കൊളസ്ട്രോൾ എന്ന് പറയുന്നത് നമുക്ക് തീർത്തും ആവശ്യമില്ലാത്ത ഒരു വസ്തുവാണോ.. നമ്മുടെ ശരീരത്തിൽ കൊളസ്ട്രോളിന്റെ പ്രാധാന്യങ്ങൾ എന്തെല്ലാമാണ്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കൊളസ്ട്രോൾ എന്നാൽ എന്താണ്.. രക്തത്തിൽ ഉണ്ടാകുന്ന ഒരുതരം കൊഴുപ്പിനെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്.. കൊളസ്ട്രോൾ എന്നു പറയുന്നത് മൊത്തത്തിൽ ചീത്തയാണോ.. കൊളസ്ട്രോൾ ഒട്ടും ആവശ്യമില്ലാത്ത ഒരു സംഭവം ആണോ.. തീർച്ചയായും അല്ല.. കൊളസ്ട്രോൾ പറയുന്നത് നമ്മുടെ ശരീരത്തിൽ മിതമായ അളവിൽ നമ്മുടെ ശരീരത്തിൽ ഉള്ള എല്ലാ കോശങ്ങളുടെയും ഭിത്തി എന്നു പറയുന്നവ ഉണ്ടാക്കാൻ വേണ്ടി ആവശ്യമുള്ള ഒരു ധാതുവാണ്.. അതുപോലെതന്നെ നമ്മുടെ ശരീരത്തുള്ള പല വൈറ്റമിൻസ് അതുപോലെ ഹോർമോണുകൾ ഉണ്ടാക്കാൻ കൊളസ്ട്രോൾ വളരെ അത്യാവശ്യമാണ്..

അപ്പോൾ എപ്പോഴാണ് ഈ കൊളസ്ട്രോൾ നമുക്ക് ഒരു അപകടകാരിയായി മാറുന്നത്.. അതായത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ ആവശ്യത്തിലധികം ആവുമ്പോൾ പ്രത്യേകിച്ചും അതിനെ ബാഡ് കൊളസ്ട്രോൾ എന്നു പറയും.. അപ്പോൾ ഇത്തരത്തിൽ ഈ ബാഡ് കൊളസ്ട്രോൾ കൂടുമ്പോഴാണ് കൊളസ്ട്രോൾ നമുക്ക് ഒരു പ്രശ്നമായി മാറുന്നുണ്ട്.. അപ്പോൾ എന്താണ് ബാഡ് കൊളസ്ട്രോൾ അതുപോലെ ഗുഡ് കൊളസ്ട്രോൾ എന്നുപറയുന്നത്.. കൊളസ്ട്രോൾ ഒരുപാട് തരം ഉണ്ടോ.. അവ എന്തൊക്കെയാണ്.. കൊളസ്ട്രോൾ അറിയാൻ വേണ്ടി നമ്മൾ ബ്ലഡ് പരിശോധിച്ചു കഴിഞ്ഞാൽ അതിനകത്ത് ലൈപറ്റ് കൊളസ്ട്രോൾ എന്നു പറയും അതാണ് കൊളസ്ട്രോളിന്റെ ഡീറ്റെയിൽ ആയിട്ടുള്ള പേര്.. അപ്പോൾ ഇത്തരത്തിൽ കൊളസ്ട്രോൾ നോക്കുമ്പോൾ അത് പല വാല്യൂസിൽ ഉണ്ടാവും..

അതിൻറെ ഏറ്റവും മുകളിൽ ഉണ്ടാകുന്നത് ടോട്ടൽ കൊളസ്ട്രോൾ ആണ് അതായത് നമ്മുടെ രക്തത്തിൽ മൊത്തത്തിൽ എത്ര കൊളസ്ട്രോൾ ഉണ്ട്.. പിന്നെ അതിൻറെ താഴെ നമുക്ക് കാണാൻ പറ്റും ട്രൈ ഗ്ലിസറൈഡ് എന്ന് പറയുന്ന ഒന്നുണ്ട്.. അതിൻറെ കൂടെ എൽഡിഎൽ കൊളസ്ട്രോൾ ഉണ്ട്.. അതുകൂടാതെ എച്ച്ഡിഎൽ കൊളസ്ട്രോൾ കൂടിയുണ്ട്.. ഇതിൽ എൽഡിഎൽ കൊളസ്ട്രോളിനെ ആണ് നമ്മൾ ചീത്ത കൊളസ്ട്രോൾ എന്ന സാധാരണയായി പറയുന്നത്.. എച്ച് ഡി എൽ കൊളസ്ട്രോളിന് നല്ല കൊളസ്ട്രോൾ എന്നും പറയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *