ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അത് ഈ വെരിക്കോസ് വെയിൻ എന്ന രോഗവും അതിൻറെ ട്രീറ്റ്മെന്റുകളിൽ ഒരുപാട് മാറ്റങ്ങൾ കഴിഞ്ഞവർഷം ഉണ്ടായിട്ടുണ്ട്.. അതുകൊണ്ടുതന്നെ ഓപ്പറേഷൻ ചെയ്തു കഴിഞ്ഞാലും പൂർണ്ണമായും ചികിത്സിച്ച ഭേദമാക്കാൻ കഴിയാത്ത ഒരു സാഹചര്യങ്ങളിൽ നിന്നൊക്കെ മാറി ഇത്തരം രോഗം പൂർണമായും ചികിത്സിച്ച ഭേദമാക്കാൻ കഴിയുന്ന ചികിത്സാസംവിധാനങ്ങൾ ഇന്ന് നമ്മുടെ ആധുനിക വൈദ്യശാസ്ത്രത്തിൽ നിലവിലുണ്ട്.. അത്തരത്തിൽ ഒന്നായ വെരിക്കോസ് വെയിന്റെ ലേസർ ട്രീറ്റ്മെന്റിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. എൻ്റോ വീനസ് ലേസർ ട്രീറ്റ്മെൻറ് എന്ന മെഡിക്കൽ ഭാഷയിലാണ് അത് അറിയപ്പെടുന്നത്.. ഈ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ചെറിയൊരു വെയിൻ അതിനുള്ളിലേക്ക് കടത്തി വെയിൽ മുകൾഭാഗത്തുനിന്ന് താഴ്ഭാഗം വരെ ചുരുക്കി കളയുക എന്നതാണ് ഇതിൻറെ ഒരു പ്രത്യേകത..
കാലിൽ നിന്ന് തിരിച്ചു ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളാണ് വെയിനുകൾ എന്ന് പറയുന്നത്.. ഒരേ ദിശയിൽ അതായത് താഴെ നിന്നും മുകൾ ഭാഗത്തേക്ക് മാത്രം രക്തം ഒഴുകാൻ ആയിട്ട് മാത്രം ഈ രക്തക്കുഴലുകളിലെ വെയിനുകളിൽ പല സ്ഥലങ്ങളിൽ ആയിട്ട് വാൽവുകൾ ഉണ്ട്.. ഈ വാൽവുകളുടെ തകരാറ് അതുപോലെ വെയ്നുകളുടെ ഭിത്തിയിൽ ഉണ്ടാകുന്ന തകരാറുകൾ മൂലം വെയിന്കൾ തടിച്ച ഉരുണ്ടുകൂടി തൊലിയുടെ തൊട്ട് താഴെ പുറമേക്ക് പ്രകടമായി കാണുന്നതിനെയാണ് നമ്മൾ പൊതുവേ വെരിക്കോസ് വെയിൻ എന്നുപറയുന്നത്.. അപ്പോൾ ദീർഘനാൾ ഇങ്ങനെ ഉണ്ടാകുമ്പോൾ കാലിന്റെ വെയിനുകളിൽ മർദ്ദം കൂടി വീനസ് ഹൈപ്പർ ടെൻഷൻ എന്നുള്ള ഒരു അവസ്ഥ ഉണ്ടാവുകയും ഈ വെരിക്കോസ് വെയിനിന്റെ മറ്റ് പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങുകയും ചെയ്യുന്നു.. ഇന്ന് ലഭ്യമായ ചികിത്സകളിൽ വളരെ എഫക്ടീവായ മറ്റ് ചികിത്സകളെ അപേക്ഷിച്ച് നോക്കുമ്പോൾ താരതമ്യേന ചിലവ് വളരെയധികം കുറഞ്ഞ ഒരു എഫക്റ്റീവ് ട്രീറ്റ്മെൻറ് ആണ് ഈ ലേസർ ട്രീറ്റ്മെൻറ് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…