December 9, 2023

നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് വർദ്ധിക്കുന്നത് മൂലം ശരീരത്തിന് ഉണ്ടാകുന്ന പ്രധാന ബുദ്ധിമുട്ടുകൾ എന്തെല്ലാം ആണ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് യൂറിക്കാസിഡ് എന്ന വിഷയത്തെക്കുറിച്ചാണ്.. പലരും കേട്ടിട്ടുണ്ടാവും യൂറിക്കാസിഡ് കൂടുന്നു അതിനായി മരുന്ന് കഴിക്കുന്നു എന്നൊക്കെ.. എന്താണ് ശരിക്കും ഈ യൂറിക്കാസിഡ് എന്ന് പറയുന്നത്.. യൂറിക്കാസിഡ് എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ ജനിതക ഘടകങ്ങളായ DNA…RNA അങ്ങനെയുള്ള ചില കെമിക്കലുകൾ ബ്രേക്ക് ഡൗൺ ചെയ്യുമ്പോൾ അതായത് അതിനെ ബോഡി തന്നെ അതിന് നശിപ്പിക്കുന്ന സമയത്ത് ഉണ്ടാകുന്ന ഒരു ബൈ പ്രോഡക്റ്റ് ആണ് യൂറിക്കാസിഡ് എന്ന് പറയുന്നത്.. ഇതിനെ സയൻറിഫിക് ആയി ന്യൂക്ലിയറ്റ് സ് ആസിഡ് എന്ന് പറയും.. അതിൻറെ മെറ്റബോളിസത്തിന്റെ ഭാഗമായിട്ട് ഉണ്ടാകുന്ന ഒരു ബൈ പ്രോഡക്റ്റ് ആണ് ഈ യൂറിക്കാസിഡ് എന്ന് പറയുന്നത്.. യൂറിക് ആസിഡ് എല്ലാ ആളുകളുടെയും ശരീരത്തിൽ ഒരു നോർമൽ ഘടകമാണ്..

   

എല്ലാവരുടെയും രക്തം പരിശോധിച്ച് കഴിഞ്ഞാൽ കുറച്ചു നോർമൽ ആയിട്ട് കുറച്ച് ലെവൽ വരെ എല്ലാ ആളുകളിലും ഉണ്ടാവും.. ഇത് തീർത്തും ഒരു നോർമൽ ഘടകമാണ്.. എപ്പോഴാണ് യൂറിക്കാസിഡ് അബ്നോർമലായി മാറുന്നത് എന്ന് ചോദിച്ചാൽ നമ്മൾ രക്തം പരിശോധിക്കുമ്പോൾ പുരുഷന്മാരിൽ ഏഴിന് മുകളിലും സ്ത്രീകളിൽ 6.5 ഗ്രാമിന് മുകളിലും ഈ ലെവലിന് മുകളിലേക്ക് യൂറിക്കാസിഡ് നമ്മുടെ രക്തത്തിൽ വന്നാൽ അത് അബ്നോർമൽ യൂറിക്കാസിഡ് ആണ് എന്ന് മനസ്സിലാക്കണം.. നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടിയാൽ എന്താണ് കുഴപ്പം.. രണ്ട് കാര്യങ്ങളാണ് പ്രധാനമായും യൂറിക്കാസിഡ് വർദ്ധിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്ന് പറയുന്നത്.. ബ്ലഡില്‍ കൂടുതലായി ഉണ്ടാകുന്ന യൂറിക് ആസിഡ് നമ്മുടെ കിഡ്നികളിൽ കൂടെ മൂത്രത്തിൽ കൂടെയാണ് പുറത്തേക്ക് പോകുന്നത്..

ഇങ്ങനെ കൂടുതലായി മൂത്രത്തിൽ യൂറിക്കാസിഡ് ഉണ്ടാകുമ്പോൾ അത് ക്രിസ്റ്റലുകൾ ആയി മാറി മൂത്രത്തിൽ കല്ല് വരാൻ സാധ്യതയുണ്ട്.. അത് പിന്നീട് കിഡ്നി സ്റ്റോൺ ആയി മാറുകയും കിഡ്നിക്ക് പ്രോബ്ലം ഉണ്ടാക്കുകയും ചെയ്യുന്നു.. അപ്പോൾ യൂറിക്കാസിഡ് കിഡ്നി പ്രോബ്ലംസ് ഉണ്ടാക്കുന്നു എന്നതാണ് ഒന്നാമത്തെ പ്രശ്നം.. രണ്ടാമത്തെ പ്രശ്നം ഇതേപോലെ രക്തത്തിൽ യൂറിക്കാസിഡ് വർദ്ധിച്ചു കഴിഞ്ഞാൽ ചില രോഗികളിൽ നമ്മുടെ സന്ധികളിൽ ഒക്കെ യൂറിക്കാസിഡ് അടിഞ്ഞു കൂടാനുള്ള സാധ്യത ഉണ്ട്.. ഇത്തരത്തിൽ സന്ധികളിൽ യൂറിക്കാസിഡ് അടിഞ്ഞു കൂടുമ്പോൾ അതിനെ ശരീരം തന്നെ കളയാൻ വേണ്ടി ഇൻഫ്ളമേഷൻ ഉണ്ടാക്കുകയും അങ്ങനെ ആ വ്യക്തിക്ക് ആർത്രൈറ്റിസ് അല്ലെങ്കിൽ വാദം പോലെയുള്ള രോഗങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.. ഇതിന് ഗൗട്ട് എന്നൊക്കെ നമ്മൾ വിളിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *