December 9, 2023

ടി ബി എന്ന രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാം.. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ ഉണ്ടോ.. ഉണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എല്ലാ വർഷവും മാർച്ച് 24 തീയതിയാണ് ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നത്.. ഈ വർഷം ലോകാരോഗ്യ സംഘടന കൊടുത്തിരിക്കുന്ന സന്ദേശം ഇൻവെസ്റ്റ് ടൂ എൻറെ ടിബി സേവ് ലൈവ്സ് എന്ന് ആണ്.. ക്ഷയരോഗം കാരണം ദിനംപ്രതി ഏകദേശം 4200 ജനങ്ങൾ വരെ മരണപ്പെട്ടു കൊണ്ടിരിക്കുന്നു.. അത്പോലെ 28000 ആൾക്കാരോളം ക്ഷയ രോഗം ബാധിക്കുന്നതായിട്ട് കണക്ക് പറയുന്നു.. അതുകൊണ്ടുതന്നെ ലോകത്തിൽ മരണകാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗമാണ് ക്ഷയരോഗം.. അതേപോലെതന്നെ കൃത്യമായ ചികിത്സകളും അതുപോലെ നേരത്തെ കണ്ടെത്തുകയും ചെയ്താൽ പരിപൂർണ്ണമായി ഭേദമാക്കാൻ കഴിയുന്ന അതുപോലെ തടയാവുന്നതും ആയിട്ടുള്ള ഒരു രോഗമാണ് ക്ഷയരോഗം.. ക്ഷയരോഗം പ്രധാനമായും രണ്ട് തരത്തിലാണ് ഒന്നാമത്തെ ശ്വാസകോശത്തെ ബാധിക്കുന്നതാണ്..

   

കൂടുതൽ ആളുകളെയും ശ്വാസകോശത്തെയാണ് ഇത് ബാധിക്കാറുള്ളത്.. അതുപോലെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ക്ഷയരോഗം ബാധിക്കുന്നുണ്ട്.. ഇതിനെ പറയുന്ന പേരാണ് എക്സ്ട്രാ പൾമനറി ട്യൂബർ കുലോസിസ്.. ക്ഷയ രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ ശ്വാസകോശത്തെ ബാധിക്കുമ്പോൾ വിട്ടുമാറാത്ത ചുമ ആയിട്ടാണ് ഇത് കണ്ടുവരുന്നത്.. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ അതുപോലെ ചുമച്ച് തുപ്പുമ്പോൾ കഫത്തിൽ രക്തത്തിൻറെ അംശം കാണുക.. അതുപോലെ വൈകുന്നേരങ്ങളിൽ വെറയിലോട് കൂടിയ പനി.. അതുപോലെ വിയർക്കുകയും ചെയ്യുക.. അതുപോലെ രണ്ടാഴ്ചയോ അല്ലെങ്കിൽ മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി.. അതുപോലെ ശരീരത്തിന്റെ ഭാരക്കുറവ് വിശപ്പ് ഇല്ലായ്മ.. ഇതെല്ലാം തന്നെ ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയ രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *