ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ് പ്രോബ്ലം എന്നുപറയുന്നത്.. പലർക്കും നെഞ്ചരിച്ചിൽ എന്ന ബുദ്ധിമുട്ട് ഉണ്ടാവാം.. അപ്പോൾ ഇത്തരം നെഞ്ചരിച്ചൽ ഉണ്ടാകുമ്പോൾ അതിനെ ഒരു അസുഖമായി കാണാൻ പലരും ശ്രമിക്കാറില്ല.. പക്ഷേ ഹോസ്പിറ്റലുകളിൽ പരിശോധനയ്ക്ക് വരുമ്പോൾ രോഗികൾ പറയുന്നത് രാത്രി അവർ കടന്നു കഴിഞ്ഞാൽ അവർക്ക് ശ്വാസംമുട്ടൽ ഉണ്ടാവും.. അതിന്റെ കൂടെ തന്നെ ചുമ വരുന്നുണ്ട്.. ഇത്തരത്തിൽ ചുമച്ച് കഴിയുമ്പോൾ പത പോലെയുള്ള കഫം ആണ് വരുന്നത്.. അതുപോലെ മൂക്കടപ്പ് കാണാറുണ്ട്.. അതുപോലെതന്നെ രാത്രി ശ്വാസം എടുക്കാനുള്ള ഒരു ബുദ്ധിമുട്ട് കാണാറുണ്ട്..
ഇത്തരം ബുദ്ധിമുട്ടുകൾ ഒക്കെയാണ് പരിശോധനയ്ക്ക് വരുന്ന രോഗികൾ പറയുന്നത്.. അപ്പോൾ നമ്മൾ അവരോട് ലക്ഷണങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കുമ്പോൾ അവർ പറയാറുണ്ട് ഇതിൻറെ കൂടെ കുറേശ്ശെ ആയിട്ട് നെഞ്ചരിച്ചൽ ഉണ്ട് എന്ന്.. നെഞ്ചിന്റെ ഭാഗങ്ങളിൽ നീറ്റൽ അതുപോലെതന്നെ പുകച്ചിൽ ഒക്കെയാണ് സാധാരണ കാണാറുള്ളത്.. അപ്പോൾ ഇത്തരത്തിൽ ഉണ്ടാവുന്ന നെഞ്ചരിച്ചലും ശ്വാസംമുട്ടലും തമ്മിൽ എന്താണ് യഥാർത്ഥത്തിൽ ബന്ധം ഉള്ളത്.. അല്ലെങ്കിൽ എന്തുകൊണ്ടാണ് രോഗികൾക്ക് ഇത്തരത്തിൽ ഒരു ബുദ്ധിമുട്ടുണ്ടാവുന്നത്.. അപ്പോൾ എന്താണ് യഥാർത്ഥത്തിൽ നെഞ്ചരിച്ചിൽ എന്നു പറയുന്നത്.. ഇത് ഉണ്ടാവാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് ഇതെങ്ങനെ നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയും എന്നൊക്കെ നമുക്ക് പൂർണമായും മനസ്സിലാക്കാം..
ഇത്തരത്തിൽ നെഞ്ചരിച്ചിൽ ഉണ്ടാകുമ്പോൾ പല ആളുകൾക്കും വളരെ നിസ്സാരമായ ഒരു കാര്യമായിട്ടാണ് കാണുന്നത്.. വയറ് സംബന്ധമായ എന്ത് പ്രശ്നം ഉണ്ടെങ്കിലും അതിൻറെ ഒരു ലക്ഷണമായിട്ട് നമുക്ക് നെഞ്ചരിച്ചിൽ ഉണ്ടാകാറുണ്ട്.. പൊതുവേ ഇത്തരത്തിൽ നെഞ്ചരിച്ചിൽ ഉണ്ടാകുമ്പോൾ പലരും ഹാർട്ട് സംബന്ധമായ പ്രശ്നമാണോ എന്ന് പോലും തെറ്റിദ്ധരിക്കും.. കാരണം ഇത്തരത്തിൽ നെഞ്ചരിച്ചിൽ ഉണ്ടാകുമ്പോൾ വേദന നമുക്ക് ഉണ്ടാകുന്നത് വയറിനു മുകൾഭാഗത്തായിട്ടായിരിക്കും.. അത് നെഞ്ചിന്റെ പല ഭാഗങ്ങളിലും സ്പ്രെഡ് ആവുന്നതും കാണാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….