അമ്മ കരയേണ്ട വാ നമുക്ക് പോകാം.. നമുക്ക് ദൈവം ഒരു വഴി കാണിച്ചു തരാതെ ഇരിക്കില്ല മക്കളെ.. പറയാൻ വളരെ എളുപ്പമായിരുന്നു എങ്കിലും എനിക്ക് ഇനിയങ്ങോട്ട് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.. എൻറെ കൈകളിൽ പിടിച്ചിരിക്കുന്ന കുഞ്ഞു കൈകൾക്ക് ഒന്നിനും ഉള്ള ശേഷി ഇല്ല.. നാലാം ക്ലാസിൽ പഠിക്കുന്ന മകൻ.. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകൾ.. അവരെയും കൊണ്ട് ഞാൻ എങ്ങോട്ട് പോകും.. അടുക്കളയിൽ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന ഞാൻ എങ്ങനെയാണ് ഈ ലോകത്തെ നേരിടുക.. എൻറെ ലോകവും എൻറെ സന്തോഷങ്ങളും എല്ലാം അത് ആയിരുന്നു.. പത്താം ക്ലാസ് വരെ മാത്രം പഠിച്ച ഒരു പാവം നാട്ടിൻപുറത്തുകാരി.. എന്തിനും ഏതിനും അദ്ദേഹം ഉണ്ടായിരുന്നു ഇതുവരെ..
എത്രവട്ടം അദ്ദേഹം എന്നോട് പറഞ്ഞു നീ സ്വയം കാര്യങ്ങൾ ചെയ്തു പഠിക്കണം.. ഒരിക്കൽ ഞാൻ ഇല്ലാതെ വന്നാൽ നീ വേണം ഒരു കുറവുകളും ഇല്ലാതെ എന്റെ മക്കളെ നോക്കാൻ.. അപ്പോഴൊക്കെ ഞാൻ എന്റെ കൈകൾ കൊണ്ട് ആ വായ പൊത്തും.. ഇല്ലാ രാജേട്ടാ സുമംഗല രേഖയിൽ കുങ്കുമം അണിഞ്ഞ് ഞാൻ മരിക്കുള്ളൂ.. പക്ഷേ ഒരു നേർകുമിളകളുടെ ആയുസ്സ് മാത്രമേ എന്റെ സ്വപ്നങ്ങൾക്ക് ഉണ്ടായിരുന്നുള്ളു.. എൻറെ ജീവിതം മാത്രം എന്താണ് ഇങ്ങനെ.. ദുഃഖങ്ങൾ നിറഞ്ഞത് മാത്രമായി.. വിവാഹം കഴിഞ്ഞ് അദ്ദേഹത്തിൻറെ കൂടെ കൊതി തീരുവോളം ജീവിച്ചിട്ടില്ല.. ഹൃദയമാണ് ആണത്രേ. അതും ഇത്ര ചെറുപ്പത്തിൽ.. ആശ്വസിപ്പിക്കാൻ അടുത്ത് ഒരുപാട് പേരുണ്ട്.. അടുത്തിരിക്കുന്ന മകൾ രണ്ടു വയസ്സുകാരി അതുപോലെ തൊട്ടിലിൽ കിടക്കുന്ന മകൻ ഒരു വയസ്സുകാരൻ.. ഈ സമയത്താണ് എൻറെ ഭർത്താവിനെ തിരിച്ചു വിളിക്കേണ്ടത്.. ഈ ഭൂമിയിൽ ജീവിതം ഒന്നല്ലേയുള്ളൂ..
ഞാൻ എന്തെങ്കിലും കാര്യങ്ങൾ കൂടുതലായി ആഗ്രഹിച്ചിട്ടുണ്ടോ.. നെറ്റിയിലെ സിന്ദൂരം ഒരിക്കലും മായരുത് എന്ന് മാത്രമല്ലേ ഞാൻ പ്രാർത്ഥിച്ചിട്ടുള്ളൂ.. ശരീരം എടുക്കാനായി അവസാനമായി ഒന്ന് നോക്കിക്കോളൂ.. കൂടെ പോകാനാണ് എനിക്കിഷ്ടം പക്ഷേ അദ്ദേഹം എന്നെ ഏൽപ്പിച്ച രണ്ടു കുരുന്നുകൾ അവർക്ക് ഞാൻ മാത്രമേയുള്ളൂ.. ചടങ്ങുകൾ എല്ലാം കഴിഞ്ഞു.. മാസം ഒന്ന് കഴിഞ്ഞതോടെ അമ്മായമ്മയും നാത്തൂനും കൂടി ഓരോ കാര്യങ്ങൾ പറഞ്ഞു കുത്തിത്തുടങ്ങി.. ഒന്നും കേട്ടില്ല എന്ന് കരുതി വിചാരിച്ചു കഴിയുവാൻ മാത്രമേ എനിക്ക് ആകുള്ളൂ.. എനിക്ക് ഇനി ആരുണ്ട്.. അച്ഛനും അമ്മയും നേരത്തെ തന്നെ മരിച്ചു..20 വയസ്സ് മാത്രം പ്രായമുള്ള ആങ്ങള.. അവൻ എനിക്ക് വേണ്ടി എന്ത് ചെയ്യാൻ.. അവനെ പഠിപ്പിച്ചത് പോലും അദ്ദേഹമാണ്.. അമ്മേ ഏട്ടന്റെ മക്കളെ ഞാൻ നോക്കിക്കോളാം. അവളെ പിടിച്ചു പുറത്താക്കണം.. ചെറുപ്പമല്ലേ എൻറെ ഭർത്താവിനെ വളക്കില്ല എന്ന് ആരു കണ്ടു..
ശരിയാ മോളെ ഈ വൃത്തികെട്ടവളുടെ ജാതകദോഷം കൊണ്ടാണ് അവൻ നേരത്തെ തന്നെ പോയത്.. അമ്മായിമ്മയും ഒട്ടും പിന്നിലല്ല.. എല്ലാം ഞാൻ സഹിച്ചു.. നാത്തൂൻ മനപ്പൂർവം എൻറെ കൈ പൊള്ളിച്ചത്.. എനിക്കുള്ള ഭക്ഷണങ്ങൾ എടുത്ത് കളയുന്നതും..മക്കൾക്ക് ഭക്ഷണം കിട്ടുന്നുണ്ടായിരുന്നു അത് എനിക്ക് മതിയായിരുന്നു.. എൻറെ കുഞ്ഞുങ്ങൾ ഒരിക്കലും പട്ടിണി കിടക്കരുത്.. അദ്ദേഹത്തിൻറെ ആത്മാവ് അത് കണ്ട് ഒരിക്കലും ദുഃഖിക്കരുത്.. പക്ഷേ എൻറെ ദുഃഖം ദൈവം കണ്ടു.. ഒരിക്കൽ എന്നെ കാണാൻ എത്തിയ ആങ്ങള കണ്ടത് നാത്തൂൻ എന്നെ തല്ലുന്നത് ആണ്.. അന്ന് അവൻ എന്നെയും മക്കളെയും കൊണ്ട് വീട്ടിലേക്ക് വന്നു.. മക്കളെ വിട്ടു തരില്ല എന്ന് അവർ പറഞ്ഞുവെങ്കിലും വാർഷിക പീഡനത്തിന് കേസ് കൊടുക്കും എന്നുള്ള അവൻറെ ഭീഷണിയിൽ അവർ ഭയന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….