ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ആൻറിബയോട്ടിക്സുകളും അതിൻറെ ഉപയോഗങ്ങളും.. അത് എത്രത്തോളം ആകണം എവിടെയൊക്കെ ആകണം എത്രയൊക്കെ ആകണം എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. അടുത്ത സമയത്ത് കേരളം ആൻറിബയോഗ്രം എന്നു പറയുന്ന ഒരു ഡോക്യുമെന്റ് റിലീസ് ചെയ്ത ആദ്യത്തെ ഒരു സ്റ്റേറ്റ് ആയി മാറിയിരിക്കുകയാണ്.. നിങ്ങൾ പത്രത്തിലൊക്കെ കണ്ടിട്ടുണ്ടാവാം.. അപ്പോൾ എന്താണ് ആന്റിബയോട്ടിക്സ് അതുപോലെ ആന്റിബയോഗ്രാമിന്റെ പ്രസക്തി എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. രോഗികൾ പലരും പരിശോധനയ്ക്ക് വരുമ്പോൾ അവർക്ക് ആൻറിബയോട്ടിക്കുകൾ കൊടുക്കേണ്ട ഒരു സാഹചര്യം വരുമ്പോൾ അവർക്ക് ഒരുപാട് സംശയം വരാറുണ്ട് അതായത് ഇത് കഴിക്കാമോ..
ഇത് കഴിക്കുന്നത് കൊണ്ട് വല്ല ദോഷവും ഉണ്ടോ.. ഷുഗർ രോഗം വരുമോ എന്നൊക്കെയുള്ള ചില ചോദ്യങ്ങൾ അവർ ചോദിക്കാറുണ്ട്.. ആൻറിബയോട്ടിക്കുകളെ കുറിച്ച് ആദ്യം നമുക്ക് മനസ്സിലാക്കണമെങ്കിൽ നമുക്ക് ആദ്യമായി എന്താണ് ആൻറിബയോട്ടിക് എന്ന് മനസ്സിലാക്കണം.. നമുക്കറിയാം സൂക്ഷ്മജീവികൾ കൊണ്ടുള്ള രോഗങ്ങൾ അല്ലെങ്കിൽ സാംക്രമിക അസുഖങ്ങൾ ഇൻഫെക്ഷൻസ് ഡിസീസസ് എന്ന് പറയുന്നത് മനുഷ്യരാശിയെ സംബന്ധിച്ചിടത്ത് വലിയൊരു വെല്ലുവിളികൾ തന്നെ ഉയർത്തുന്ന ഒരു പ്രശ്നമാണ്.. അതിൽ ബാക്ടീരിയകൾ ഉണ്ട് അതുപോലെ വൈറസ് ഉണ്ട്.. ഫംഗസുകൾ ഉണ്ട് ഫംഗസ് എന്ന് പറയുന്നത് പൂപ്പൽ.. അപ്പോൾ ഇതിൽ ബാക്ടീരിയ എന്ന് പറയുന്ന സൂക്ഷ്മജീവിയെ നശിപ്പിക്കാൻ ആയിട്ട് ഉപയോഗിക്കുന്ന മരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ..
ഈ സൂക്ഷ്മജീവികളെക്കുറിച്ച് നമ്മൾ നോക്കുകയാണെങ്കിൽ ഏകദേശം നമ്മുടെ മനുഷ്യ ശരീരത്തിൽ എത്ര കോശങ്ങൾ ഉണ്ടോ അതിനേക്കാൾ ഉപരി അല്ലെങ്കിൽ അതിനേക്കാൾ എണ്ണത്തിൽ കൂടുതൽ ബാക്ടീരിയ നമ്മുടെ ശരീരത്തിൽ ഉണ്ട്.. നമ്മുടെ ത്വക്ക് അല്ലെങ്കിൽ നമ്മുടെ തൊലിപ്പുറം എടുത്തു നോക്കിയാലും അല്ലെങ്കിൽ നമ്മുടെ ആമാശയം അന്നനാളം അല്ലെങ്കിൽ ദഹനേന്ദ്രിയങ്ങൾ എടുത്തു നോക്കിയാലും ഒക്കെ ഒരുപാട് ബാക്ടീരിയകളുടെ വാസം അവിടെ ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.. അപ്പോൾ ഇത്തരം ബാക്ടീരിയകളെല്ലാം നമുക്ക് ഒരുപാട് ഗുണങ്ങൾ നൽകുന്ന ബാക്ടീരിയകളാണ്.. നമ്മുടെ ദഹനത്തിന് സഹായിക്കുന്ന ബാക്ടീരിയ.. ചിലത് ചില ആവരണങ്ങൾ പോലെ ആയി നമ്മളെ പ്രൊട്ടക്ട് ചെയ്യുന്ന ബാക്ടീരിയ ഒക്കെ തന്നെ ഉണ്ട്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….