ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എന്തുകൊണ്ടാണ് പ്രമേഹവും.. പ്രഷറും.. ഹൃദ്രോഗങ്ങളും.. വൃക്ക രോഗങ്ങൾ പോലുള്ള ജീവിതശൈലി രോഗങ്ങൾ ഉള്ള ആളുകളിൽ കോവിഡ് പോലുള്ള അണുബാധകൾ വന്നാൽ അവരിൽ കോംപ്ലിക്കേഷനുകൾ ഇത്രയധികം കൂടുന്നത്.. ചൈനയിൽ കോവിഡ് മരണങ്ങൾ കൂടുന്നു എന്ന വാർത്തകൾ വരുമ്പോൾ നാം എന്താണ് ഇതിൽ നിന്നും ശ്രദ്ധിക്കേണ്ടത്.. കോവിഡ് വന്നാലും ചെറുതായി വന്നു പോകാൻ അതുപോലെ അവ കോംപ്ലിക്കേഷനുകളിലേക്ക് പോകാതിരിക്കാൻ നമ്മൾ എന്തെല്ലാം മുൻകരുതലുകളാണ് എടുക്കേണ്ടത്.. ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കോവിഡ് എന്നല്ല ഏത് രോഗമാണ് ബാധകൾ ആയാലും ശരീരത്തിലേക്ക് പ്രവേശിച്ചാലും അതിനെ നശിപ്പിക്കേണ്ടത് ഇമ്മ്യൂൺ സിസ്റ്റത്തിന്റെ ജോലിയാണ്.. ഇമ്മ്യൂൺ സിസ്റ്റത്തിന് രണ്ട് വിഭാഗങ്ങളാണ് ഉള്ളത്..
ഇൻഫ്ളമേഷൻ അഥവാ പ്രതിരോധവും അതുപോലെ ആൻറി ഇൻഫ്ളമേഷൻ അഥവാ പുനർനിർമ്മാണം ഓർ ഹീലിംഗ്.. വൈറസിനെയും അതുപോലെ വൈറസ് കയറിയ കോശങ്ങളെയും നശിപ്പിക്കാനാണ് ഇൻഫ്ളമേഷൻ അഥവാ പ്രതിരോധ വിഭാഗം ശ്രമിക്കുന്നത്.. നശിപ്പിക്കപ്പെടുന്ന വൈറസുകളെയും അതുപോലെ വൈറസ് ബാധിച്ച കോശങ്ങളെയും മാറ്റുക എന്നുള്ളത് ഇൻഫ്ളമേഷൻ വിഭാഗത്തിന്റെ പണിയാണ്.. അതിന് കഴിയാതെ വരുമ്പോഴാണ് അവിടെ പഴുപ്പ് ഉണ്ടാകാൻ ഇടയാകുന്നത്.. പ്രമേഹവും അതുപോലെ പ്രഷറും ഹൃദ്രോഗങ്ങളും.. അമിതവണ്ണം പോലുള്ള ജീവിതശൈലി രോഗങ്ങൾ ഇൻഫ്ളമേറ്ററി രോഗങ്ങളുടെ വിഭാഗത്തിലാണ് പെടുന്നത്.. അതായത് അവരിലെ ഇമ്മ്യൂൺ സിസ്റ്റം രോഗങ്ങൾക്ക് എതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്..
ഇത്തരം രോഗങ്ങൾക്ക് വേണ്ടി നമ്മൾ കഴിക്കുന്ന ഒട്ടുമിക്ക മരുന്നുകളും ആൻറി ഇൻഫ്ളമേറ്ററി അഥവാ ഇമ്മ്യൂൺ സിസ്റ്റം മരവിപ്പിക്കുന്നതിലൂടെ രോഗലക്ഷണങ്ങൾ ഓർ അസ്വസ്ഥതകൾ കുറയ്ക്കാൻ ഓർ മറക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്.. ഇൻഫ്ളമേറ്ററി രോഗങ്ങളായ പ്രമേഹം അതുപോലെ അമിതവണ്ണം പ്രഷർ.. ഹൃദ്രോഹങ്ങൾ..കിഡ്നി രോഗങ്ങൾ.. ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ അതുപോലെ അലർജി.. ക്യാൻസർ രോഗങ്ങൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഉള്ള ആളുകൾക്ക് കോവിഡ് മാത്രമല്ല ഏത് അണുബാധ ഉണ്ടായാലും അപകടസാധ്യതകൾ കൂടുതലാണ്.. കോവിഡ് എന്നല്ല മറ്റ് ഏത് രോഗത്തെയും നമുക്ക് പ്രതിരോധിക്കണമെങ്കിൽ അതെങ്ങനെയാണ് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത്.. എന്തൊക്കെയാണ് നമ്മുടെ ശരീരത്തിന് രോഗങ്ങൾ വരുത്തുന്നത് എന്നും കൂടി നമ്മൾ മനസ്സിലാക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….