പ്രമേഹ രോഗങ്ങൾ കാരണം ബാധിക്കപ്പെടുന്ന നമ്മുടെ ശരീരത്തിലെ മറ്റ് അവയവങ്ങൾ.. പ്രമേഹ രോഗവും വൃക്കരോഗങ്ങളും….

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമുക്കിടയിൽ വളരെ സുലഭമായി കണ്ടുവരുന്ന പ്രമേഹരോഗവുമായി സംബന്ധിച്ച് ഉള്ള ഒരു കാതലായ സങ്കീർണതകളെ കുറിച്ചാണ്.. അതായത് പ്രമേഹ രോഗം കൊണ്ട് നമുക്ക് ഉണ്ടാകുന്ന വൃക്ക രോഗങ്ങൾ.. ഇത്തരം വൃക്ക സംബന്ധമായ പ്രശ്നങ്ങൾ നമുക്കുള്ളിൽ എങ്ങനെയാണ് ഉടലെടുക്കുന്നത് എന്നും അത് അത് ആ രോഗത്തിൻറെ ആദ്യം ഘട്ടങ്ങളിൽ തന്നെ അതായത് അതൊരു വലിയ രോഗമായി മാറുന്നതിനു മുൻപേ തന്നെ നമുക്ക് അതെങ്ങനെ മനസ്സിലാക്കാൻ അല്ലെങ്കിൽ തിരിച്ചറിയാൻ കഴിയുമെന്നും.. അതിനായി നമ്മൾ ചെയ്യേണ്ട പ്രധാന പരിശോധനകൾ എന്തെല്ലാമാണെന്നും.. വൃക്ക രോഗങ്ങൾ നമ്മൾ നേരത്തെ തന്നെ കണ്ടുപിടിച്ചു കഴിഞ്ഞാൽ നമുക്ക് അതിനെ എങ്ങനെ ചികിത്സിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്..

നിങ്ങൾക്ക് പൊതുവേ അറിവുള്ള കാര്യമായിരിക്കാം അല്ലെങ്കിൽ കേട്ടിട്ടുള്ള കാര്യമായിരിക്കാം പ്രമേഹരോഗങ്ങൾ കാരണം നമ്മുടെ പല അവയവങ്ങൾക്കും തകരാറുകൾ സംഭവിക്കുന്നതിനെ കുറിച്ച്.. അതായത് പ്രമേഹ രോഗങ്ങൾ നമ്മുടെ ശരീരത്തിലെ മറ്റു പ്രധാന അവയവങ്ങളെ ബാധിക്കുന്നുണ്ട്.. ഉദാഹരണമായി പറയുകയാണെങ്കിൽ പ്രമേഹ രോഗങ്ങൾ നമ്മുടെ കണ്ണുകളെ ബാധിക്കാം അതുപോലെതന്നെ നമ്മുടെ ഹൃദയത്തിന് ബാധിക്കാം.. അതുപോലെതന്നെ നമ്മുടെ കാലിലേക്കുള്ള രക്ത ധമനികളെ പോലും ബാധിക്കാം.. അതുപോലെതന്നെ വളരെ കോമൺ ആയിട്ട് ജനങ്ങളുടെ ഇടയിൽ അവർക്ക് അറിയാവുന്ന ഒരു കാര്യം തന്നെയാണ് പ്രമേഹ രോഗങ്ങൾ കൊണ്ട് അവർക്കുണ്ടാവുന്ന വൃക്ക രോഗങ്ങൾ.. നമുക്കറിയാം നമ്മുടെ തൊട്ടടുത്ത അല്ലെങ്കിൽ കുടുംബങ്ങളിൽ ബന്ധുക്കളിൽ ആർക്കെങ്കിലും ഒക്കെ പ്രമേഹരോഗങ്ങൾ ഉണ്ടാവാം..

അപ്പോൾ ഇത്തരം പ്രമേഹരോഗങ്ങൾ കാരണം അവർക്ക് വൃക്ക രോഗങ്ങളും വന്ന് അത് ഡയാലിസിസിലേക്ക് കടന്ന് അതുപോലെ ചിലപ്പോൾ വൃക്കകൾ മാറ്റിവയ്ക്കേണ്ട ഒരു അവസ്ഥയിലേക്ക് പിന്നീട് അത് ശാസ്ത്രക്രിയകളിലേക്കും പോവുകയും അതുകാരണം അവർക്കുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്.. അപ്പോൾ ഇത്തരം കാര്യങ്ങൾ എല്ലാം ഇതിന്റെ ഒരു അവസാന ഘട്ടങ്ങളിൽ നമുക്ക് ഒരു നിവൃത്തിയും ഇല്ലാതെ വരുമ്പോൾ അതായത് നമ്മുടെ ജീവിതം തന്നെ മുന്നോട്ടു കൊണ്ടു പോകാൻ ഡയാലിസിസിലൂടെ മാത്രമേ നമുക്ക് നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുകയുള്ളൂ അല്ലെങ്കിൽ വൃക്കകൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയിലൂടെ മാത്രമേ നമുക്ക് ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുകയുള്ളൂ എന്നുള്ള സാഹചര്യങ്ങളിലേക്ക് നമ്മളെത്തുന്നതിനു മുൻപേ തന്നെ ഇത്തരം രോഗങ്ങളെക്കുറിച്ച് നമുക്ക് എങ്ങനെ നേരത്തെ തന്നെ മനസ്സിലാക്കാം എന്നതിനെ കുറിച്ചാണ് നമ്മൾ അറിയേണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *