രാം ചെയ്യുമ്പോൾ നിങ്ങൾക്ക് ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെന്ന് കണ്ടുപിടിക്കുകയാണെങ്കിൽ അതിന് കൊറോണ ആർട്ട് ഡിസീസ് എന്ന് പറയുന്നു.. ഇതിനാണ് നമ്മൾ മരുന്നുകൾ കൊണ്ട് അല്ലെങ്കിൽ ബൈപ്പാസ് സർജറികൾ കൊണ്ട് ചികിത്സിക്കുന്നത്.. എല്ലാവർക്കും ഇത് നെഞ്ചുവേദന ആയിട്ട് തന്നെ ഉണ്ടാവണമെന്ന് ഇല്ല.. അമിതമായ വീയർപ്പ് അതുപോലെ ക്ഷീണം.. നെഞ്ചിന്റെ നടുഭാഗത്ത് ആയിട്ട് ഉണ്ടാകുന്ന ഒരു കനം.. കുറച്ച് സ്റ്റെപ്പുകൾ നടക്കുമ്പോൾ ഒരു അസ്വസ്ഥത ഉണ്ടാവുക.. നെഞ്ചിടിപ്പ് വളരെ അധികമായി അനുഭവപ്പെടുന്നു.. ഇത്തരത്തിൽ ഉണ്ടാകുന്ന പല ലക്ഷണങ്ങളും ഹൃദയത്തിൻറേത് ആവാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…