ബ്രേക്ക് ഫാസ്റ്റ് കഴിക്കേണ്ടതിന്റെ പ്രാധാന്യങ്ങൾ.. നമ്മുടെ ഭക്ഷണരീതികളിൽ വരുത്തുന്ന ഇത്തരം തെറ്റുകൾ നിങ്ങളെ രോഗിയാക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മൾ കഴിക്കുന്ന നമ്മുടെയെല്ലാം ആഹാരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്രേക്ക് ഫാസ്റ്റ് എന്ന് പറയുന്നത്.. അല്ലെങ്കിൽ പ്രഭാത ഭക്ഷണം എന്ന് പറയുന്നത്.. പക്ഷേ ഒട്ടുമിക്ക ആരോഗ്യ വിദഗ്ധരും പറയുന്നത് എപ്പോ കഴിക്കാതിരുന്നാലും ബ്രേക്ക് ഫാസ്റ്റ് മാത്രം ഒരിക്കലും കഴിക്കാതിരിക്കരുത് അല്ലെങ്കിൽ മുടക്കരുത് എന്നാണ് പറയുന്നത്.. പക്ഷേ നമ്മൾ പലരും അങ്ങനെയല്ല.. നമ്മൾ പലരും പല പല കാരണങ്ങൾ കൊണ്ടും ബ്രേക്ക്ഫാസ്റ്റ് മിക്കപ്പോഴും കഴിക്കാതിരിക്കുക അല്ലെങ്കിൽ മുടക്കുന്ന ആളുകളാണ്.. അപ്പോൾ ഇത്തരത്തിൽ നമ്മൾ ബ്രേക്ഫാസ്റ്റ് കഴിക്കാതിരിക്കുമ്പോൾ നമുക്ക് ഏതു രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് നമുക്ക് ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചൊക്കെയാണ് എന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്..

പരമ്പരാഗതമായി മൂന്നു പ്രധാന രീതികളാണ് നമ്മുടെ ഭക്ഷണ രീതികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.. അതായത് രാവിലെ നമ്മൾ കഴിക്കുന്ന ബ്രേക്ക്ഫാസ്റ്റ്.. അതുപോലെ ഉച്ചയ്ക്കുള്ള ലഞ്ച്.. അതുപോലെ വൈകിട്ടുള്ള ഡിന്നർ.. പക്ഷേ നമ്മുടെ ആധുനിക ജീവിതശൈലിയുടെ ഭാഗമായിട്ട് അല്ലെങ്കിൽ ആധുനിക ജോലി സംസ്കാരത്തിന്റെ ഭാഗമായി ഒട്ടുമിക്ക ആളുകൾക്കും രാവിലത്തെ പ്രഭാത ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല എന്നുള്ളതാണ്.. മിക്ക ആളുകൾക്കും സമയം കുറവാണ്, ഒരു പ്രധാന പ്രശ്നം.. അതായത് രാവിലെയുള്ള ഒരുപാട് പണികൾ.. അടുക്കള ജോലികൾ അതുപോലെ കുട്ടികളെ സ്കൂളിൽ കൊണ്ടു വിടേണ്ട ഒരു ആവശ്യം.. ഇത്തരത്തിൽ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നവരാണ് നമ്മളിൽ പലരും.. പ്രധാനമായും പല ഉയർന്ന ഡോക്ടർമാരും പറയുന്നത് ബ്രേക്ക് ഫാസ്റ്റ് ഒരിക്കലും മുടക്കരുത് എന്നുള്ളതാണ്.. അത് എന്തുകൊണ്ടാണ് അവർ അങ്ങനെ പറയുന്നത്..

തലേദിവസത്തെ ആഹാരം പൊതുവേ ചിലർ ആളുകൾ എട്ടുമണിക്ക് കഴിക്കും മറ്റു ചിലർ ഒൻപതര അല്ലെങ്കിൽ പത്തുമണി ഒക്കെ ആവും കഴിക്കാൻ.. അതിനുശേഷം ഉറങ്ങാൻ കിടന്നാൽ പിന്നീട് കുറെ സമയത്തേക്ക് നമ്മൾ ഒന്നും തന്നെ കഴിക്കുന്നില്ല.. അപ്പോൾ രാത്രി ഒന്നും കഴിക്കാതെ നമ്മൾ രാവിലെ ഒരു 9 മണി ആകുമ്പോഴൊക്കെയാണ് നമ്മുടെ പ്രഭാത ഭക്ഷണം കഴിക്കുന്നത്.. പക്ഷേ അതുപോലും ചില ആളുകളും കഴിക്കാതിരിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *