ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ത്രീകളിൽ പ്രധാനമായും കണ്ടുവരുന്ന സ്തനാർബുദം അഥവാ ബ്രസ്റ്റ് ക്യാൻസർ എന്ന വിഷയത്തെ കുറിച്ചാണ്.. അതായത് സ്ത്രീകളിൽ ഒരു പർട്ടിക്കുലർ ഏജ് കഴിഞ്ഞാൽ അവിടെ ഇത്തരത്തിലുള്ള ബ്രസ്റ്റ് കാൻസർ എന്ന രോഗം വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.. ഇതിൻറെ സാധ്യത പരിശോധിക്കാനായി നമ്മൾ ആദ്യം തന്നെ നോക്കാറുള്ളത് പാരമ്പര്യം ആയിട്ട് വീട്ടിൽ അമ്മയ്ക്ക് അല്ലെങ്കിൽ അമ്മയുടെ സഹോദരിമാർക്ക് ആർക്കെങ്കിലും ഒക്കെ ഉണ്ടോ എന്നാണ് ആദ്യം പരിശോധിക്കാറുള്ളത്.. അത്തരക്കാർക്ക് ഈ രോഗം വരാൻ കുറച്ചുകൂടി സാധ്യത വളരെയധികം കൂടുതലാണ്.. അപ്പോൾ അത്തരത്തിലുള്ള ആളുകളെ ഈ ഒരു രോഗം വരുമോ എന്ന് നമ്മൾ ഇടയ്ക്കിടയ്ക്ക് പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്..
എന്നിരുന്നാലും ബ്രെസ്റ്റ് കാൻസർ സാധ്യത എല്ലാ സ്ത്രീകളിലും വരാനുള്ള സാധ്യത നിലനിൽക്കുന്നത് കൊണ്ട് തന്നെ ഇത് ഇടയ്ക്കിടയ്ക്ക് പരിശോധിച്ച ഈ രോഗസാധ്യത നേരത്തെ തന്നെ കണ്ടുപിടിക്കുന്നതാണ് ഏറ്റവും ഉത്തമം.. ഇത്തരം ക്യാൻസർ വരുന്നത് പൂർണ്ണമായും മാറ്റിയെടുക്കുവാൻ ഒരുപാട് മികച്ച ട്രീറ്റ്മെന്റുകൾ ഇന്ന് അവൈലബിൾ ആണ് അതുകൊണ്ടുതന്നെ നമുക്ക് ഇത്തരം രോഗസാധ്യത നേരത്തെ തന്നെ കണ്ടുപിടിക്കാൻ കഴിയുന്നതുമാണ്.. ബ്രസ്റ്റിന്റെ അൾട്രാസൗണ്ട് പരിശോധനയാണ് നമുക്ക് ഏറ്റവും ആദ്യം ചെയ്യാൻ കഴിയുന്നത്..
ഒരു ഡോക്ടറെ കൊണ്ട് പരിശോധിക്കുന്നത് വളരെ അത്യാവശ്യമാണ് പക്ഷേ നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ സെൽഫ് ബ്രസ്റ്റ് എക്സാമിനേഷൻ എന്നതുകൊണ്ട് നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ ഇത്തരത്തിൽ പരിശോധന നടത്തി ഈ രോഗം ഉണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയും.. ഇത്തരത്തിലുള്ള പരിശോധന എല്ലാ മാസങ്ങളിലും ചെയ്തു നോക്കുക.. ശെരിക്കും പറഞാൽ മെൻസസ് ആയി കഴിഞ്ഞ് 15 ദിവസങ്ങൾക്ക് ശേഷം നോക്കുന്നതാണ് ഏറ്റവും നല്ലത്.. അതായത് വലത്തെ കൈ ഉപയോഗിച്ച് ഇടത്തേ ബ്രസ്റ്റ്.. അതുപോലെതന്നെ ഇടത്തെ കൈ ഉപയോഗിച്ച് വലത്തെ ബ്രസ്റ്റ് നോക്കുക.. ഇത്തരത്തിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളോ മറ്റു ബുദ്ധിമുട്ടുകൾ തോന്നുകയാണെങ്കിൽ തീർച്ചയായിട്ടും ഒരു ഡോക്ടറെ പോയി കാണാം.. ഇത്തരത്തിൽ ചെയ്തില്ലെങ്കിലും വർഷത്തിലൊരിക്കലെങ്കിലും അൾട്രാസൗണ്ട് സ്കാനിങ് ചെയ്തു നോക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…