ക്ലാസ്സിൽ ടീച്ചർ എല്ലാവരോടും അവരുടെ ആഗ്രഹങ്ങളെ പറ്റി ചോദിച്ചപ്പോൾ ഗുണ്ടയാവണമെന്ന് ആഗ്രഹം പറഞ്ഞ ഒരു കുട്ടിയുടെ കഥ..

ഉത്സവപ്പറമ്പിൽ വെച്ച് തെറ്റൊന്നും ചെയ്യാത്ത അച്ഛനെ രണ്ടുപേർ തെറിവിളിച്ചിട്ടും പിടിച്ച് അങ്ങ് തള്ളിയിട്ടും ഒന്നും മിണ്ടാതെ തൻറെ കൈകൾ പിടിച്ച് നടന്ന തൻറെ അച്ഛനോട് അന്ന് എനിക്ക് പുച്ഛമാണ് തോന്നിയത്.. ലാലേട്ടന്റെയും മമ്മൂക്കയുടെയും ഒക്കെ ഹീറോയിസം കണ്ടിട്ടുള്ള എനിക്ക് എൻറെ അച്ഛനും അങ്ങനെയാണ് എന്നുള്ള സ്വപ്നമാണ് അവിടെ തകർന്നു വീണത്.. ഇതൊക്കെ കണ്ടിട്ടും പേടിക്കാതെ സൂത്രത്തിൽ അച്ഛൻറെ കൈകൾ പിടിച്ച് താഴെയിടുന്ന കല്ലെടുത്ത് കൂട്ടത്തിൽ നിന്നിരുന്ന അച്ഛൻറെ മേൽ കൈവെച്ച ഒരുത്തന്റെ തലയ്ക്ക് തന്നെ ഒറ്റയേറ് വെച്ചു കൊണ്ടായിരുന്നു 10 വയസ്സുകാരന്റെ അരങ്ങേറ്റം.. അന്ന് തൊട്ട് മനസ്സിൽ കയറി കൂടിയതാണ് തെറ്റൊന്നും ചെയ്യാത്ത ആളുകളെ ഉപദ്രവിക്കുന്നവർക്ക് എതിരെ പ്രതികരിക്കണം എന്നുള്ളത്..

അതിനുവേണ്ടിയുള്ള ഒരു ഗുണ്ടയാവണം എനിക്ക് എന്ന്.. മറ്റുള്ളവർക്ക് നല്ലത് മാത്രം ചെയ്യുന്ന ഒരു ഗുണ്ട.. അതുകൊണ്ടാണ് വലുതാകുമ്പോൾ നിങ്ങൾക്ക് ആരാവണം എന്ന് ചോദിച്ചപ്പോൾ ടീച്ചറെയും ക്ലാസിലെ മറ്റു കുട്ടികളെയും ഞെട്ടിപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞത് എനിക്കൊരു ഗുണ്ട ആവണമെന്ന്.. എൻറെ ഉത്തരം കേട്ട് കൂട്ടുകാരെല്ലാം പൊട്ടിച്ചിരിച്ചപ്പോഴും സ്വന്തം ലക്ഷ്യത്തിൽ തന്നെ ഉറച്ചുനിന്നു ഞാൻ.. പടവലങക്ക് ഷർട്ടും മുണ്ടും ധരിപ്പിച്ച കോലമുള്ള അവനെ ഗുണ്ടാ ആവണം പോലും.. സഹപാഠികളെല്ലാം പൊട്ടിച്ചിരിച്ചു.. അവരുടെ കളിയാക്കലുകൾക്കും ചിരികൾക്കും മുന്നിൽ എൻറെ സ്വപ്നം തകർന്നില്ല.. പിന്നീട് ഒരാളെ ചറപറ എന്ന് ഇടിച്ചപ്പോൾ ഇടിയും ചവിട്ടുന്നുണ്ട് താഴെ വീണ ആൾ കരച്ചിലിന് ഇടയിലും തൻറെ തുടയിൽ ഒരു പിച്ചും നുള്ളും തന്നപ്പോൾ ആണ് ഞാൻ ഞെട്ടി എഴുന്നേറ്റ് കണ്ണ് തുറന്നത്..

എൻറെ ഗുണ്ട ഇനി താഴെ കിടന്നാൽ മതി കേട്ടോ മുത്തശ്ശിക്ക് ഇനി ചവിട്ടുകൊള്ളാൻ വയ്യ അങ്ങനെ പറഞ്ഞു ഒരു പായയും തലയണയും എടുത്ത് താഴെ വിരിച്ചു തന്നു മുത്തശ്ശി.. അന്നുമുതൽ കിടപ്പ് താഴെയും ആയിരുന്നു.. അന്നുമുതൽ എന്റെ ഇടിയും അടിയും ഒക്കെ കൊണ്ടിരുന്നത് തെക്കൻ പറമ്പിലെ കണ്ണൻ വാഴയും നേന്ത്രവാഴയും ഒക്കെയായിരുന്നു.. ഇടികൊണ്ട വാഴകൾക്ക് പകരം എന്നോട് ചോദിക്കാൻ വന്നത് അച്ഛനായിരുന്നു.. വളർന്നുവരുന്ന ഒരു ഗുണ്ടയെ ഇലയിലെ നുള്ളി നശിപ്പിക്കാൻ തെക്കേ തൊടിയിലെ പുളിമരം കൂട്ടിനായി.. പലപ്പോഴും ഞാൻ തളരുന്ന സാഹചര്യങ്ങൾ വരുമ്പോൾ മനസ്സിൽ പറയും തളരരുത് നീയൊരു ഗുണ്ടയാണ് എന്ന്.. കൊണ്ടാലും കൊടുത്താലും മാത്രമേ ഒരു ഗുണ്ടയ്ക്ക് വളർച്ച ഉള്ളൂ എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *