ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടു വന്ന ഒരു ലോട്ടറിക്കാരൻ..

എന്നും ഈ സന്നിധിയിൽ നിന്ന് പ്രാർത്ഥിച്ചിട്ടേ ഉള്ളൂ.. എന്നിട്ടും എൻ്റെ അമ്മേ നീ എന്താണ് എന്നെ കാണുന്നില്ല.. ഒരിക്കലും അന്നത്തെ അന്നം നീ മുടക്കിയിട്ടില്ല.. വലിയ പണക്കാരൻ ആവണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല.. എന്നാലും വയ്യ.. എന്നാണ് എനിക്കൊരു പുരോഗതി ഉണ്ടാവുക.. മുന്നിൽ നിന്ന് രൂപത്തിലേക്ക് നോക്കി നിൽക്കുമ്പോഴും മനസ്സിലെ തീ കെട്ടിരുന്നില്ല.. അപമാനിക്കപ്പെട്ടിരിക്കുന്നു.. എന്നും നല്ല പാതിയായി എനിക്കൊപ്പം നിൽക്കുമെന്ന് വിചാരിച്ചിരുന്ന ആളിൽ നിന്ന് തന്നെ.. കണ്ണുകൾ നിറഞ്ഞ ഒഴുകി.. വീട്ടിൽ അമ്മയും ഞാനും മാത്രമേ ഉള്ളൂ.. അച്ഛൻ മരിക്കുമ്പോൾ വയസ്സ് 10 ആണ് എനിക്ക്.. അമ്മ എന്തൊക്കെയോ പണികൾ ചെയ്ത് പത്താംതരം വരെ പഠിപ്പിച്ചു.. പഠിക്കുവാൻ ഞാൻ വളരെ മുന്നിലായിരുന്നു..

എന്നിട്ടും പഠനം പാതിവഴിക്ക് നിർത്തേണ്ടി വന്നു.. അന്നെ എനിക്ക് വണ്ടി ഓടിക്കുവാൻ വളരെ ഇഷ്ടമായിരുന്നു.. അങ്ങനെയാണ് ആ വഴി തന്നെ മുന്നോട്ടുള്ള ജീവിതത്തിലേക്ക് തെരഞ്ഞെടുത്തത്.. അമ്മയെ അധികം കഷ്ടപ്പെടുത്തരുത് എന്ന നിർബന്ധം എനിക്ക് ഉണ്ടായിരുന്നു.. അതുകൊണ്ടുതന്നെ പതിനെട്ടാം വയസ്സിൽ ഞാൻ ഓട്ടോ ഓടിച്ചു തുടങ്ങി.. അന്നന്നെയ്ക്കുള്ള വക കിട്ടുമായിരുന്നു.. ഞങ്ങൾക്ക് രണ്ടുപേർക്കും അത് തന്നെ വളരെ ധാരാളമായിരുന്നു.. വലിയ സ്വപ്നങ്ങൾ ഒന്നും ഇല്ലാത്ത ജീവിതമായിരുന്നു ഞങ്ങളുടേത്.. ഇന്ന് അമ്മയുടെ ആങ്ങളയുടെ വീട്ടിൽ പോയിരുന്നു.. അവിടെ എന്റെ മുറപ്പെണ്ണ് ഉണ്ട്.. മാസത്തിലൊരിക്കലെങ്കിലും അവിടെ പോയി മെലീനയെ കാണും.. അവൾ ഇപ്പോൾ ബിരുദത്തിന് പഠിക്കുകയാണ്..

ചെറുപ്പത്തിൽ എപ്പോഴൊക്കെയോ അവൾ എനിക്കുള്ളതാണ് എന്ന് അമ്മ പറയുമായിരുന്നു.. അവരും അത്ര കഴിവുള്ളവർ ആയിരുന്നില്ല.. അവൾക്ക് വേണ്ട ചുരിദാർ പൊട്ടി ചെരുപ്പ് എല്ലാം വാങ്ങിക്കൊടുത്തത് ഞാൻ തന്നെയായിരുന്നു.. പിന്നെ കുറച്ചു പണം.. ഇതെല്ലാം അവളെ കാണാൻ പോകുമ്പോൾ ഞാൻ അമ്മായിയെ ഏൽപ്പിക്കുമായിരുന്നു.. അവളെങ്കിലും പഠിച്ചാൽ നല്ലൊരു ജോലി വാങ്ങണം എന്ന് ആഗ്രഹിച്ചു.. ഒരിക്കലും അവളുടെ പഠനത്തിന് ഒരു കുറവും വരുത്തിയിട്ടില്ല.. എന്നെ കണ്ടതും അമ്മായി ചായ കൊണ്ട് തന്നു.. മെലീന കോളേജിൽ പോയിരിക്കുകയായിരുന്നു..

അവൾ വന്നതും എന്നെ ശ്രദ്ധിക്കാതെ അകത്തേക്ക് കയറിപ്പോയി.. ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു അനുഭവം.. ഞാൻ പോകുവാൻ ഇറങ്ങിയിട്ടും അവൾ വന്നില്ല.. അപ്പോൾ അമ്മായി ചോദിക്കുന്നത് കേട്ടു മോൾ കിച്ചുവിനെ കണ്ടില്ലേ എന്ന്.. നിന്നെ കാത്തിരിക്കുകയായിരുന്നു അവൻ ഇത്രയും നേരം.. ഓ പിന്നെ അയാൾക്ക് വേറെ പണിയൊന്നുമില്ലേ.. എന്നെ എന്തിനാ വെറുതെ കാത്തിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *