ദേ അവളെ നോക്കിയേ കരിക്കട്ടയെക്കാൽ കറുത്ത നിറമാണ് അല്ലേ.. പൊട്ടു കുത്തിയിട്ട് പോലും തെളിഞ്ഞു കാണാനില്ല.. മുത്തുമാല വെളുത്ത നിറം ആയതുകൊണ്ട് കഴുത്തിനു ചുറ്റും ഒരു വെട്ടം ഉണ്ട്.. എന്നിട്ടും അവൾക്ക് വീട്ടുകാർ ഇട്ട പേര് കണ്ടില്ലേ പൊന്നൂസ്.. പെൺകുട്ടികളുടെ അടുത്തുനിന്നുള്ള വർത്തമാനം കേട്ട് ക്ലാസ്സ് മുഴുവൻ അട്ടഹസിക്കൻ തുടങ്ങി.. പൊന്നു അവളുടെ കൈപ്പത്തി മേശപ്പുറത്ത് വച്ച് കണ്ണുകളിലെ കണ്ണീർ തുടച്ചു.. എന്താണ് ഇവിടെ ഇത്ര ബഹളം ഇതെന്താ ചന്തയാണ്.. റോസിലി ടീച്ചർ ദേഷ്യത്തോടെ ക്ലാസ്സിനു ഉള്ളിലേക്ക് വന്നു.. ടീച്ചറെ പൊന്നുവിന്റെ മാല കണ്ടില്ലേ എന്താ ഒരു ഭംഗി.. അവൾ അത് എല്ലാവരെയും കാണിച്ച വീമ്പ് പറയുകയായിരുന്നു.. ഒരു പെൺകുട്ടി പറഞ്ഞു.. അവളുടെ ഒരു മാല.. മാല ഇടാൻ പറ്റിയ ഒരു കോലവും.. ഓരോന്ന് ക്ലാസ്സിലേക്ക് കൊണ്ടുവന്ന് ബഹളം കൂട്ടിക്കോളും അസത്ത്.. എന്നുപറഞ്ഞ് ടീച്ചർ അവളുടെ ചെവിയിൽ പിടിച്ച് ഇരിഞ്ഞു.. കാണാനും കൊള്ളില്ല പഠിക്കാനും കൊള്ളില്ല എന്തിനാണ് രാവിലെ എഴുന്നേറ്റ് പാട് ഇങ്ങോട്ട് പോരുന്നത്.. ടീച്ചറുടെ ഇത്ര ക്രൂരമായ വാക്കുകൾ കേട്ട് അവളുടെ കുഞ്ഞ് ഹൃദയം പിടഞ്ഞു.. ചെവിയിൽ ഉണ്ടായ വേദനയേക്കാൾ ഒത്തിരി വലുതായിരുന്നു ടീച്ചർ പറഞ്ഞ ആ ക്രൂരമായ വാക്കുകൾ..
ക്ലാസ് മുഴുവൻ നിർത്താതെ ചിരിക്കാൻ തുടങ്ങി.. പല കുട്ടികളും അവളെ നോക്കി കളിയാക്കി.. വിരുപ എന്നും കറുത്ത ഭൂതം എന്നും.. ആ ഒരു മണിക്കൂർ മുഴുവൻ അവൾ നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു.. പൊന്നു പറയുന്നവർ പറഞ്ഞോട്ടെ നിന്നെ എനിക്ക് അറിയാം.. നമ്മൾ ഒന്നും ഇല്ലത്ത് ജനിച്ചില്ല എന്നേയുള്ളൂ.. അച്ഛനും അമ്മയുള്ള നിറവും ഭംഗിയും നമുക്ക് കിട്ടി.. അത് നമ്മുടെ തെറ്റ് അല്ലല്ലോ.. അവളുടെ കൂട്ടുകാരി ചിന്നു പറഞ്ഞു.. മോളെ അച്ഛൻറെ പൊന്നു ഇങ്ങോട്ട് വന്നേ എന്തുപറ്റി കുട്ടിയുടെ മുഖത്തൊരു വാട്ടം.. എന്തുപറ്റി ചെവി നല്ലപോലെ ചുവന്നിട്ടുണ്ടല്ലോ.. കൈകൾ കൊണ്ട് ചെവിയെ തടവിക്കൊണ്ട് അച്ഛൻ ചോദിച്ചു.. അത് പിന്നെ കളിച്ചപ്പോൾ അവൾ ഉള്ളിൽ ഒതുക്കിക്കൊണ്ട് പറഞ്ഞു.. അതൊക്കെ പോട്ടെ അച്ഛൻ എന്താ പൊന്നുവിന് കൊണ്ടുവന്നത് എന്ന് അറിയാമോ.. ഒരു പൊന്നിൻ മൂക്കുത്തി.. അയാൾ അത് പറഞ്ഞ് ഒരു ചുവന്ന പൊതിയിൽ നിന്ന് മൂക്കുത്തി പുറത്തേക്ക് എടുത്തു.. അവളുടെ മൂക്കിലെ അടഞ്ഞു പോകാനായ തുളയിൽ അത് അണിയിച്ചു.. ഉള്ളപ്പോൾ എന്നും പറയുന്ന പരാതിയായിരുന്നു എൻറെ കുഞ്ഞിന് ഒരുതരി പൊന്നു പോലും ഇല്ലല്ലോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….