ഭർത്താവു ആത്മഹത്യ ചെയ്തപ്പോൾ കുടുംബം തെരുവിലേക്ക് വന്നു എന്നാൽ തളരാതെ മുന്നോട്ടു പോയ ഇവളാണ് പെണ്ണ്..

നിങ്ങൾ ആരാണ് ഇദ്ദേഹത്തിൻറെ ഭാര്യ ആണോ.. കരൾ ഉണ്ടായിരുന്നത് കാണിക്കാൻ പോലും ഇല്ലാത്ത ഒരു അവസ്ഥ ആണല്ലോ.. എന്തായാലും ഇന്ന് ഡിസ്ചാർജ് എഴുതിയിട്ടുണ്ട്.. ഇനി ഒരു തവണ കൂടി ഇങ്ങനെ കൊണ്ടുവരേണ്ടി വന്നാൽ ഒരു കോടി മുണ്ട് കൂടി കരുതിക്കോളും പുതപ്പിച്ചു വീട്ടിലേക്ക് കൊണ്ടുപോകാൻ.. മെഡിക്കൽ കോളേജ് കാന്റീനിൽ നിന്നും ചൂടു കഞ്ഞി അതുപോലെ ഒന്ന് രണ്ട് പാക്കറ്റ് നാരങ്ങാ അച്ചാറും വാങ്ങി പൊള്ളുന്ന വെയിലിൽ കൂടി തളർന്ന മനസ്സും ശരീരവുമായി അവൾ വാർഡിലേക്ക് വന്നു കയറിയപ്പോൾ രൗൺസിന് വന്ന സീനിയർ ഡോക്ടറിന്റെ മുൻപിലേക്ക് ആയിരുന്നു.. ആജാണൂ ബാഹുവായ ഡോക്ടർ.. കയ്യിലിരുന്ന് ചാരനിറത്തിലുള്ള സ്റ്റെതസ്കോപ്പ് കഴുത്തിലൂടെ ചുറ്റിയിട്ട ശേഷം പോക്കറ്റിൽ നിന്ന് പേന എടുത്ത് കെസെജിൽ എന്തോ കുത്തിക്കുറിച്ചു..

തനിക്കു മുൻപിൽ ഒരു തൂക്കുപാത്രവും കടലാസ് പൊതിയും പിടിച്ചു നിൽക്കുന്ന സ്ത്രീയെയും കട്ടിലിൽ ഇരിക്കുന്ന രോഗിയെയും കൂട്ടിരിക്കുന്ന മകളെയും കണ്ണടകൾക്ക് ഇടയിലൂടെ അയാൾ മാറിമാറി നോക്കി.. ജീവൻ അറ്റ മത്സ്യങ്ങളെ പോലെ അവരുടെ കണ്ണുകളിലെ പ്രകാശം കെട്ടിരുന്നു.. ജീവിതം കാറും കോളും നിറഞ്ഞതാണ് എന്ന് വിളിച്ച് ഓതി ഒരു ചെറിയ കാറ്റിനെ പോലും ഭയക്കുന്ന കരിയില പോലെ ചെറുതായി വിറക്കുന്ന ശരീരം.. ദേഹം മുഴുവൻ അടി കൊണ്ടത് പോലെയുള്ള കറുത്ത നീണ്ട വരകൾ നിറഞ്ഞിരിക്കുന്നു.. പരീക്ഷിച്ച മതിയാകാത്ത ദൈവത്തിനോട് പരാതിയില്ല എന്ന് പറയാതെ പറഞ്ഞ് അവളുടെ കാടമകൾ അവൾ നിർവഹിക്കുന്നു എന്ന് വ്യക്തം.. നിസ്സഹായതയുള്ള ആ വിളറിയ മുഖത്തിൽ പ്രതീക്ഷകൾ അറ്റ കണ്ണുകളിലും നോക്കിയ ഡോക്ടറുടെ കണ്ണുകളിൽ കാർക്കശമായ നോട്ടം മാറി അവളോടുള്ള സഹതാപം മുഖത്തിൽ നിറഞ്ഞു.. ഇന്ന് നാളെയോ ഡിസ്ചാർജ് ഉണ്ടാകും എന്ന് രാവിലെ വന്ന ഡോക്ടർമാരുടെ കൂട്ടത്തിൽ ഒരു കുട്ടി അറിയിച്ചിരുന്നു.. നേരം ഉച്ചയോടെ അടുത്തത് കൊണ്ട് ഇന്ന് ഇനി വലിയ ഡോക്ടർ വരില്ല എന്ന് കരുതിയതാണ്.. അതുകൊണ്ടാണ് മകളെ ഭർത്താവിന്റെ അരികിൽ ഇരുത്തി കഞ്ഞി വാങ്ങാൻ പോയതും..

കഞ്ഞി പാത്രം കട്ടിലിന്റെ അടുത്ത ചേർന്നിരിക്കുന്ന ഇരുമ്പ് സ്ട്ടൂളിലേക്ക് വച്ച് കയ്യിലിരുന്ന് ഏതോ ഒരു സ്വർണക്കടയുടെ പേര് എഴുതിയ കുഞ്ഞു പേഴ്സ് കയ്യിൽ നിന്നും സാരി തലപ്പിലേക്ക് ചുരുട്ടി പിടിച്ച് അവൾ ഇടുപ്പിലേക്ക് തിരുകി കയറ്റി.. ഞാനും മക്കളും പറയാവുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു സാറേ.. മരുന്ന് എല്ലാം കൃത്യസമയത്ത് കൊടുക്കുന്നുണ്ട് എന്നിട്ടും ഓക്കാനിക്കുമ്പോൾ ചോര വരുന്നത് കുടി നിർത്താത്തതു കൊണ്ടാവും അല്ലേ.. മരുന്നും മന്ത്രവും ഒക്കെ ചെയ്താലും ഇനി കുടി നിർത്താൻ എന്താണ് വഴി എന്ന് എനിക്കറിയില്ല.. അവസാന വാചകങ്ങൾ പറഞ്ഞ മുഴുമിപ്പിക്കാൻ കഴിയാതെ അവളുടെ സ്വരം ഇടറിയത് കേട്ട് നിന്നവർ എല്ലാം അറിഞ്ഞു.. അവർ വന്ന് അന്നുമുതൽ അയാളുടെ ചികിത്സ കൈകാര്യം ചെയ്തിരുന്ന ഒരുവൾ ആയ ജൂനിയർ ഡോക്ടറിന്റെ കൺകോണിൽ പോലും അവൾക്കുവേണ്ടി ഒരു നീർത്തുള്ളി പൊഴിഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *