ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമുക്ക് എല്ലാവർക്കും അറിയാം കൊളസ്ട്രോൾ കൊണ്ടുള്ള പ്രശ്നങ്ങൾ ഇന്ന് വളരെ സർവ്വസാധാരണമായിട്ടാണ് ആളുകളിൽ കണ്ടുവരുന്നത്.. ഇത് മൂലം ഒരുപാട് ആളുകളെ പലതരം ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്.. അതായത് ചിലർക്ക് ട്രൈഗ്ലിസറൈഡ് കൂടുന്നു.. അതുപോലെ ചിലർക്ക് ടോട്ടൽ കൊളസ്ട്രോൾ തന്നെ കൂടുന്നു.. അതുപോലെ എൽഡിഎൽ കൊളസ്ട്രോൾ കൂടുന്നു.. മറ്റു ചിലർക്ക് എച്ച്ഡിഎൽ കൊളസ്ട്രോൾ കൂടുന്നു.. ഇങ്ങനെ ഒരുപാട് കൊളസ്ട്രോൾ സംബന്ധമായ പ്രശ്നങ്ങൾ ആണ് ആളുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.. ഈ കൊളസ്ട്രോൾ പ്രശ്നങ്ങൾ ചികിത്സിച്ച് ഭേദമാക്കാൻ പ്രധാനമായും മരുന്നുകൾ ഉണ്ട്.. അതുകൂടാതെ തന്നെ നമ്മുടെ ജീവിതശൈലി ക്രമീകരണങ്ങൾ വഴിയും ശരിയാക്കാം.. ഈ കൊളസ്ട്രോൾ പ്രശ്നങ്ങൾ കൂടുതലായും നമ്മുടെ ഒരു ജീവിതശൈലി രോഗമായിട്ടാണ് കണക്കാക്കുന്നത്..
നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ നമുക്ക് വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് എന്നതിനെക്കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം.. സത്യം പറഞ്ഞാൽ കൊളസ്ട്രോൾ എന്നു പറയുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു വസ്തു ഒക്കെയാണ്.. അത് നമ്മുടെ ശരീരത്തിൽ വളരെയധികം പ്രയോജനപ്പെടുന്ന ഒരുപാട് കാര്യങ്ങളുമുണ്ട്.. പക്ഷേ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത് കൂടിക്കഴിഞ്ഞാൽ എന്തും അമിതമായാൽ അമൃതം വിഷം എന്നല്ലേ..അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ അത് നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്ക് ആയി നമുക്ക് ഹൃദയാഘാതം വരെ വരാനുള്ള സാധ്യതകൾ കൂടുന്നു.. ഹൃദയാഘാതം കൂടുതലും ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണം ഹൃദയത്തിന് രക്തം നൽകുന്ന കൊറോണറി ധമനികളിൽ ബ്ലോക്കുകളും ഉണ്ടാകുന്നത് കൊണ്ടാണ് എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം.. ഇത്തരം ബ്ലോക്കുകൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം കൊളസ്ട്രോൾ അടിഞ്ഞുകൂടി ആണ് ഇത്തരം ബ്ലോക്കുകൾ ഉണ്ടാകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…