ഗർഭപാത്രം നീക്കം ചെയ്യാതെ തന്നെ ഗർഭപാത്രത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. പൊതുവേ സ്ത്രീകൾക്ക് പലരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത്.. അമിതമായ രക്തസ്രാവം മൂലം ഗർഭപാത്രം എടുത്തു കളയണോ എന്ന് ടെൻഷൻ കൊണ്ട് മറ്റേതെങ്കിലും ട്രീറ്റ്മെൻറ് ഓപ്ഷനുകൾ ഉണ്ടോ എന്ന് ചോദിക്കാനായി പല സ്ത്രീകളും പരിശോധനയ്ക്ക് വരുന്നുണ്ട്.. അതുകൊണ്ടുതന്നെ ഇത്തരം ഒരു വിഷയത്തെക്കുറിച്ച് വീഡിയോ ചെയ്ത് ഇടണമെന്ന് തോന്നി.. അതായത് ഗർഭപാത്രം നീക്കം ചെയ്യുന്നത് അവോയ്ഡ് ചെയ്തുകൊണ്ട് മറ്റ് ഏതെല്ലാം ട്രീറ്റ്മെന്റുകൾ ഓപ്ഷൻസ് ഉണ്ട്.. നമുക്ക് ടാബ്ലറ്റ് കഴിച്ചും അതുപോലെ ഓപ്പറേഷൻ ഇല്ലാതെയും ആർത്തവ സംബന്ധമായ പ്രശ്നങ്ങളും ഗർഭപാത്രത്തിലെ മുഴകളും എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. ആദ്യമായി തന്നെ നമുക്ക് അമിത രക്തസ്രാവം എന്ന് പറഞ്ഞാൽ എന്താണ് എന്ന് നോക്കാം.. രക്തസ്രാവം അമിതമാണ് എന്ന് പറയുകയാണെങ്കിൽ അത് ബ്ലീഡിങ് ഡ്യൂറേഷൻ കൂടുതൽ ഉണ്ടാവണം..

കൂടുതൽ 24 ദിവസത്തിനു മുൻപേ തന്നെ വരുമ്പോഴാണ് ബ്ലീഡിങ് ഫ്രീക്വന്റ് ആണ് എന്ന് പറയുന്നത്.. അതുപോലെതന്നെ ബ്ലീഡിങ് അളവ് കൂടുതലാണെങ്കിൽ അതുപോലെ സ്ത്രീക്ക് താങ്ങാവുന്നതിലും കൂടുതൽ ബ്ലീഡിങ് ഉണ്ടാവുക അതുപോലെ കട്ട കട്ടയായി ബ്ലീഡിങ് പോവുക.. സ്ത്രീ അനീമിക്ക് ആയി മാറുക.. ഇത്തരം ഒരു കണ്ടീഷൻസ് ഉണ്ടാകുമ്പോഴാണ് നമ്മൾ ബ്ലീഡിങ് കൂടുതലാണ് എന്ന് പറയുന്നത്.. അടുത്തതായി നമുക്ക് രക്തസ്രാവം ഉണ്ടെങ്കിൽ ചെയ്യേണ്ട ടെസ്റ്റുകൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് പരിശോധിക്കാം.. ആദ്യത്തേത് ഹീമോഗ്ലോബിൻ ചെക്ക് ചെയ്യാനും സ്ത്രീ അനീമിക്ക് ആണോ എന്ന് പരിശോധിക്കാനും വേണ്ടിയാണ്.. അതുപോലെ തൈറോയ്ഡ് ടെസ്റ്റ് ഉണ്ട്.. അതുപോലെ അൾട്രാ സൗണ്ട് സ്കാൻ.. അനിമിക്ക് ആണെങ്കിൽ ഹീമോഗ്ലോബിൻ കുറവുണ്ടെങ്കിൽ ഹീമോഗ്ലോബിൻ കൂടുവാനായി നമുക്ക് ഫ്രൂട്ട്സ് അതായത് മാതളനാരങ്ങ പോലെയുള്ള ഫ്രൂട്ട്സ് കഴിക്കുക അതുപോലെ ചീര തുടങ്ങിയ ഇലക്കറികൾ കഴിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *