ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പലരും ഹോസ്പിറ്റലിലേക്ക് പരിശോധനയ്ക്ക് വരുമ്പോൾ ചോദിക്കാറുള്ള ഒരു ചോദ്യമാണ് ഡോക്ടറെ പുകവലി എങ്ങനെ നിർത്താൻ കഴിയും എന്നുള്ളത്.. നിർത്തണമെന്ന് അതിയായ ആഗ്രഹമുണ്ട്.. പലപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ അതിനെക്കുറിച്ച് പറയാറുണ്ട്.. പക്ഷേ കുറച്ചു നാളത്തേക്ക് ഞാൻ നിർത്താൻ ശ്രമിക്കും പക്ഷേ പിന്നീട് വീണ്ടും അത് തുടങ്ങും.. പിന്നീട് നിർത്തണമെന്ന് തോന്നാറുണ്ട്.. പലപ്പോഴും ഇത്തരത്തിൽ പുകവലിക്കുന്ന ആളുകൾക്ക് ശ്വാസകോശ സംബന്ധമായ പലതരം രോഗങ്ങളും ഉണ്ടാകാറുണ്ട്.. 50 വയസ്സിനു ശേഷം ആയിരിക്കും പുകവലി കൊണ്ടുള്ള ദൂഷ്യവശങ്ങൾ നമുക്ക് ഉണ്ടായി തുടങ്ങുന്നത്.. അപ്പോഴേക്കും നമ്മളിൽ സി യു പി ഡി എന്ന് പറയുന്ന ഒരു രോഗാവസ്ഥ തുടങ്ങി കഴിഞ്ഞിട്ടുണ്ടാവും..
അപ്പോൾ ഇത്തരത്തിൽ പുകവലി ശീലം കൊണ്ട് നമുക്ക് ഉണ്ടാകുന്ന അസുഖങ്ങൾ ഒരുതരത്തിലും നമുക്ക് റിവേഴ്സബിൾ ആയിട്ടുള്ള ഒന്ന് അല്ല എന്നുള്ള കാര്യം നിങ്ങൾ ആദ്യം തന്നെ മനസ്സിലാക്കണം.. അപ്പോൾ ചെറുപ്പക്കാർ ആണെങ്കിൽ ഇപ്പോൾ എനിക്ക് യാതൊരു അസുഖങ്ങളും ഇല്ലല്ലോ പിന്നെ എന്തുകൊണ്ട് ഞാൻ പുകവലിക്കാൻ പാടില്ല.. അതുകൊണ്ടുതന്നെ പുകവലിക്കാം എന്ന് വിചാരിച്ചു നിങ്ങൾ ഇത് തുടർന്നുകൊണ്ട് പോകരുത്.. അപ്പോൾ പുകവലി ശീലമുള്ള എല്ലാ ആളുകൾക്കും അതിനെക്കുറിച്ചുള്ള കുറച്ച് ടിപ്സുകൾ തരാൻ വേണ്ടിയാണ് ഇന്ന് ഈ വീഡിയോ നിങ്ങൾക്കായി ചെയ്യുന്നത്.. ഇതിന് നിങ്ങൾ ആദ്യമായി മനസ്സിലാക്കേണ്ട ഒരു കാര്യം നിങ്ങൾ ഇത് ഒറ്റയ്ക്ക് ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ കുടുംബക്കാരെ അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾ അതായത് പുകവലി ശീലം ഇല്ലാത്ത ആളുകളുമായി നിങ്ങൾ ഒരുമിച്ച് ഒരു ഗ്രൂപ്പായി അതങ്ങ് നിർത്തുക..
അതിന് കൃത്യമായിട്ട് ഒരു തീയതിയും ഫിക്സ് ചെയ്യുക.. അതായത് ഉദാഹരണമായി പറയുകയാണെങ്കിൽ നിങ്ങൾ ഈ മാസം ഒന്നാം തീയതി മുതൽ പുകവലിക്കാതെ ഇരിക്കാൻ തുടങ്ങുകയാണെങ്കിൽ അടുത്ത മാസം ഒന്നാം തീയതി വരെ ഞാനത് ചെയ്യും എന്ന് തീരുമാനിക്കുക.. അപ്പോൾ ഇത്തരത്തിൽ ആദ്യം തന്നെ ഒരു തീരുമാനം എടുക്കുക എന്നുള്ളത് തന്നെയാണ് ഇതിനകത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം.. അപ്പോൾ ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് അത് ഘട്ടം ഘട്ടങ്ങളായി കുറച്ചു കുറച്ചു കൊണ്ടുവരാൻ കഴിയും.. നിങ്ങൾ ഇപ്പോൾ ഒരു സിഗരറ്റ് വലിച്ചാലും അല്ലെങ്കിൽ ഒരുപാട് സിഗരറ്റ് വലിച്ചാലും അതിൻറെ ഫലങ്ങൾ ഒന്നുതന്നെയായിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…