ഒരു രാത്രിയിൽ 20 വയസ്സായ പെൺകുട്ടിക്ക് നേരിടേണ്ടിവന്ന അതിക്രൂരമായ സംഭവം..

ആളുകൾ കൂട്ടം ചേർന്നുനിന്ന് ആകാംക്ഷയോടെ കൂടി എന്നെ നോക്കുന്നത് കണ്ടാണ് കിരൺ വണ്ടി ഇറങ്ങിയത്.. കണ്ടാൽ 20 വയസ്സ് പ്രായം തോന്നുന്ന ഒരു പെൺകുട്ടി.. കൈകൾ രണ്ടും വീശി തലകൾ ഉയർത്തി പിടിച് നടന്നുവരികയാണ്.. അവളുടെ കൂടെ ഒരു മെലിഞ്ഞ നായയും ചേർന്ന് നടക്കുന്നുണ്ട്.. പോക്കുവെയിൽ അവളുടെ മുഖത്ത് ചുവന്ന ചായം പടർത്തിയിട്ടുണ്ട്.. ചെമ്പിച്ചേ പാറിയ നീണ്ട മുടി ഇഴകൾ കാറ്റിൽ പാറിക്കളിക്കുന്നുണ്ട്.. നിറം മങ്ങിയ ഒരു പഴയ സാരിയാണ് വേഷം.. ആരെയും ശ്രദ്ധിക്കാതെ അവൾ നടന്നു നീങ്ങുകയാണ്.. പെട്ടെന്നാണ് ആൾക്കൂട്ടത്തിൽ നിന്ന് ഒരുവൻ പറയുന്നത് ശ്രദ്ധിച്ചത് ഹോ ഇത്രയൊക്കെ സംഭവിച്ചിട്ടും അവൾ ഒട്ടും ഉടഞ്ഞിട്ടില്ല.. പറഞ്ഞത് ആരാണ് എന്ന് അറിയാൻ കിരൺ ചുറ്റും നോക്കിയെങ്കിലും ആരാണ് എന്ന് അവനു മനസ്സിലായില്ല.. ആ പെൺകുട്ടിയെ ചുറ്റിപ്പറ്റി എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട് എന്ന് കിരണിന് തോന്നി..

അയാൾ ചുറ്റിലും നോക്കി.. തൊട്ടപ്പുറത്തുള്ള ചായക്കടയിൽ രണ്ടുമൂന്നുപേർ നിൽക്കുന്നുണ്ട്.. ചായ കുടിക്കാൻ എന്നവണ്ണം അയാൾ അങ്ങോട്ട് നടന്നു.. ചായ കുടിച്ചുകൊണ്ട് അയാൾ മറ്റുള്ളവരുടെ സംസാരം ശ്രദ്ധിച്ചു.. കടയുടെ തൊട്ടുമുന്നിലായി രണ്ടു സ്ത്രീകൾ നിൽക്കുന്നുണ്ട്.. എടി നീ കണ്ടോ ആരാണ് ആ പോയത് എന്ന്.. ആരാണത് ഞാൻ ശരിക്കും കണ്ടില്ല.. ആഹാ നീ ഈ നാട്ടിൽ ഒന്നും അല്ലേ.. എടീ ആ പെൺകുട്ടിയെയാണ് കഴിഞ്ഞമാസം ആരോ റേപ്പ് ചെയ്തത്.. രാവിലെ പത്രം എടുക്കാൻ പോയ ആളാണ് രാവിലെ ഒരു പൊന്തക്കാട്ടിൽ നിന്ന് ഞരക്കങ്ങൾ കേട്ട് നോക്കിയത്.. അയാൾ ആളുകളെ വിളിച്ചുകൂട്ടി ആശുപത്രിയിൽ എത്തിച്ചു.. ഒരുമാസം ആ കൊച്ചു ആശുപത്രിയിലായിരുന്നു.. മരിക്കുമെന്ന് വിധി എഴുതിയതാണ് എന്നിട്ടും നോക്കിക്കേ ഒരു കൂസലും ഇല്ലാതെ നടന്നു പോകുന്നത്.. ശരിയാ ഇതൊക്കെ ഒരു പെണ്ണാണോ.. ഇവളിന്റെ ഒക്കെ അപാര തൊലിക്കട്ടി സമ്മതിക്കണം.. ഒന്നും സംഭവിക്കാത്തത് പോലെ ആണല്ലോ നടന്നുപോകുന്നത്.. കലികാലം അല്ലാതെ എന്തു പറയാനാണ്.. ആ സ്ത്രീ താടിക്ക് കൈകൊടുത്തു..

എൻറെ ശാരദ ഏടത്തി നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്.. ആ കൊച്ച് എങ്ങനെയെങ്കിലും ഒന്ന് ജീവിച്ചു പൊക്കോട്ടെ.. ചായ അടിക്കുന്ന ആൾ പറഞ്ഞു.. അതല്ല മോഹന നീയൊന്ന് ആലോചിച്ചു നോക്കിയേ.. ഒരു തള്ള് മാത്രമേ ആ പെൺകുട്ടിയെ ഉള്ളൂ അവളുടെ മാനക്കേട് അറിഞ്ഞ് ആ തള്ള ആത്മഹത്യ ചെയ്തു.. ഒരാൾ ആണോ അല്ലെങ്കിൽ ആരെങ്കിലും ചേർന്നിട്ട് ആണോ അവളെ പിച്ചിച്ചീന്തിയത് എന്ന് ആർക്കറിയാം.. എന്നിട്ടും ആ പെൺകുട്ടിക്ക് ഒരു ഇത്തിരി വിഷമമെങ്കിലും ഉണ്ടോയെന്ന് നോക്കിക്കേ.. നിങ്ങൾക്ക് ഇത് എന്തിൻറെ കേടാണ് ശാരദ ഏടത്തി.. ആ കൊച്ചു പിന്നെ എന്ത് ചെയ്യണം കരഞ്ഞുകൊണ്ട് നടക്കാണോ.. നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ.. ഒരു പെൺകുട്ടിയെ കുറിച്ച് നിങ്ങൾ സ്ത്രീകൾ തന്നെ ഇങ്ങനെയൊക്കെ പറഞ്ഞാൽ പിന്നെ എന്താണ് ചെയ്യുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *