ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് സ്ത്രീകളിൽ ഉണ്ടാകുന്ന അമിതരോമ വളർച്ചയും അതുമായി ബന്ധപ്പെട്ട ചികിത്സാരീതികളെക്കുറിച്ചും ആണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. ചെറിയ കുട്ടികളെയും അതുപോലെതന്നെ മുതിർന്ന സ്ത്രീകളെയും വളരെയധികം അലട്ടുന്ന ഒരു പ്രശ്നമാണ് അമിതമായി ഉണ്ടാകുന്ന രോമ വളർച്ച എന്ന് പറയുന്നത്. ഇത് ഒരുപാട് കാരണങ്ങൾ കൊണ്ടുവരാം.. ചിലപ്പോൾ പാരമ്പര്യമായി വരാം.. കുടുംബത്തിൽ തന്നെ അമ്മയ്ക്കോ അല്ലെങ്കിൽ അമ്മയുടെ മറ്റ് ബന്ധുക്കൾക്കും ഉണ്ടെങ്കിൽ അതുമൂലവും നമുക്കും വരാം.. ഇതല്ലാതെ ശരീരഭാരം കൂടുന്നതുമൂലം പിസിഒഡി എന്ന രോഗവുമായി ബന്ധപ്പെട്ട് ഇത്തരം ഒരു കണ്ടീഷൻ വരാൻ സാധ്യതയുണ്ട്.. അതുപോലെ മറ്റ് ഹോർമോൺ പ്രോബ്ലംസ് കാരണം വരാറുണ്ട്.. എഡ്രിനൽ ഗ്ലാൻഡ് എന്ന് പറയുന്ന ഒരു ഗ്രന്ഥി ഉണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ട്..
ഇതിൻറെ എല്ലാം അമിതമായ ഉൽപ്പാദനം മൂലം ഇത്തരത്തിൽ രോമവളർച്ച ഉണ്ടാവാം.. അപ്പോൾ സാധാരണ രീതിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് ട്രീറ്റ്മെന്റുകൾ എടുക്കുക എന്ന് പറയുമ്പോൾ ഇത് എന്ത് കാരണങ്ങൾ കൊണ്ടാണ് വരുന്നത് എന്നതിനെക്കുറിച്ച് ആദ്യം മനസ്സിലാക്കാൻ ശ്രമിക്കുക.. എന്നിട്ട് ഇത് ചികിത്സയിലൂടെ മാറ്റാൻ പറ്റുന്ന ഒരു കാര്യമാണ് എങ്കിൽ ആ കാരണം ആദ്യം ചികിത്സിച്ചാൽ മാത്രമേ നമുക്ക് ഇതിനായിട്ടുള്ള ലേസർ പോലുള്ള ചികിത്സ രീതികളിലേക്ക് പോകാൻ സാധിക്കുകയുള്ളൂ.. അതുകൊണ്ടുതന്നെ രോമവളർച്ച ഉള്ള ഒരു വ്യക്തി നമ്മുടെ അടുത്തേക്ക് പരിശോധനയ്ക്ക് വരുമ്പോൾ ആദ്യം തന്നെ ബ്ലഡ് ടെസ്റ്റ് പോലുള്ളവ ചെയ്യിപ്പിക്കും.. എന്നിട്ട് അതിൻറെ കാരണങ്ങൾ എന്താണെന്ന് മനസ്സിലാക്കിയതിനുശേഷം മാത്രമേ അതിനുള്ള ട്രീറ്റ്മെന്റുകൾ നൽകുകയുള്ളൂ.. ഇപ്പോൾ നമുക്ക് അവൈലബിൾ ആയിട്ടുള്ള ടെക്നോളജി ഉപയോഗിച്ച് ലേസർ ഹെയർ റിമൂവൽ ആണ് രോമവളർച്ചക്ക് ഏറ്റവും നല്ല ഒരു ട്രീറ്റ്മെൻറ്.. സാധാരണഗതിയിൽ ആളുകൾക്ക് ലേസർ എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാണ്.. റേഡിയേഷൻ എന്ന് കേൾക്കുമ്പോൾ ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് ഉപയോഗിക്കുന്നവ പോലെയല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…