ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും ഹോസ്പിറ്റലുകളിൽ വന്ന് പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ ഭയങ്കര ക്ഷീണമാണ് എല്ലാ സമയത്തും.. ഒന്ന് വെയിലത്ത് ഇറങ്ങി വീട്ടിലേക്ക് കയറുമ്പോൾ തന്നെ ഭയങ്കര തലകറക്കം.. അതുപോലെ ജോലി ഒന്നും ചെയ്യാൻ തോന്നുന്നില്ല.. ഭയങ്കര ക്ഷീണമാണ്.. അതുപോലെതന്നെ ശരീരത്തിൽ ഭയങ്കര മസിൽ വേദന വരുന്നുണ്ട്.. ചെവിയിൽ എന്തോ മൂളുന്നതുപോലെ തോന്നുന്നുണ്ട്.. അതുപോലെ ഹൃദയമിടിപ്പ് കൂടുന്നതുപോലെ തോന്നുന്നുണ്ട്.. ഇത്തരത്തിൽ ഒരുപാട് ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്.. ഇതിൻറെ എല്ലാം ഒരു 80 ശതമാനം കാരണമെന്ന് പറയുന്നത് അനീമിയ അതായത് രക്തക്കുറവ്.. ഇതിനെ നമ്മൾ കോമൺ ആയി വിളർച്ച എന്ന് പറയാറുണ്ട്..
ഇതിന്റെയെല്ലാം കാരണം എന്താണ് എന്ന് നമുക്ക് നോക്കാം.. എന്താണ് അനീമിയ.. നമ്മുടെ ശരീരത്തിൽ ഹീമോഗ്ലോബിൻ എന്ന കണ്ടന്റ് കുറയുന്നത് കൊണ്ട് ആണ് നമുക്ക് അനീമിയ എന്നുള്ള ഒരു അവസ്ഥ ഉണ്ടാവുന്നത്.. നോർമലി പുരുഷന്മാരിൽ 12 മുതൽ 13 വരെയും.. സ്ത്രീകളിൽ ഇത് 10 മുതൽ ഒരു 11 വരെയും അതിന്റെ എബൗവ്വാണ് നമ്മുടെ എച്ച്പി ലെവൽ നോർമൽ എന്നു പറയുന്നത്.. ഇതിൻറെ അളവ് ശരീരത്തിൽ കുറയുമ്പോഴാണ് നമുക്ക് രക്തക്കുറവ് അല്ലെങ്കിൽ വിളർച്ച എന്നുള്ള അസുഖം ഉണ്ടാവുന്നത്.. നമ്മുടെ ശരീരത്തിൽ ഓക്സിജൻ കൊണ്ടുപോകുന്നതാണ് ഹീമോഗ്ലോബിൻ ചെയ്യുന്ന പ്രധാന കർമ്മം.. എന്നുവച്ചാൽ ശരീരത്തിലെ ഓരോ കോശങ്ങളിലേക്കും അതുപോലെ ഓരോ അവയവങ്ങളിലേക്കും വേണ്ട ഓക്സിജൻ എത്തിക്കുന്നത് നമ്മുടെ ഹീമോഗ്ലോബിനാണ്…
എച്ച്പി കുറയുന്നത് വഴി ഇത് എത്താതെ വരികയും അതായത് ഓക്സിജൻ അളവ് കുറയുകയും നമുക്ക് അമിതമായി ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു.. മൂന്നു തരത്തിലാണ് നമുക്ക് അനീമിയ സംഭവിക്കുന്നത്.. ഒന്നാമത് രക്തകോശങ്ങൾ ഉണ്ടാകുന്നില്ല.. രണ്ടാമത് ഉണ്ടാകുന്ന രക്തകോശങ്ങൾ നശിച്ചുപോകുന്നു.. മൂന്നാമത് രക്തകോശങ്ങൾ നഷ്ടപ്പെട്ടു പോകുന്ന ഒരു അവസ്ഥ.. നമുക്ക് ഇവ മൂന്നും എന്താണ് എന്ന് വിശദമായി പരിശോധിക്കാം.. ഒന്നാമതായി രക്തകോശങ്ങൾ നഷ്ടപ്പെട്ടു പോകുന്ന ഒരു അവസ്ഥ.. നമുക്ക് ഇത് മനസ്സിലാക്കാൻ കഴിയും കാരണം ബ്ലീഡിങ് സംഭവിക്കുമ്പോൾ സ്ത്രീകളിൽ ഇത്തരത്തിൽ കണ്ടു വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….