അമ്മ മരിച്ചതിനു ശേഷം വീട്ടുകാർക്ക് വേണ്ടി കഷ്ടപ്പെട്ട മൂത്ത മകൾക്ക് നേരിടേണ്ടിവന്ന കഷ്ടപ്പാടുകൾ..

നിനക്ക് എൻറെ കൂടെ ഇറങ്ങിവന്നുകൂടെ.. ഇനി എത്രകാലം കാത്തിരിക്കണം എൻറെ വീണെ.. പള്ളിയിൽനിന്ന് ഇറങ്ങി നാട്ടുവഴികളിൽ കൂടെ നടക്കുമ്പോൾ സാധാരണ നിൽക്കുന്ന ഭാഗത്ത് മഹി കാത്തു നിൽക്കുന്നുണ്ടായിരുന്നു.. കാണുമ്പോൾ എന്തും ആ ഒരു ചോദ്യം ചോദിക്കുവാൻ മഹി മറക്കാറില്ല.. ഉത്തരം കിട്ടില്ല എന്ന് അറിഞ്ഞിട്ടും എനിക്ക് മാഹി ചോദിച്ച ഈ ചോദ്യത്തിനുള്ള ഉത്തരം എനിക്കറിയില്ല.. ഇന്നും കുഴിമാടത്തിൽ പോയി കരഞ്ഞോ.. ഞാൻ മഹിയെ നോക്കി ചിരിച്ചു.. അമ്മയുടെ കുഴിമാടത്തിൽ പോയി കരയുമ്പോഴാണ് എനിക്ക് കുറച്ച് ആശ്വാസം ലഭിക്കുന്നത്.. ഒരാഴ്ചയിൽ ഉണ്ടാകുന്ന ദുഃഖങ്ങൾ മുഴുവൻ ഞാൻ അവിടെ പോയി തീർക്കും.. ജോലിസ്ഥലത്ത് വെച്ചാണ് ഞാൻ മഹേഷിനെ കണ്ടുമുട്ടുന്നത്.. ആദ്യ നോട്ടത്തിൽ തന്നെ എനിക്ക് മഹിയെ ഇഷ്ടമായി.. അല്ലെങ്കിലും ജാതിയും സാമ്പത്തികവും എല്ലാം നോക്കി അല്ലല്ലോ നമ്മൾ പ്രണയിക്കുന്നത്..

പക്ഷേ എൻറെ ബന്ധം വീട്ടുകാർ അംഗീകരിച്ചില്ല.. ക്രിസ്ത്യാനിയായ ഞാൻ മഹേഷിനെ പ്രണയിച്ചത് തന്നെ തെറ്റാണ് എന്നാണ് എല്ലാവരും പറയുന്നത്.. കുടുംബ പാരമ്പര്യത്തിന് ഞാൻ കളങ്കം ഉണ്ടാക്കിയത്രെ.. പക്ഷേ ഞാൻ തെറ്റുകാരി ആണോ.. ഇതുവരെ ഞാൻ ഈ കുടുംബത്തിന് വേണ്ടിയാണ് ജീവിച്ചത്.. കഷ്ടപ്പെട്ട് ഞാൻ പഠിച്ചു.. അപ്പൻ കിടപ്പിലാകുന്നത് ഞാൻ ബിരുദത്തിന് പഠിക്കുമ്പോൾ ആയിരുന്നു.. കുടുംബത്തിലെ മൂത്ത മകൾ ആയതുകൊണ്ട് തന്നെ ബിരുദം കഴിഞ്ഞതും ഒരു ജോലിചെയ്ത് എല്ലാവരെയും നോക്കി.. അനിയത്തിയെ വിവാഹം കഴിപ്പിച്ചു.. അനിയന്റെ വിവാഹം കഴിഞ്ഞു.. എന്നിട്ടും ഞാൻ ഇവിടെ കഴിയുന്നു.. അമ്മച്ചി പോയി ഇപ്പോൾ കിടപ്പിലായ അപ്പനെ നോക്കുവാൻ ഒരാൾ എന്ന രീതിയിൽ അവർ എന്നെ കണക്കാക്കുന്നു.. ജോലിചെയ്ത് കഷ്ടപ്പെടേണ്ട പോലും.. അപ്പനെ നോക്കി വീട്ടിൽ ഇരിക്കാൻ ആളില്ല എന്ന് മുഖത്ത് നോക്കി പറഞ്ഞാൽ പോരെ..

അത് നാത്തൂൻ ചെയ്യില്ല.. അച്ഛൻറെ കാലം കഴിഞ്ഞാൽ എനിക്ക് ആരുണ്ട്.. ഇനിയെങ്കിലും എന്നെ കൊടുത്തുകൂടെ.. വീട്ടുകാരെ വേദനിപ്പിച്ചുകൊണ്ട് മഹിയുടെ കൂടെ ഇറങ്ങിച്ചെല്ലാൻ എനിക്ക് വയ്യ.. ഈ വീട്ടിൽ എന്നെ മനസ്സിലാക്കാൻ ആരും തന്നെയില്ല.. എൻറെ സങ്കടം കാണുമ്പോൾ ആരുമില്ല.. വീട്ടിലെത്തിയത് കണ്ടു അനിയത്തിയും ഭർത്താവും ഇരിക്കുന്നു.. ഇന്നെന്താ വിശേഷം അവർ വരുന്ന കാര്യം ആരും എന്നോട് പറഞ്ഞില്ല.. ബാബു അവളുടെ ഭർത്താവ് എന്നെ നോക്കി ചിരിച്ചു.. അവൾ എന്നെ നോക്കുകപോലും ചെയ്യാതെ അവൾ അകത്തേക്ക് പോയി.. നാത്തൂൻ പിന്നെ അവളും നാത്തൂനും ഒറ്റക്കെട്ടാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *