ആളുകളിൽ അപസ്മാരങ്ങൾ വരുന്നത് എന്തുകൊണ്ടാണ്.. ഇതിനെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന പോലെ അപസ്മാരം എന്ന് പറയുന്ന രോഗം നമ്മുടെ ആളുകൾക്കിടയിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്.. ഇതിൻറെ കൂടെ തന്നെ ഈ രോഗത്തെക്കുറിച്ചുള്ള പലതരം തെറ്റിദ്ധാരണകളും നമ്മുടെ ആളുകൾക്കിടയിൽ ഉണ്ട്.. ഏകദേശം ഒരു ലക്ഷത്തിൽ 111 ആളുകൾക്ക് അപസ്മാരം വരുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. ഇതിൽ സ്ത്രീകളും പുരുഷന്മാരും പ്രായഭേദമന്യേ ഉൾപ്പെടുന്നു.. ഇന്ത്യ അതുപോലെതന്നെ പലതരം ഏഷ്യൻ രാജ്യങ്ങളിൽ ഈ അസുഖം ധാരാളമായി കണ്ടുവരുന്നു.. നമ്മുടെ ലോകത്തിൽ ഏകദേശം ആറര കോടിയിലധികം അപസ്മാര രോഗികൾ ഉള്ളതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്..

അപ്പോൾ എന്താണ് ഈ അപസ്മാരം എന്ന് പറയുന്നത്.. അപസ്മാരം എന്ന് പറഞ്ഞാൽ നമ്മുടെ തലച്ചോറിന് അകത്തുള്ള കോശങ്ങളുടെ അനിയന്ത്രിതമായ പ്രവർത്തനങ്ങൾ കൊണ്ടാണ് നമുക്ക് അപസ്മാരം വരുന്നത്.. അതായത് പലരും കണ്ടിട്ടുണ്ടാവും പെട്ടെന്ന് നടന്നു പോകുന്ന ഒരാൾ അല്ലെങ്കിൽ പെട്ടെന്ന് ഇരിക്കുന്ന ഒരാൾ നിലത്ത് വീണ് കൈകാലുകൾ ഇട്ട് അടിച്ച് നല്ലപോലെ ബലം പിടിച്ച വായിൽ നിന്ന് നുരയും പതയും വരുകയും മൂത്രം പോവുക അല്ലെങ്കിൽ അവരുടെ നാവ് തന്നെ കടിക്കുക തുടങ്ങിയ പലതരം സാഹചര്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാവാം.. ഇതിനെയാണ് നമ്മൾ ജനറലൈസ്ഡ് എപ്പിലെപ്സി അല്ലെങ്കിൽ മേജർ എപ്പിലെപ്സി എന്ന് പറയുന്നത്.. അതായത് വലിയ തരം അപസ്മാരം.. അപസ്മാരം ധാരാളം തരം ഉണ്ട്.. അതായത് പെട്ടെന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സംസാരം നിന്ന് പോകുന്ന അപസ്മാരങ്ങൾ ഉണ്ട്.. അതുപോലെ പെട്ടെന്ന് തന്നെ സ്വഭാവത്തിൽ മാറ്റം വരുന്നത് ഉണ്ട്.

അതുപോലെ പെട്ടെന്ന് താഴെ വീഴുന്ന അപസ്മാരങ്ങൾ ഉണ്ട്.. അതുപോലെ ഞെട്ടി വരുന്ന അപസ്മാരം ഉണ്ട്.. ഇങ്ങനെ നൂറുകണക്കിന് അപസ്മാര രോഗങ്ങളുണ്ട്.. അപസ്മാര രോഗങ്ങളിൽ പ്രധാനമായിട്ടും ഒരു വശം മാത്രം വരുന്നതുമുണ്ട്.. അപ്പോൾ എന്താണ് ഈ ജനറലൈസ്ഡ് എപ്പിലെപ്സി എന്ന് പറയുന്നത്.. അതായത് കൂടുതൽ ആളുകൾക്കും പെട്ടെന്ന് ഞെട്ടി വരുന്ന ഒരു അപസ്മാരമാണ്.. അതായത് രാവിലെ എഴുന്നേൽക്കുമ്പോൾ പാത്രം കയ്യിലുണ്ടെങ്കിൽ അത് തെറിച്ചു പോകുക അല്ലെങ്കിൽ പുസ്തകത്തിൽ എഴുതുമ്പോൾ പേന തെറിച്ചു പോവുക.. ഇത് കുട്ടികളിലും കാണപ്പെടുന്നുണ്ട് 13 മുതൽ 15 വയസ്സുവരെ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *