മനസ്സ് ആകെ കലുഷിതം ആയിരുന്നു.. പോകണം എന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.. രാവിലെ പത്രത്തിലാണ് വാർത്ത കണ്ടത്.. അപ്പോൾ തന്നെ ലീവ് എടുത്തു.. ഭർത്താവ് ചോദിച്ചു എന്താണ് സുമി ഇന്ന് ലീവ് എടുത്തത്.. എൻറെ കൂടെ പഠിച്ചിരുന്ന ഒരാൾ മരിച്ചു.. എനിക്ക് അങ്ങോട്ട് പോകണം ഏട്ടാ.. ഞാനും കൂടി ലീവ് എടുത്തിട്ട് പോകണോ സുമി.. വേണ്ട ഏട്ടാ ഞാൻ ഒത്തിരി പൊക്കോളാം.. നല്ല ദൂരമുണ്ട്.. എങ്ങനെ അങ്ങോട്ട് പോകും എന്ന് എനിക്ക് അറിയില്ല.. ഞാനവിടെ എത്തുമ്പോഴേക്കും ശരീരം ദഹിപ്പിച്ചാലോ.. തുടങ്ങിയ ചിന്തകൾ മനസ്സിനെ വല്ലാതെ അലട്ടി.. ഏട്ടനോട് ഒന്നും തുറന്നു പറയാൻ കഴിയുന്നില്ല.. സുമി അത് സനിൽ ആണോ.. പെട്ടെന്ന് എന്റെ കണ്ണുകൾ നിറഞ്ഞ ഒഴുകി.. പിന്നീട് അദ്ദേഹം ഒന്നും പറഞ്ഞില്ല.. അദ്ദേഹത്തിന് എല്ലാം മനസ്സിലായി.. അടുത്തുള്ള ട്രാവൽസിൽ നിന്നും ഒരു ദിവസത്തെ പാക്കേജ് വണ്ടി എനിക്ക് വേണ്ടി ഏർപ്പാട് ചെയ്തു തന്നു..
ഇനി ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട കേട്ടോ മറ്റൊന്നും ചിന്തിക്കുകയും വേണ്ട.. ആരോടും ഒന്നും പറയുകയും വേണ്ട.. പോകുവാൻ മടിക്കരുത് നീ പോകണം.. അവർ നിനക്കായി കാത്തിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.. വേഗം യാത്രയാകൂ മക്കൾക്കും എനിക്കും ഉള്ളത് ഞങ്ങൾ പുറത്തുനിന്നും കഴിച്ചോളാം.. ഇന്നൊരു ദിവസം ഈ വീട് ഞാൻ നോക്കിക്കോളാം.. അതായിരുന്നു എൻറെ ഏറ്റവും വലിയ ഭാഗ്യം.. എല്ലാം അറിഞ്ഞു പെരുമാറുന്ന ഭർത്താവ്.. അദ്ദേഹത്തെ വിവാഹം കഴിക്കുവാൻ എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നില്ല.. ആദ്യരാത്രിയിൽ തന്നെ ഞാൻ സത്യങ്ങൾ മുഴുവൻ അദ്ദേഹത്തോട് തുറന്നു പറഞ്ഞു.. കോളേജിലുള്ള ഒരു സീനിയർനേ ഞാൻ സ്നേഹിച്ചിരുന്നു.. അദ്ദേഹം ഹിന്ദു ആയിരുന്നതുകൊണ്ട് എന്റെ വീട്ടുകാർ സമ്മതിച്ചില്ല..
അദ്ദേഹത്തിൻറെ വീട്ടുകാരും അത് അംഗീകരിച്ചില്ല.. ഞങ്ങൾ പരസ്പര ധാരണയോടു കൂടി പിന്മാറി.. പക്ഷേ ഞങ്ങളിൽ ആര് ആദ്യം മരിച്ചാലും മറ്റേ വ്യക്തി യാത്ര ആക്കുവാൻ പോകും.. ആ വാക്കുകൾ മുഴുപ്പിക്കാൻ കഴിയാതെ ഞാൻ വിഷമിച്ചു.. അദ്ദേഹം അന്ന് എന്നെ വളരെയധികം ആശ്വസിപ്പിച്ചു.. സാരമില്ല കുട്ടി പ്രണയം എന്നത് എല്ലാവർക്കും തോന്നും.. പക്ഷേ ജീവിതം ഒന്നേയുള്ളൂ അതുകൊണ്ടുതന്നെ ഇന്നലകളെ നീ മറന്നേക്കു.. ഇന്ന് നീ എൻറെ ആണ്.. നിൻറെ പ്രണയം നിനക്കു മാത്രമുള്ളതാണ്.. അതുപോലെതന്നെ നിൻറെ പ്രണയം എനിക്ക് മാത്രം അവകാശപ്പെട്ടതാണ് ഇനിമുതൽ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…