ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ പലതരത്തിലുള്ള വാതരോഗങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടാവും.. അതായത് ആമ വാദം അതുപോലെ സന്ധിവാതം.. രക്തവാദം തുടങ്ങിയ പലതരത്തിലുള്ള വാതരോഗങ്ങൾ ഉണ്ട്.. സന്ധിവാതം എന്ന് പറഞ്ഞാൽ നമുക്കറിയാം ഓസ്റ്റിയോ ആർത്രൈറ്റിസ് ഇത് ഇന്ന് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു അസുഖമാണ് ഈ സന്ധിവാതം എന്ന് പറയുന്നത്.. ഈ സന്ധിവാതത്തെ പോലെതന്നെ ഉള്ള മറ്റ് പ്രധാന രോഗങ്ങളാണ് റൊമാറ്റിക് ആർത്രൈറ്റിസ്.. ആമവാതം അതുപോലെ രക്തവാദം.. ഗൗട്ട് എന്നീ പറയുന്നത്..
അപ്പോൾ ഇത്തരം വാത രോഗങ്ങൾ ഉള്ള ആളുകൾ അത് പ്രായമായ ആളുകൾ ആവട്ടെ അതുപോലെ ചെറുപ്പക്കാർ ആവട്ടെ അത്തരം ആളുകൾ ശ്രദ്ധിക്കേണ്ട ഭക്ഷണകാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിൽ നമ്മൾ സംസാരിക്കാൻ പോകുന്നത്.. സന്ധിവാതം അഥവാ ഓസ്റ്റിയോ ആർത്രൈറ്റിസ് കൂടുതലും പ്രായമായ ആളുകളിലാണ് കാണാറുള്ളത്.. അത് പ്രായം കൂടുന്നതിനനുസരിച്ചാണ് വരാറുള്ളത്.. അതായത് എല്ല് തെയ്മാനങ്ങൾ സംഭവിക്കുക അതുപോലെ പൊണ്ണത്തടിയുള്ള ആളുകളിൽ ഭാരം കൂടുതലായി കഴിഞ്ഞാൽ ജോയിന്റുകൾക്ക് അമിതമായ വേദനയും അതുപോലെ ഇത്തരത്തിലുള്ള തേയ്മാനം ഒക്കെ സംഭവിക്കാറുണ്ട്.. അതുപോലെ റൊമാറ്റിക് ആർത്രൈറ്റിസ് എന്ന് പറയുമ്പോൾ കുറച്ചു വ്യത്യാസമുണ്ട്..
അതായത് ഇവ ചെറുപ്പക്കാരിലും കാണാറുണ്ട് അതുപോലെ ചെറിയ കുട്ടികളിലും കാണാറുണ്ട്.. ഇതിനെ നമ്മൾ ആമവാതം എന്ന് പറയാറുണ്ട്.. അതായത് നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി നമ്മുടെ ശരീരത്തിന് എതിരെ തന്നെ പ്രവർത്തിക്കുന്ന ഒരു അവസ്ഥയാണ് ഈ റൊമാറ്റിക് ആർത്രൈറ്റിസ് എന്ന് പറയുന്നത്..ഇതുപോലെതന്നെ മറ്റൊരു രോഗമാണ് ഗൗട്ട് അഥവാ നമ്മൾ നേരത്തെ പറഞ്ഞതുപോലെ രക്തവാദം എന്നു പറയുന്നത്.. ഈ രക്തവാദം എന്ന് പറയുന്നത് കൂടുതലും നമ്മുടെ ഭക്ഷണത്തിലൂടെ വരുന്നതാണ്.. അതായത് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് ലെവൽ കൂടുമ്പോൾ അത് നമ്മുടെ രക്തത്തിൽ പോയി അടങ്ങിയിട്ടാണ് ഇത്തരം ഒരു പ്രശ്നം നമുക്ക് ഉണ്ടാവുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…