ആ മോളെ ഇതാണ് പയ്യൻറെ അമ്മ.. അപർണ അമ്മയെന്നൊക്കെ വിനയത്തോടെ കൈകൾ കൂപ്പി.. അവർ ആകട്ടെ ചിരിച്ചു എന്ന് മട്ടിൽ മിണ്ടാതെ ഇരുന്നു.. അപർണ മെല്ലേ വൈശാഖിനെ നോക്കി.. അവനാകട്ടെ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു.. നീയൊന്നു വന്നേ.. അമ്മ അവനെ കൂട്ടി പുറത്തേക്ക് പോയപ്പോൾ അവൾ അകത്തെ മുറിയിലേക്ക് പോയി.. ചെക്കൻ അടിപൊളി ആണല്ലോ ചേച്ചി.. ചേച്ചിയുടെ സെലക്ഷൻ സമ്മതിച്ചിരിക്കുന്നു.. അനിയത്തിമാരാണ് അത് പറഞ്ഞത്.. അപർണ്ണയുടെ മനസ്സിൽ ഇരുൾ വീണ് കിടക്കുന്ന അമ്മയുടെ മുഖമായിരുന്നു.. നീയല്ലേ പറഞ്ഞത് ലിസ്റ്റിൽ പേരുണ്ട് ഇപ്പോൾ ജോലി കിട്ടും എന്നൊക്കെ..ഈ റാങ്ക് വെച്ച് എപ്പോൾ ജോലി കിട്ടാനാണ്.. പിന്നെ അനിയത്തിമാർ രണ്ടെണ്ണം ഒരേപോലെ ഇങ്ങനെ നിൽക്കുന്ന കാര്യം നീ എന്താ എന്നോട് പറയാതിരുന്നത്.. ഇനി അവരുടെ ബാധ്യത കൂടി നിന്റെ തലയിൽ വരും.. അവരുടെ കല്യാണം പ്രസവം അതിനെല്ലാം നിൻറെ കാശ് ചെലവാകും..
ഇനി കഷ്ടകാലത്തിന് അവരുടെ അച്ഛൻ എങ്ങാനും മരിച്ചുപോയാൽ മുഴുവൻ ചെലവും നീ നോക്കേണ്ടിവരും.. എനിക്ക് ഇത് ഒട്ടും സമ്മതമല്ല വൈഷു.. അഴക് എടുത്ത് അരി വെക്കാൻ പറ്റില്ലല്ലോ.. നീ തന്നെ ഒന്നുകൂടെ ആലോചിച്ചു നോക്കൂ.. ജനൽ പാളിയുടെ മറവിൽ നിന്ന് എല്ലാം കേട്ടുകൊണ്ടിരുന്ന അപർണയുടെ ഉടലിൽ എന്തൊക്കെയോ വീണ് പുകഞ്ഞു.. അല്പം നേരം എന്തൊക്കെയോ ആലോചിച്ച് ഉമ്മറത്തേക്ക് ചെന്നു.. അപ്പോൾ ഞങ്ങൾ ഒന്നുകൂടെ ആലോചിച്ച വിളിച്ചു പറയാം.. അതിന് നിങ്ങൾ ബുദ്ധിമുട്ടേണ്ട കാര്യമില്ല എനിക്ക് കല്യാണത്തിന് സമ്മതമല്ല.. അത് കേട്ടതും വൈശാഖ് എന്തോ പറയാൻ വന്നു.. വൈശാഖ് അമ്മ പറഞ്ഞതെല്ലാം ഞാൻ കേട്ടു.. ഇത്തരം ചിന്താഗതിയുള്ള ആളുകളുടെ കൂടെ ഞാൻ എങ്ങനെയാണ് ഇരിക്കുന്നത്.. അമ്മ അമ്മയുടെ കാര്യം പറയുന്നു പക്ഷേ എനിക്ക് നിന്നെ മാത്രം മതി..
അവൻ തീർത്തു പറഞ്ഞു അതുകൊണ്ടാ അവൾ ഒന്ന് ചിരിച്ചു. കണ്ണുകൾ ഒന്നും നിറയുകയും ചെയ്തു എന്നിട്ട് പറഞ്ഞു കേൾക്കാൻ നല്ല സുഖമുണ്ട് വൈശാഖ് പക്ഷേ വിവാഹം ഒരു രണ്ടുപേരും മാത്രം തീരുമാനിച്ച് നടത്തുന്ന ഒരു ആചാരം അല്ല.. രണ്ടു കുടുംബങ്ങൾ കൂടി ചേരുന്നതാണ് എന്നു പറഞ്ഞ് അവൾ അച്ഛനെ ഒന്ന് നോക്കി വീണ്ടും തുടർന്നു.. എൻറെ അച്ഛൻ ഒരു ഹൃദ്രോഹിയാണ്.. എനിക്ക് താഴെ രണ്ട് അനിയത്തിമാർ ഉണ്ട്.. അമ്മ ഇല്ല.. ഇവർ പഠിക്കുന്നേ ഉള്ളൂ.. ഈ വീടുപോലും പണയത്തിലാണ്.. ഈ കാര്യങ്ങളെല്ലാം വൈശാഖ് എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ അവനോട് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്.. ഇതൊക്കെ വീട്ടിൽ പറഞ്ഞു നിൻറെ അച്ഛനും അമ്മയ്ക്കും സമ്മതമാണെങ്കിൽ മാത്രം വീട്ടിൽ വിവാഹം ആലോചിച്ചു വന്നാൽ മതിയെന്നും ഞാൻ പറഞ്ഞു.. വൈശാഖ് പരുങ്ങലോടുകൂടി അമ്മയെയും അച്ഛനെയും നോക്കി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…