ജനറൽ ആശുപത്രിയിലെ പ്രസവ വാർഡിന്റെ മുൻപിൽ തന്നെ ചങ്ങാതി സുധി കാത്തു നിൽക്കുന്നുണ്ടായിരുന്നു.. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഒരു അച്ഛനായതിന്റെ ചാരുതർത്യം അവൻ്റെ ചിരിയിൽ തെളിഞ്ഞു കണ്ടു.. അമ്മയ്ക്കും കുഞ്ഞിനും ഉള്ള സമ്മാനങ്ങൾ കൈമാറിയതിനുശേഷം ഞാനും സുധിയും ആശുപത്രി വളപ്പിലെ തണലിലേക്ക് മാറിനിന്ന് ഓരോ വിശേഷങ്ങൾ പറയാൻ തുടങ്ങി.. സത്യം പറഞ്ഞാൽ ഞങ്ങൾ തമ്മിൽ നേരിട്ട് കണ്ടിട്ട് കുറേ വർഷങ്ങളായി പ്രവാസം തന്നെ പ്രധാന കാരണം.. അവനാണ് ആദ്യം ഗൾഫിലേക്ക് പോയത്.. അവൻ ലീവിന് വരുന്നതിന് ഒരു മാസം മുൻപേ തന്നെ ഞാൻ വിദേശത്തേക്ക് പറഞ്ഞു.. അവൻ സൗദിയിലും ഞാൻ കുവൈറ്റിലും.. ഞാൻ ലീവിന് വരുമ്പോൾ അവൻ വിദേശത്തായിരിക്കും.. അവൻ ലീവിന് വരുമ്പോൾ ഞാൻ വിദേശത്തായിരിക്കും.. അങ്ങനെ അങ്ങനെ വർഷങ്ങൾ നീണ്ടു പോയി.. നേരിട്ട് കാണാൻ കഴിയാറില്ലെങ്കിലും ഫോണിലൂടെ സ്ഥിരം ബന്ധപ്പെട്ടിരുന്നു.. വിശേഷങ്ങൾ എല്ലാം തന്നെ അറിയാനും പറയാനും ഉണ്ടായിരുന്നു..
ഭാര്യയുടെ പ്രസവം പ്രമാണിച്ച് ഇത്തവണ സുധി നേരത്തെ തന്നെ വന്നതുകൊണ്ട് ഞങ്ങൾക്ക് തമ്മിൽ നേരിട്ട് കാണാനുള്ള സാഹചര്യം ഉണ്ടായി.. കുറെ നേരം ഞങ്ങൾ സംസാരിച്ചു.. എടാ ഞാൻ ഒരാളെ കാണിച്ചു തരാം നീ അറിയുമോ എന്ന് നോക്കൂ.. സുധി എൻറെ കൈകളിൽ പിടിച്ചു മുന്നോട്ടു നടന്നു.. ആ യാത്ര സ്ത്രീകളുടെ ജനറൽ വാർഡിന്റെ അടുത്ത് നിന്നു.. ആ ബെഡിൽ കിടക്കുന്ന ആളെ നിനക്ക് വല്ല പരിചയവും തോന്നുന്നുണ്ടോ.. അവൻ വിരൽ ചൂണ്ടിയ ഇടത്തേക്ക് ഞാൻ നോക്കി.. അവിടെ കട്ടിലിൽ ഒരു രോഗി കിടക്കുന്നുണ്ടായിരുന്നു.. ആകെ ക്ഷീണിച്ച മെലിഞ്ഞ ശരീരം.. മരണസന്നയാണ് എന്നുള്ള അവസ്ഥ വിളിച്ചു പറയുന്നുണ്ടായിരുന്നു.. ആരാണത് എനിക്ക് മനസ്സിലാകാത്തതുകൊണ്ട് ഞാൻ ചോദിച്ചു.. എടാ അത് സൗമ്യയാണ് പഴയ നമ്മുടെ സൗമ്യ ചേച്ചി.. നീയൊക്കെ പണ്ട് ഡ്രൈവിംഗ് പഠിച്ച വണ്ടി സുധി ചിരിച്ചുകൊണ്ട് പറഞ്ഞു.. അവരാണോ അത്..
ഞാൻ ഒന്നുകൂടി എത്തിനോക്കി.. ശരിയാ സൗമ്യ ചേച്ചി തന്നെ അവർ എന്താണ് ഇവിടെ.. അവർക്ക് എന്താണ് അസുഖം ഞാൻ ചോദിച്ചു.. ഹോ എന്തൊരു ബഹുമാനം അവർ എന്നൊക്കെയാണല്ലോ അഭിസംബോധന ചെയ്യുന്നത്.. സുധി കളിയാക്കി ചിരിച്ചു.. എടാ നമ്മളെക്കാൾ പ്രായമുള്ളവരല്ലേ.. പിന്നെ ഇങ്ങനെ ഒരു അവസ്ഥയിലും അതുകൊണ്ടാണ് ഞാൻ.. അങ്ങനെ ബഹുമാനം കൊടുക്കേണ്ട ഒരു കാര്യവും ഇല്ലല്ലോ അവർ ചെയ്തു വച്ചിരിക്കുന്നത്.. എടാ പണ്ട് അവർ അങ്ങനെയൊക്കെ നടന്നിട്ടുണ്ടാവും.. എന്നുവച്ച് അവരുടെ ഈ അവസാനകാലത്ത് നമ്മൾ ഇതൊക്കെ ഓർത്തിരിക്കാൻ പാടുമോ.. പിന്നെ നമ്മളോട് അവർ എന്ത് തെറ്റാണ് ചെയ്തിട്ടുള്ളത്.. ചെയ്ത പാപങ്ങളുടെ ഫലമാണ് അവർ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.. അങ്ങനെ അതൊന്നും അനുഭവിക്കാതെ അവർക്ക് ഇവിടെ നിന്ന് പോകാൻ കഴിയുമോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…